ഒറ്റക്കാകുമ്പോൾ, അടഞ്ഞ മുറിയിലെ ചുവരുകളെ നോക്കി കരയരുത്.
നാട് മുഴുക്കൻ സർക്കീട്ട് പോണം,
വഴിയിൽ കാണണതിനെയൊക്കെ കണ്ണു തുറന്ന് കാണണം, കേക്കണം.
പരിചയമില്ലാത്തവരെ നോക്കി ചിരിക്കണം.തിരികെ കിട്ടുന്ന ചിരികൾ ഓരോന്നും പോക്കറ്റിലിട്ട് വക്കണം.
യാത്രയിൽ കിട്ടുന്ന സൗഹൃദങ്ങളോട് സൊറ പറയണം.നമ്പരോ ചിത്രങ്ങളോ തിരുശേഷിപ്പികളോ സൂക്ഷിക്കരുത്.
ചിലപ്പോൾ വീണ്ടും കണ്ടു മുട്ടിയേക്കാം. ? വീണ്ടും കാണുമ്പോൾ ഓർക്കുന്നുവെങ്കിൽ,പിന്നെയും പല വട്ടം കാണും.
ട്രയിനിൽ നിന്നും ഇറങ്ങുമ്പോഴേക്ക് അവരെയും മനസീന്ന് ഇറക്കി വിടണം.
ആർക്കും അവിടെ തീറെഴുതിക്കൊടുക്കരുത്.
ആരുടെയും ഇടങ്ങളിലേക്ക് അനുവാദമില്ലാതെ ഇടിച്ച് കയറരുത്.
അലയുകയിങ്ങനെ.
ഒരാളിലേക്ക് ആവാഹിച്ച ലോകത്തെ കെട്ടഴിച്ച് വിടുക. അതൊരു അപ്പൂപ്പൻ താടി പോലെ പറന്നങ്ങ് പൊയ്ക്കോളും,
അപ്പോൾ ഒരിക്കലും ആരും ഒറ്റക്കാകില്ല.
നമുക്ക് ചുറ്റും ഒരുപാട് പേർ ഉണ്ടാകും.
ഊരു തെണ്ടികൾ എത്ര ഭാഗ്യവാന്മാർ.!!