.
മഞ്ഞ് പോലുള്ള ഓർമ്മകളുമായി വീണ്ടും ഒരു ഡിസംബർ.
ഇഷ്ടപ്പെട്ട മാസം ഏതെന്നു ചോദിച്ചാൽ നമ്മളെല്ലാവരും പറയുന്ന ഒരു മാസം - ഡിസംബർ.
ഡിസംബറിലെ തണുത്ത രാത്രികളിൽ പുതപ്പിനുള്ളിൽ കിടന്ന് പുലരുവോളം നിന്നോട് ഫോണിൽ സംസാരിച്ചിരുന്ന പ്രണയോർമ്മകളാണ് എനിക്ക് ഡിസംബർ. പ്രണയിക്കാൻ ഇതിലും നല്ലൊരു മാസം ഇല്ലെന്ന് അന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇന്ന് വിളിപ്പുറത്തു നീ ഇല്ലെങ്കിലും പുലരുവോളം ഉറങ്ങാതെ കിടക്കാൻ നമ്മുടെ ഓർമ്മകൾ കൂട്ട് വരുമായിരിക്കും.
തെളിഞ്ഞ പകലുകളും, മഞ്ഞും കുളിരുമുള്ള രാത്രികളുമായി മനോഹരമായ ഒരു ഡിസംബർ ഏവർക്കും ആശംസിക്കുന്നു...!!!