• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഭദ്ര

sebulon

Favoured Frenzy
Chat Pro User
ഭ്രാന്തമായ മനസിന്റെ വികാരങ്ങളെ പിടിച്ചു കെട്ടാൻ ആർക്കും കഴിയില്ല " മനോരോഗആശുപത്രിടെ ചുവരിൽ ആരോ കരി വെച്ച് എഴുതിയ ആ വാചകം അവൾ പലവുരു വായിച്ചു. 4 വർഷമായി അത് കാണാൻ തുടങ്ങിട്ട് ഇതുവരെ അതിന്റെ അർത്ഥം അവൾക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ആ 22-ആം നമ്പർ sellinte കമ്പിയിഴകളിൽ പിടിച്ചു കൊണ്ട് വിദൂരങ്ങളിലെക്ക് നോക്കി ഇന്നും ഒരു ജീവൻ അവിടെ ഉണ്ട് "ഭദ്ര "
വില്ലേജ് ഓഫീസർ ആയ വിജയന്റെയും മിനി ടീച്ചറുടെയും മകൾ ആയിരുന്നു ഭദ്ര. പഠന കാര്യങ്ങളിലും കലാപരമായ കാര്യങ്ങളിലും തന്റെതായ മികവ് പുലർത്തിയിരുന്നു.നീണ്ട മുടി മാടി ഒതുക്കി അറ്റത്തു തുളസി കതിർ വെച്ച് കെട്ടി, കേരളീയ തനിമ അതുപോലെ എടുത്ത് കാണിക്കുന്ന ഓമനത്തമുള്ള മുഖം ആണ് ഭദ്രയുടേത്. നെറ്റിയിലെ ചന്ദനകുറി അവളുടെ കുലീനതയും ചുണ്ടിലെ പുഞ്ചിരിയും നുണ കുഴിയും അവളുടെ നിഷ്കളങ്കതയെ എടുത്ത് കാണിക്കുന്നു. പത്താം തരത്തിൽ ഫുൾ A+ വാങ്ങി പാസ്സായ ഭദ്രക്ക് ഡോക്ടർ ആവണം എന്ന് ആയിരുന്നു ആഗ്രഹം. പത്തിനു ശേഷം അവൾ അമ്മ പഠിപ്പിക്കുന്ന അതെ സ്കൂളിൽ +1 സയൻസ്ന് ചേർന്നു. ടീച്ചർമാരുടെയും അധ്യാപകരുടെയും പ്രിയപെട്ടവളായി ഭദ്ര കളിച്ചുല്ലസിച്ചു നടന്നു. മിടുക്കിയായി പഠിച്ചു ഭദ്ര +2വിലും മുഴുവൻ മാർക്ക്‌ നേടി വിജയിച്ചു. അതിനുള്ള ആദരവ് ഏറ്റു വാങ്ങാൻ പോവുകയാണ് ഭദ്ര കൂടെ അവളുടെ ജീവന്റെ ജീവനായ അച്ഛനും അമ്മയും ഉണ്ട്. ആ യാത്ര അവളുടെ ജീവിതം തന്നെ മാറ്റി മറിച്ചു.അവാർഡ് വാങ്ങി സന്തോഷത്തോടെ എൻട്രൻസ് കോച്ചിംഗന് തയ്യാർ എടുപ്പ്കളും ആയി അവൾ വീട്ടിലേക്കു മടങ്ങുകയായിരുന്നു.ദേശിയപാതയിൽ വെച്ച് എതിരെ വന്ന ഒരു ലോറി അവരുടെ സന്തോഷം എല്ലാം തല്ലി കെടുത്തി.
ICU വിലെ തണുത്ത അന്തരീക്ഷത്തിൽ ഇടവിട്ടു കേൾക്കുന്ന ഓക്സിമീറ്ററിന്റെ ശബ്ദം കേട്ട് അവൾ കണ്ണ് തുറന്നു. 'സിസ്റ്ററെ', എന്റെ അച്ഛനും അമ്മയും എവിടെ, ഭദ്ര ചോദിച്ചു
മോൾ ഇവിടെ അടങ്ങി കിടക്കു അവർ ഇപ്പോ വരും, എന്ന് പറഞ്ഞു കൊണ്ട് സിസ്റ്റർ അവൾക്കൊരു മരുന്ന് കൊടുത്തു പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു. പിന്നീട് അവൾ കണ്ണ് തുറക്കുമ്പോൾ കാണുന്നത് അവളുടെ കയ്യിൽ തഴുകി കൊണ്ടിരിക്കുന്ന ഡോക്ടറെ ആണ്, ഡോ.ക്രിസ്റ്റി.
ഭദ്ര തനിക് ഇപ്പോൾ വേദന ഉണ്ടോ?
ഇല്ല ഡോക്ടറെ, എന്റെ അച്ഛനും അമ്മയും എവിടെ?
ഭദ്ര ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം, തനിക് സംഭവിച്ചത് എന്താണെന്ന് അറിയാമല്ലോ? ഹൈവേയിൽ വാഹനപകടത്തിൽ പരിക്ക് ഏറ്റു കിടന്ന നിങ്ങളെ ഇവിടെ എത്തിച്ചത് നാട്ടുകാർ ആണ്. മോൾക് ബോധം ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു. അച്ഛനും അമ്മയും കാറിന്റെ മുന്നിൽ ആയത് കൊണ്ട് അവർക്ക് ഗുരുതരമായി പരിക്ക് ഏറ്റു. ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രമിച്ചു പക്ഷെ........ രക്ഷിക്കാൻ ആയില്ല ! തന്നെ മാത്രമേ ഞങ്ങള്ക്ക്........ ഇത്രയും പറഞ്ഞു ഡോക്ടർ തന്റെ വാക്കുകൾ പകുതി വെച്ച് നിർത്തി.
ഡോക്ടർ എന്തൊക്കെയാ ഈ പറയണേ.. ഏഹ്.... ഞാൻ.. അതെങ്ങനെ ശെരിയാവും അവർ എന്റെ കൂടെ അല്ലെ നിക്കണ്ടേ.......... ഭദ്ര പറഞ്ഞു.
അച്ഛന്റെയും അമ്മയുടെയും മരണം ഭദ്രയെ കൊണ്ടെത്തിച്ചത് കൊടിയ വിഷാദ രോഗത്തിലേക് ആയിരുന്നു. മെഡിക്കൽ എൻട്രൻസ് ന് വേണ്ടി തയാറെടുക്കാൻ നിന്നിരുന്ന അവളിപ്പോൾ ഒന്നിനും താല്പര്യമില്ലാതെ ആരോടും മിണ്ടാതെ വീടിന് പുറത്ത് ഇറങ്ങാതെ ഇരിക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയത്കൊണ്ട് പറയത്തക്ക ബന്ധുക്കൾ ഒന്നും അവൾക് ഇലായിരുന്നു. ഇങ്ങനെ ഇരിക്കുമ്പോഴാണ് അവളുടെ വിവരങ്ങൾ എല്ലാം അറിഞ്ഞു അവളെ കാണാനായി ഡോ. ക്രിസ്റ്റി വരുന്നത്. 26 വയസുള്ള, വെളുത്തു മെലിഞ്ഞ ശരീരം, മുഖത്ത് പ്രസാദം പോലെ വീണുകിട്ടിയ പുഞ്ചിരി ആണ് എപ്പോഴും. ഹോസ്പിറ്റലിൽ എല്ലാവർക്കും അവൻ കിച്ചു ആണ്. കിച്ചുവിന്റെ അമ്മയുടെ അടുത്ത കൂട്ടുകാരിയായിരുന്നു ഭദ്രയുടെ അമ്മ മിനി. അമ്മ പറഞ്ഞു കേട്ട അറിവ് വെച്ച് ഭദ്രയേയും കുടുംബത്തിന്റെയും നല്ല പോലെ അറിയാമായിരുന്നു കിച്ചുവിന്. അമ്മയുടെ കൂട്ടുകാരിയുടെ മകനെ പറ്റി പറഞ്ഞു കേട്ട അറിവ് അല്ലാതെ കണ്ടിട്ടില്ല ഭദ്ര ഇന്നേവരെ. കിച്ചുവിന്റെ അച്ഛൻ അവന്റെ ചെറുപ്പത്തിലേ മരിച്ചുപോയതാണ്. അമ്മ ഒരു വർഷം മുന്നേ കാൻസർ ബാധിച്ചു മരണത്തിന് കീഴടങ്ങി.
ആ സമയത്തുള്ള കിച്ചുവിന്റെ ഇടപെടൽ ഭദ്രയുടെ ജീവിതം ആകെ മാറ്റി മറിച്ചു. ഇപ്പോൾ ഭദ്ര തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എംബിബിസ് വിദ്യാർത്ഥി ആണ്. അതോടൊപ്പം ക്രിസ്റ്റി ഭദ്രയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി കഴിഞ്ഞു. 2 ശരീരവും ഒരു മനസുമായി നടക്കുകയാണ് അവരിപ്പോൾ. അങ്ങനെ ഇരിക്കെ ഒരു ദിവസം കിച്ചു ഭദ്രയെ കാണാൻ ആയി കോളേജിൽ വന്നു.
