പ്രണയത്തിൻ്റെ മറ്റൊരു രൂപം വേദനയാണെന്ന് നേരിൽ കണ്ടു മനസിലാകുന്നു ഞാൻ. കാത്തിരിപ്പിൻ്റെ നൊമ്പരവും കനൽപ്പൊള്ളലും നീ എന്നെ ഏറെ മുന്നെ തന്നെ പഠിപ്പിച്ചിരുന്നു. അതിലേറെയും, ഇന്നും നിന്നെ കാത്തിരിക്കാനുള്ള ഈ ആഗ്രഹം എങ്ങനെയാണ് എന്നെ വിട്ട് പോകാതെ നിലനിൽക്കുന്നത് എന്ന് ഞാൻ അമ്പരക്കുന്നു.
വളരെ കുറച്ച് സമയം മാത്രമേ നമ്മൾ ഒന്നിച്ചിരുന്നുള്ളൂ, എങ്കിലും ആ ചെറിയ കാലം പോലും എനിക്കാവശ്യമായത് മുഴുവൻ സ്നേഹവും തന്ന് തീർത്തു നീ. മറവിയെന്നത് ഒരു മണ്ടൻ ആശയമെന്ന് ഞാനറിഞ്ഞത് നിന്നിലൂടെ ആണ്. കഥകളിലും കവിതകളിലും നീ ആയിരുന്നു എന്റെ പ്രമേയം. സ്വന്തം ആകാൻ കഴിയില്ലെന്നറിഞ്ഞിട്ടും, നിലനിൽക്കുന്ന ഈ ഭ്രാന്തായ പ്രണയം എനിക്കുമാത്രം മനസ്സിലാകുന്ന ഒരു വിചിത്രമായ ഭാവനയാണ്.
നിന്റെ അടുത്തിരുന്നു പുഞ്ചിരിച്ചു നോക്കിയ ആ കുറേ നിമിഷങ്ങൾക്കേക്കാൾ നീണ്ടതാണ് എപ്പോഴത്തെയും കാത്തിരിപ്പ്. ഇന്നലെ വരെ ഞാൻ ഭയന്നിരുന്ന വേദനയെ, ഇന്ന് ഞാൻ ആസ്വദിക്കുകയാണ്, അതിൽ പോലും നിന്നെ തേടിയുള്ള ഒരു സ്വാന്തനമുണ്ട്. നീ അടുത്തായിരുന്നില്ലെങ്കിലോ, കണ്ണെത്താത്ത ദൂരത്തിൽ ആയിരുന്നില്ലെങ്കിൽ പോലും, നീ എപ്പോഴും എന്റെ മനസ്സിൽ നിറഞ്ഞ് നില്ക്കുന്നുവല്ലോ.
സ്നേഹിക്കാൻ നീ ഉണ്ടല്ലോ എന്നത്, എന്റെ ഉള്ളത്തിന്റെ അഹങ്കാരമാണ്.
മറക്കാൻ കഴിയാത്ത, മാറ്റാനാവാത്ത, ഒരിക്കലും അവസാനിക്കാത്ത, അതിർത്തികളില്ലാത്ത, ഒരു പ്രണയം.

Last edited: