KingDracula
Wellknown Ace
മഴയും വെയിലും ഒന്നിക്കാറുണ്ടോ? ഇതിൽ നിന്നാണ് വിവേകിന്റെ കഥ തുടങ്ങുന്നത്. ഒരു പട്ടണത്തിൽ ജനിച്ച വിവേക് പതിവ് ദിവസം പോലെ ഓട്ടോയിൽ യാത്ര ചെയ്ത് ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ഉള്ള യാത്രയിൽ ആണ്. മെല്ലെ മന്ധം മന്ധം പോവുന്ന ഓട്ടോ ഡ്രൈവറോട് “ഒന്ന് വേഗം പോവോ ചേട്ടാ അല്ലെങ്കിൽ നിങ്ങൾ ഓട്ടോക്കാർക്ക് വല്ലാത്ത ദിർത്തി ആണല്ലോ” വിവേകിനെ നോക്കി ദേഷ്യത്തോടെ ഓട്ടോ ഡ്രൈവർ ഗിയർ മാറ്റി സ്പീഡ് കൂട്ടി. പ്രാന്തനെ പോലെ ഓടിക്കാൻ തുടങ്ങി ആ പ്രാന്ത് അതികം നിന്നില്ല ഓട്ടോ പോയി ഒരു കാറിന്റെ സൈഡിൽ ഒരൊറ്റ ഇടി. ഒച്ചതിൽ ഒരു ശബ്‍ദം വിവേകിന്റെ കയ്യിൽ ഇരുന്ന സർട്ടിഫിക്കറ്റ് ഓട്ടോ ചേട്ടന്റെ മടിയിൽ. കാറിന്റെ ഡോർ തുറന്ന് ഒരു പെൺകുട്ടി പുറത്തേക്ക് വന്നു. അവളുടെ കണ്ണുകളിലേക്ക് ആണ് വിവേകിന്റെ ശ്രെദ്ധ മൊത്തം പോയത് ഭംഗി ഉള്ള നയനം. മൃദുലമായ ആ ചുണ്ടുകൾ ആയിരുന്നു വിവേക് പിന്നീട് നോക്കിയത്. അവളുടെ മുഖം അടുത്തേക്ക് വരും തോറും വിവേകിന്റെ ഉള്ളിൽ ഇഷ്ടത്തിന്റെ വിതത്തുകൾ മുളച്ചു തുടങ്ങി. ദേഷ്യത്തോടെ വരുന്ന അവളുടെ ആ ഭാവം അവന്റെ മനസ്സിൽ മാത്രം സന്തോഷം നൽകി. അവൾ ഓട്ടോ ചേട്ടനോട് ചൂടായി “ഡോ എന്ത് മാങ്ങാത്തൊലിയാ കാണിച് വെച്ചേക്കുന്നത് കണ്ടോ വണ്ടിടെ ഫ്രോന്റിലെ പെയിന്റ് ഫുൾ പോയി” തുടർന്നു കൊണ്ടേ ഇരുന്നു അവൾ. അവൻ മെല്ലെ പുറത്തേക്ക് ഇറങ്ങി ഇത് ആസ്വദിക്കു ആയിരുന്നു ഒരു പൊട്ടനെ പോലെ. ഓട്ടോ കാരൻ തിരിച്ചു ചൂട് ആയി. വല്യേ ഒരു വാക്കെറ്റം ഉണ്ടായി. ആളുകൾ കൂടി. തമ്മിൽ ഒത്തു തീർപായി. അവൻ സമയം നോക്കുമ്പോൾ വൈകി അവൻ സ്പീഡിൽ ഓടി. നേരെ ലിഫ്റ്റ് കേറി ഇന്റർവ്യൂ ബ്ലോക്കിൽ എത്തി അഗത്തേക്ക് വാതിൽ തുറന്ന് കേറിയതും. ആ കുട്ടി അവിടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ഇരിക്കുന്നു. അവൻ മെല്ലെ അവളുടെ അടുത്ത് പോയി ഇരുന്നു. വിവേകിന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങി ചെറിയെ ടെൻഷൻ വിയർക്കാൻ തുടങ്ങി. ടവൽ എടുത്ത് മുഖം മെല്ലെ തുടച്. ആ കുട്ടിയോട് “ഹൈ”. അവൾ “ഹൈ”. വിവേക് “ഞാൻ വിവേക്, നമ്മൾ ആക്‌സിഡന്റിൽ കണ്ടാര്നു”. അവൾ “ഓട്ടോയിൽ വന്ന ആൾ അല്ലെ?, ഞാൻ വർഷ”... തുടരും...