മുഖം നോക്കാതെ സത്യങ്ങൾ വളച്ചൊടിക്കുന്നവൻ.. മുഖത്തു നോക്കി മനസ്സ് തുറക്കാൻ പഠിച്ചു..
ദുരഭിമാനം കൊണ്ടു കൊട്ടാരം തീർത്തവൻ ആദ്യമായി ക്ഷമാപണത്തിന്റെ മാധുര്യം അറിയാൻ തുടങ്ങി.. ഞാൻ എന്ന ഭാവം തലയ്ക്കു പിടിച്ചവൻ നമ്മൾ എന്ന വാക്കിലേക്ക് വഴിമാറി.. സംഗീതം ഉള്ളിൽ കൊണ്ടു നടന്നവൻ അവൾക്കു വേണ്ടി വയലാർ പോലും എഴുതാത്ത വരികൾ നെയ്തെടുത്തു പാടി.. വികാരങ്ങൾക്ക് കടിഞ്ഞാൺ ഇല്ലാത്തവൻ ക്ഷമയുടെ നെല്ലിപ്പലക കണ്ടു.. തന്നിൽ നിന്നും ഇറങ്ങി പോയവർക്കും പടിയിറക്കി വിട്ടവർക്കും നേരെ മുഖം തിരിച്ചവൻ കാത്തിരിപ്പിന്റെ കയ്പ്പുനീരു ഇറക്കാൻ തുടങ്ങി.. ഒന്നിലും തൃപ്‌തി അടങ്ങാത്ത അവന്റെ ആഗ്രഹങ്ങൾ ഒരിടത്തു മാത്രം ചലനമറ്റു നിന്നു..എന്നിട്ടും വിശ്വാസയോഗ്യമാവാത്തത് ഒരിക്കൽ എന്തിനോ വേണ്ടി കണ്ണടച്ച് മാറി നിന്നത് കൊണ്ടാവാം.. മാറ്റങ്ങൾ ആയിരുന്നു അവന് അവളിലേക്കുള്ള യാത്ര..