ThampraN
Wellknown Ace
അവൾ ഒരു വൃക്ഷലതയെപ്പോലെ
എന്നിൽ പടർന്നതെന്നെന്ന് ഞാൻ ഓർക്കിലും,
ഒരു നാൾ പിരിയേണ്ടിവരുമെന്നും
ഓർക്കിലും.
ദിവ്യമാം ആ അനുഭൂതിയിൽ
ഞാൻ സ്വയം മറന്നുവെന്ന്
മനസ്സിലാക്കിലും,
മനസ്സുകൾ തമ്മിൽ
അകലമില്ലാതടുത്തുപോയിരുന്നു.
വിദൂരം നമ്മിൽ നിന്ന്
അകന്നതോർക്കിലും,
പ്രണയം ഇത്ര തീവ്രമായി
എന്നിൽ മുൻപ്
ഭവിച്ചിട്ടില്ല ഒരിക്കലും.
നിന്നിൽ അചഞ്ചലമായി
തീർന്നിരുന്നു എൻ
ദേഹവും ദേഹിയും.
അകന്ന് നാം
രണ്ടു വഴികൾ സ്വീകരിച്ചെങ്കിലും,
ഇനി ഒരു മടക്കമില്ലെന്ന്
മനസ്സിലാക്കിലും,
ഇന്നുമെൻ മനം
തേങ്ങുന്നു നിൻ
ഒരു നോക്കിനായി,
ഒരു വാക്കിനായി.
എന്നിൽ പടർന്നതെന്നെന്ന് ഞാൻ ഓർക്കിലും,
ഒരു നാൾ പിരിയേണ്ടിവരുമെന്നും
ഓർക്കിലും.
ദിവ്യമാം ആ അനുഭൂതിയിൽ
ഞാൻ സ്വയം മറന്നുവെന്ന്
മനസ്സിലാക്കിലും,
മനസ്സുകൾ തമ്മിൽ
അകലമില്ലാതടുത്തുപോയിരുന്നു.
വിദൂരം നമ്മിൽ നിന്ന്
അകന്നതോർക്കിലും,
പ്രണയം ഇത്ര തീവ്രമായി
എന്നിൽ മുൻപ്
ഭവിച്ചിട്ടില്ല ഒരിക്കലും.
നിന്നിൽ അചഞ്ചലമായി
തീർന്നിരുന്നു എൻ
ദേഹവും ദേഹിയും.
അകന്ന് നാം
രണ്ടു വഴികൾ സ്വീകരിച്ചെങ്കിലും,
ഇനി ഒരു മടക്കമില്ലെന്ന്
മനസ്സിലാക്കിലും,
ഇന്നുമെൻ മനം
തേങ്ങുന്നു നിൻ
ഒരു നോക്കിനായി,
ഒരു വാക്കിനായി.