AaronLustt
Active Ranker
പണ്ടൊക്കെ മഴക്കാലത്തു ദൂരെ മരച്ചില്ലയിലും മറ്റും രണ്ടു മഴപക്ഷികൾ വന്നിരുന്നു നിർത്താതെ ശബ്‌ദമുണ്ടാക്കുമായിരുന്നു. പെൺപക്ഷിക്കു പിറകെ ഒച്ച ഉണ്ടാക്കി ആൺപക്ഷി പറക്കും. "ഒന്ന് പെട്ടെന്ന് വളയ്യ് പെണ്ണെ, അവന്റെ നിലവിളി ഒന്ന് നിക്കട്ടെ", എന്ന് പറഞ്ഞു പ്രാകുമ്പോൾ രണ്ടും കൂടെ ഒരുമിച്ചാകും ഒച്ചയിടൽ.
അങ്ങനെയിരിക്കെ ഒരുനാൾ ജനലിനു തൊട്ടടുത്തുള്ള ചില്ലയിൽ രണ്ടുപേരും വന്നിരുന്നു. ഇത്രയും നാളും സ്വര്യം തരാത്ത ആ ഒച്ചയുടെ ഉറവിടത്തെ കുറിച്ച് കൗതുകം തോന്നിയ ഞാൻ അവരെ നോക്കി ഇരുന്നുപോയി. തണുപ്പിൽ നിന്നും ആശ്വാസത്തിനായി കൊക്കുകൾ തമ്മിലുരസ്സി ചേർന്നിരുന്നപ്പോഴും അവരുടെ ഒച്ചയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. മറ്റൊന്നിനെ പറ്റിയും ചിന്തിക്കാതെ തന്റെ പ്രണയിനിക്ക് വേണ്ടി അവൻ പാടികൊണ്ടേയിരുന്നു. പ്രണയത്തിന്റെ തുടക്കം മാത്രമല്ല, മറിച്ചു അത് തന്നെയായിരുന്നു അവരുടെ പ്രണയം. അവരുടേതായ രീതിയിലുള്ള പ്രണയം.
നമ്മള് മനുഷ്യർക്ക് മാത്രമല്ലല്ലോ, മഴപക്ഷികൾക്കും പ്രണയിക്കാനുള്ളതല്ലെ ഈ ലോകം. ഇന്ന് ആ ഒച്ച കേൾക്കുമ്പോൾ പ്രണയവും മഴയും തണുപ്പുമൊക്കെ മനസ്സിൽ തിങ്ങി നിറയും.