ഭദ്രേ ഞാൻ ഒരു ആവശ്യത്തിനായി അമേരിക്കയിലേക് പോവുകയാണ്. എനിക്ക് അവിടെ ഒരു ഹോസ്പിറ്റലിൽ ജോലി ശെരിയായി. ഇന്നലെ ആണ് കോണ്ഫിര്മഷൻ ലെറ്റർ വന്നത് എല്ലാം ശെരിയായിട് നിന്നോട് പറയാം എന്ന വിചാരിച്ചേ......... ഞാൻ നാളെ പോകും, ക്രിസ്റ്റി ഭദ്രയുടെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ്. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു തുടങ്ങി.



ഭദ്രേ നീയെന്തിനാ കരയുന്നെ? ഞാൻ ഇങ്ങോട്ട് തന്നെ വരില്ലേ..... നീ കരയല്ലേ.... ഏട്ടൻ പോയി കഴിഞ്ഞ പിന്നെ എനിക്ക് ഇവിടെ ആരാ ഉള്ളത്...... ഭദ്ര കരഞ്ഞു കൊണ്ട് പറഞ്ഞു.
അതിന് ഞാൻ നിന്നെ വിട്ട് എന്നന്നേക്കുമായി പോകുന്നില്ലല്ലോ കുറച്ച് നാൾ കഴിഞ്ഞ ഞാൻ വരില്ലേ....... ഞാൻ എന്നും വിളിക്കാം..ഇപ്പോ ഞാൻ പോട്ടെ കുറച്ച് കാര്യങ്ങൾ ശെരിയാകാൻ ഉണ്ട്. എന്ന് പറഞ്ഞു കിച്ചു അവിടുന്നു പോയി. എന്നും തമ്മിൽ കണ്ട് സംസാരിച്ചുകൊണ്ടിരുന്ന അവർ ഇപ്പോൾ ലോകത്തിന്റെ 2 അറ്റത്തു ഇരുന്ന് ഫോണിലൂടെ മാത്രം സംസാരിക്കുന്നു. ഭദ്ര ഉണരുന്നതും ഉറങ്ങുന്നതും കിച്ചുവിന്റെ ശബ്ദം കേട്ടിട്ട് ആയിരുന്നു. അവൾ ക്ലാസ്സ്‌ കഴിഞ്ഞ് വരുന്നത് തന്നെ അവനോട് സംസാരിക്കാൻ ആയിരുന്നു. അവളുടെ പരീക്ഷ സമയങ്ങളിൽ അവൻ ഉറക്കം ഒഴിഞ്ഞു ഇരുന്ന് അവളെ പഠിപ്പിക്കും. എല്ലാം ദിവസവും "എന്നാ തിരിച്ചു വരുന്നേ " എന്ന ചോദ്യത്തിന് ഉടനെ തന്നെ എന്ന് മറുപടി പറഞ്ഞു കൊണ്ട് അവളെ ആശ്വസിപ്പിക്കും അവൻ.
ദിവസങ്ങളും മാസങ്ങളും കടന്ന് പോയി. ഭദ്ര എംബിബിസ് distinction വാങ്ങി പാസ്സായി. ഇന്ന് അവളുടെ ബിരുദദാന ചടങ്ങ് ആണ് മാത്രമല്ല അവളുടെ പിറന്നാൾ കൂടി ആണ്. തന്റെ പിറന്നാൾ ആയിട്ട് ഒന്ന് വിളിച്ചു വിഷ് പോലും ചെയ്തില്ല അവളുടെ കിച്ചു ആ പരിഭവത്തിൽ ആണ് ഭദ്ര. 2 ദിവസം മുൻപ് വിളിച്ചപ്പോൾ ഞാൻ ഡോക്ടർ ആവുന്നത് കാണാൻ ഏട്ടൻ ഇവിടെ ഉണ്ടാവണം എന്ന് അവൾ പറഞ്ഞിരുന്നു.... എന്നാൽ തിരക്ക് കാരണം ലീവ് കിട്ടില്ല എന്ന് പറഞ്ഞു കിച്ചു അവളെ സമാധാനിപ്പിച്ചു.
ഇന്ന് നിന്റെ ഭദ്ര കുട്ടിയുടെ പിറന്നാൾ അല്ലെ, നീ അവളെ വിളിച്ചോ? ശരത് കിച്ചുവിനോട് ചോദിച്ചു.
