അന്ന് രാവിലെയും അവൻ ധൃതിയിൽ വീട്ടിൽ നിന്നിറങ്ങി.ഇന്ന് പണിക്കുചെല്ലാൻ പറഞ്ഞിട്ടില്ല,എന്നാലും പോയി നോക്കാം.അവൻ കരുതി.പതിവുപോലെ അന്നും പോലീസ് വണ്ടി പോകുന്നുണ്ടായിരുന്നു.ഗോപിയേട്ടന്റെ കാണാതായിട്ട് 2 ആഴ്ച ആയി.ഇതുവരെ ഒരു വിവരവും ഇല്ല.പോലീസ് എല്ലായിടത്തും തിരയുന്നുണ്ട് .ഇതു അഞ്ചാമത്തെ ദിവസമാണ് രവി സാറിനൊപ്പം. ആർക്കിയലോജി ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ഞങ്ങടെ സ്ഥലത്തെ കുറിച്ചുള്ള പഠനത്തിലായിരുന്നു. ഇന്നലെ അദ്ദേഹം കാവിന്റെ അടുത്തുകൊണ്ടുപോയി. അവിടെ കുഴിക്കാൻ പറഞ്ഞു.അധികം കുഴിക്കരുതെന്നും പറഞ്ഞു.താമസിയാതെ തന്നെ അവിടുന്നൊരു മോതിരം കിട്ടി.അതിലൊരു പേരും കൊത്തിയിട്ടുണ്ടായിരുന്നു.അദ്ദേഹം ആ മോതിരം മേടിച്ചിട്ട് പണി നിർത്താൻ പറഞ്ഞു.അദ്ദേഹം അതു വീട്ടിൽ കൊണ്ടുവെച്ചു പരിശോധിച്ചു. കുറച്ചു കഴിഞ്ഞു കൂലിയും മേടിച്ചു ഞാൻ ഇറങ്ങി.
ഇന്ന് ചെല്ലണോ വേണ്ടയോ എന്ന് പറഞ്ഞില്ല.
നടത്തിനിടയിൽ അയാൾ കാവിനു അടുത്ത് ഒരാൾക്കൂട്ടം കണ്ടത്.അയാൾ അങ്ങോട്ട് ചെന്നു. അയാൾ ഇന്നലെ കുഴിച്ചിടത്തു ഇന്ന് പോലീസ് കുഴിക്കുന്നു. കുറേ കഴിഞ്ഞപ്പോൾ അതിൽനിന്നു ദുർഗന്ധം വന്നു.കുറച്ചു കഴിഞ്ഞപ്പോൾ ഒരു ശരീരവും.ഗോപിയേട്ടൻ.അതു ഗോപിയേട്ടന്റെ ശരീരം ആണ്.അയാൾ വേഗത്തിൽ രവി സാറിന്റെ വീട് ലക്ഷ്യമാക്കി നടന്നു.അവിടെ ചെന്ന അയാൾ വീടിന്റെ വാതിൽ തുറന്നു അകത്തു കേറി.എന്നാൽ അകത്തു ആരുമില്ലയിരുന്നു.