മഴ എന്നത് ഒരു പ്രത്യേക വികാരമാണ്. സന്തോഷവും, സങ്കടവും, ദേഷ്യവും, വിഷമവും, ഉണർവും, ഉറക്കവും, സ്നേഹവും എല്ലാം ഒരുപോലെ പ്രകടമാകാൻ കഴിയുന്ന നിമിഷം. മഴയുടെ ശക്തിയും ഇരുണ്ടുമൂടിയ കോപത്തോടെ നിൽക്കുന്ന കാർമേഘങ്ങളുടെ ഇടയിലൂടെ കടന്നു വരുന്ന ഇടിയുടെ ശബ്ദവും, മിന്നലിന്റെ ഒളിച്ചുകളിക്കുന്ന വെളിച്ചവും കണ്ടും കേട്ടും ആസ്വദിക്കാനും, ഇളം കാറ്റിൽ പച്ച മരങ്ങളുടെ തളിർത്ത ഇലകൾ സന്തോഷത്തോടെ ആർത്തുല്ലസിക്കുന്നതിന്റെ ഭംഗി എത്ര കണ്ടാലും മതിവരില്ല.
സൂര്യന്റെ വെളിച്ചം മറയ്ക്കാൻ കാർമേഘത്തിന്റെയും മഴയുടെയും ശക്തമായ പരിശ്രമത്തിനിടയിൽ കാറ്റിന്റെ തണുപ്പ് മറയ്ക്കാൻ കടുപ്പമുള്ള ചായകുടിക്കുകയും അതിന്റെ ചൂടായ ലഹരികൊണ്ട് മഴയെയും തണുപ്പിനെയും കവിളിപ്പിക്കുന്നത് ഒരു രസമാണ്. ഉണർന്നിരുന്ന സ്വപ്നം കാണാൻ കഴിയുന്ന മനോഹരമായ നിമിഷം. മഴയുടെ കുളിരേറ്റു പുതച്ചുമൂടി കിടക്കുന്നതിന്റെ അനുഭവം വർണ്ണിക്കാൻ കഴിയുന്നതല്ല. മഴ എന്നത് വെറുതെ വീഴുന്ന വെള്ളത്തുള്ളികൾ അല്ല; അത് ഒരു ലഹരി ആണ്.