നല്ല കുട്ടികൾ ഒരിക്കലും ചെകുത്താനെ ഇഷ്ടപ്പെടില്ല.. പക്ഷെ തിന്മകൾ ചെയ്യാൻ ആഗ്രഹിക്കാത്ത മനസ്സ് ആയിരുന്നിട്ടും ചെറുപ്പകാലം മുതൽക്കേ ചെകുത്താനോട് ആയിരുന്നു അവൾക്ക് പ്രിയം.അവന്റെ തിന്മകളെ അവൾ ഭയന്നിരുന്നുവെങ്കിലും തന്നെ തൊട്ടുണർത്താൻ അവനിലെ അമാനുഷിക സ്പർശങ്ങൾക്കെ ആയിരുന്നുള്ളു. ആരോടും പറയാൻ പറ്റാത്ത തരത്തിലുള്ള മറ്റാർക്കും മനസിലാവാത്ത ഭമകല്പനകൾ... അത് മനസ്സിലാക്കുന്നത് ആരോ അവനെ അവൾ തന്റെ ചെകുത്താനായി കണ്ടു. പ്രണയിച്ചു. യാഥാർഥ്യത്തിന്റെ കപട ലോകത്തിൽ നിന്നും അവൻ അവളെ തന്റെ നരക വാതിൽക്കൽ കൊണ്ട് നിർത്തിയിരിക്കുന്നു. മനസിലെ നന്മകൾ അവളെ പിന്തിരിപ്പിക്കുമ്പോഴും ഉള്ളിന്റെയുള്ളിലെ അവളുടെ ചിന്തകൾ കാന്തം കണക്കെ അവനിലേക്ക് അടുപ്പിക്കുന്നു.. ഇതായിരുന്നു നിന്റെ വിധി. അവളുടെ അടങ്ങാത്ത മോഹം അവനിൽ തീമഴ ആയി പെയ്യുന്നു. അവളുടെ രക്തം അവന്റെ ദംഷ്ട്രകൾ കൊണ്ട് ചുംബനത്താൽ വലിച്ചെടുക്കുമ്പോൾ അവളുടെ മോഹം അവിടെ സാക്ഷാത്കരിക്കും. അതിന് അനുവദിക്കാതെ എന്തോ ഒന്ന് അവൾക്കു മുന്നിൽ ഒരു അംബരചുംബിയായ കൂറ്റൻ മതിൽക്കെട്ടു തീർത്തിരിക്കുന്നു♥
Last edited: