-
നീ പറഞ്ഞതൊക്കെയും മറന്നു.
നിന്റെ ഇരുപ്പിന്റെ ചന്തം,
കണ്ണിന്റെ ആഴത്തിളക്കം.
നിന്റെ ചൂഴ്ന്ന നേർത്ത ഗന്ധം,
ചുണ്ടുകളിൽ പടർന്ന സന്ധ്യ, കവിൾത്തടങ്ങളിലെ പുലരി,
ഇടയ്ക്കെപ്പോഴോ ഉലഞ്ഞ മുടിയിഴകളിലെ പാതിര.
എല്ലാം ഓർത്തുവെയ്ക്കണമെന്ന് കരുതിയിരുന്നു,
ഒക്കെയും മറന്നുപോയി.
പക്ഷെ, ഉള്ളിലെവിടെയോ മുറിഞ്ഞു നീറുന്നുണ്ട് ഉണങ്ങാതെ...
നീ ചിരിച്ചതിന്റെ പാട്...!!!