എന്തിനാ ശരത്തെ ഞാൻ വിളിക്കണേ ഞാൻ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ട് ഉണ്ട് ഞാൻ പോവുകയാണ്, ഇന്ന് അവൾ ഡോക്ടർ ആവുന്നത് കാണാൻ ഞാൻ അവിടെ വേണം അവൾ ആദ്യമായി എന്നോട് പറഞ്ഞ കാര്യം എനിക്ക് നിറവേറ്റി കൊടുക്കണം.ഞാൻ പോവുന്നു ഇനി ഒരു മാസം കഴിഞ്ഞേ വരൂ; കിച്ചു പറഞ്ഞു
അതും പറഞ്ഞു കാലത്ത് 2.30നുള്ള വിമാനത്തിൽ അവൻ യാത്ര തിരിച്ചു
ഇവിടെ കോളേജ് ഓഡിറ്റോറിയത്തിൽ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നു. കിച്ചു വരാത്തതിന്റെ സങ്കടം അവളുടെ മുഖത്ത് നന്നായി കാണുന്നുണ്ട്. എന്തെങ്കിലും തിരക്ക് കൊണ്ട് ആയിരിക്കും എന്ന് പറഞ്ഞു അവൾ സ്വയം ആശ്വസിച്ചു. സ്റ്റേജിൽ വെച്ച് ഡോക്ടർ ഭദ്ര എന്ന പേര് ചാർത്തുന്നത് അവൾ ഒരുപാട് സ്വപ്നം കണ്ടിട്ട് ഉണ്ടെങ്കിലും ഇന്ന് അവൾക് ഒട്ടും സന്തോഷം ഇല്ലായിരുന്നു. ചടങ്ങുകൾ എല്ലാം കഴിഞ്ഞു എല്ലാവരും കൂടി പുറത്ത് നിൽകുമ്പോൾ ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഒരു വിളി വന്നത്, "തിരുവനന്തപുരം എയർപോർട്ടിൽ ഇന്ന് രാവിലെ ഒരു അപകടം ഉണ്ടായി, ഡോക്ടർമാർ സമരത്തിൽ ആയത് കൊണ്ട് മതിയായ ജീവനക്കാർ ഇല്ല, എല്ലാ വിദ്യാർത്ഥികളും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചേരണം. ഭദ്രയും കൂട്ടുകാരും പെട്ടന്ന് ആശുപത്രിയിൽ എത്തി. ഡോക്ടർ ആയിട്ട് ആദ്യത്തെ സേവനം. ഭദ്ര ആദ്യം ചെന്നത് അത്യാഹിതവിഭാഗത്തിലെ അവസാനത്തെ ബെഡ് ilek ആണ്. മുഖം പകുതി വികൃതമായ നിലയിൽ ഒരു കാൽ അറ്റുപോയിരുന്നു, വയറിൽ എന്തോ ഒന്ന് ആഴത്തിൽ തളച്ചുകയറിയിരുന്നു. അതിനിടെ അയാളുടെ ഇടംനെഞ്ചിൽ അവൾ അത് കണ്ടു "ഭദ്ര ". അവൾ ആകെ നിശ്ചലം ആയി പോയി. അവൾക് ശരീരത്തിൽ ആകെ മൊത്തം മരവിപ്പ് ബാധിക്കന്ന പോലെ, കൈകാലുകൾ തളരുന്ന പോലെ, ആ മരവിപ്പിലും അവൾ വെട്ടിവിയർത്തു. അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു "ക്രിസ്റ്റി ". അതെ അത് അവളുടെ കിച്ചു ആയിരുന്നു. ക്രിസ്റ്റി വന്ന വിമാനം റൺവേയിൽ വെച്ച് അപകടം സംഭവിച്ചു. കിച്ചു എന്ന് വിളിച്ച് അവൾ അവന്റെ മുഖം ഒന്ന് തഴുകി, അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു.
ഒരിക്കലും തിരിച്ചു വരാത്ത അവളുടെ പ്രണയത്തിനായി സ്വപ്നം കണ്ട ജീവിതത്തിനായി ആസ്വദിച്ചു കൊതി തീരാത്ത അവന്റെ സ്നേഹത്തിനായി,അവൾ ഇന്നും ആ 22-ആം നമ്പർ സെല്ലിന്റെ ജനലഴികൾ പിടിച്ചു വിദൂരങ്ങളിലേക്ക് നോക്കി നിൽക്കുന്നു അവന്റെ വരവും കാത്ത്.

"കാത്തിരിക്കാം ഞാൻ ഇനിയും ഒരായിരം ജന്മം കൂടി
മാഞ്ഞു പോയ നിന്റെ പുഞ്ചിരിക്കായി
ഉള്ളിൽ മറഞ്ഞിരിക്കുന്ന നിന്റെ സ്നേഹത്തിനായി
എനിക്ക് വേണ്ടി മാത്രം മാറ്റി വെച്ച കരുതലിനായി"
 
Top