D
ഒഎൻവി കുറുപ്പിൻ്റെ വരികൾ രമേശൻ നായരുടെ സംഗീതം ദാസേട്ടൻ പാടി രോമാഞ്ചം കൊള്ളിച്ച ഈ പാട്ട് മഴയത്ത് കേൾക്കാൻ എന്ത് രസമാണ്.
മധുവന്തിയോ
യമൻകല്യാണിയോ അല്ല...
അതൊരിക്കലും മേഘമൽഹാർ അല്ല..
ജനലിനോട് ചേർന്ന് കിടന്ന് ഒന്നുകൂടി കാതോർത്തു.
ഇല്ല... ഇതതൊന്നുമല്ല. പലതരം ശബ്ദങ്ങൾക്കിടയിൽ അവ്യക്തമായി ഉയരുന്ന ദീനരോദനം പോലെ...
ഈ നഗരത്തിലെ തന്റെ അവസാന രാത്രിയാണ്, അയാളും ഉറങ്ങിയിട്ടുണ്ടാകില്ല...
തെരുവു ഗായകന്റെ ശബ്ദം കുറച്ചു കൂടി
വ്യക്തമായി കേൾക്കാൻ അയാൾക്ക് കഴിഞ്ഞേക്കും.
മിർസാഗാലിബിനെ പറ്റി കേട്ടിട്ടുണ്ടോ
കട്ടിയുള്ള മീശ കഴുത്തിന് പുറകിൽ സ്പർശിച്ചപ്പോൾ മനം പുരട്ടി...
പലതും ആദ്യമായി കാണുകയും കേൾക്കുകയും ചെയ്യുകയാണ്...
ഇല്ലെന്ന് തലയാട്ടി. അങ്ങനെ ഒരാളുണ്ടായിരുന്നു അദ്ദേഹം താമസിച്ച തെരുവാണിത്. തെരുവിൽ നിലാവ്
തണുത്ത് കിടന്നു ഇപ്പോൾ ശബ്ദം
കുറച്ച് കൂടി വ്യക്തമായി കേൾക്കാനുണ്ട്...
അതൊരു ആലാപ് ആണ്...
ഇനിയൊരിക്കലും തിരിച്ചു കിട്ടാതെ
കടന്ന് പോകുന്നവന്റെ ഓർമകൾ അതിൽ
നിറഞ്ഞ് നിൽക്കുന്നുണ്ട്.
മിർസാഗാലിബിന്റെ വരികൾ ഒക്കെയും
അവ്യക്തമായി നിലാവിലൂടെ ഒഴുകി
അലയടിക്കുന്നുണ്ട്...
അതിനിപ്പോൾ ഒരു മഴയുടെ താളം
കൈവന്നിരിക്കുന്നു, അതെ മേഘമൽഹാർ തന്നെ, താൻസൻ പാടി മഴ പെയ്യിച്ച രാഗമാണത്...
വരണ്ടുണങ്ങിയ മനസ്സിലേക്ക് വർഷമായി
അവ പെയ്തിറങ്ങി തുടങ്ങിയിരിക്കുന്നു.
ശിഥിലമായ ഓർമ്മകളെ നനവിന്റെ കുളിർ
തൊട്ടുണർത്തുകയാണ്...
ഇനിയെത്ര യാമങ്ങൾ ബാക്കിയുണ്ട് അറിയില്ല.
നിദ്ര പുണരാതെ അതിവേഗം രാത്രി
കടന്ന് പോവുകയാണ്.
പുലരുന്ന നിമിഷം മുതൽ ഇതുവരെ
അവശേഷിപ്പിച്ചു മടങ്ങിയ ഓർമ്മകളിലേക്ക്
ഒന്ന് കൂടി ചേർക്കപ്പെടും.
ഇനിയുള്ള കാലങ്ങളിലേക്ക്
അവശേഷിപ്പിക്കാൻ ഓർമ്മകൾ
മാത്രമേ ബാക്കിയുള്ളൂ...