"കൈത്തണ്ടയിൽ ഉടഞ്ഞെന്നെ മുറിവേൽപ്പിച്ച കുപ്പിവളപ്പൊട്ടുളെ എനിക്കിഷ്ടമായിരുന്നു .പോറി തടിച്ച ആ ചുവന്നവരകളോടെനിക്ക് പ്രണയമായിരുന്നു . കാലം മായ്ക്കാതെ എന്നിൽ അവശേഷിപ്പിക്കുന്ന വെളുത്ത നീണ്ട മുറിപ്പാടുകളെ നിങ്ങൾക്ക് നന്ദി ! എൻ്റെ ചങ്കിൽ നീ കുത്തിയിറക്കിയ വാക്കുകളോളം അവ എന്നെ നോവിച്ചിട്ടില്ല. നിന്റെ സ്നേഹം എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയപ്പോൾ ചിന്തിയ ചുടു ചോരയോളം അവ എന്നെ പൊള്ളിച്ചിട്ടില്ല !! "