• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രേമലേഖനം

CanadianMallu

Wellknown Ace
കാലമൊരു ഭ്രാന്തൻ ചങ്ങലയാണു സഖേ !
വിഷാദമൗനങ്ങളാൽ ശ്വാസം മുട്ടിയ്ക്കുന്ന ഈ കൊടും കാട്ടിൽ,
നീയെനിയ്ക്കായ്‌ തീർത്തൊരു തടവറയില്ലേ ?
അവിടെ .. അവിടെ ഇരുട്ടിനൊരു കൂട്ടായി ഞാനും..

ഇന്നും ഇവിടെ ഓർമ്മകൾ പൂത്തുനിൽക്കുന്നുണ്ട്‌..
എന്റെ പ്രണയത്തെ അതിന്നും തികട്ടിത്തുപ്പുന്നുണ്ട്‌, ചോരപ്പുക്കളായ്‌..
കേൾക്കാനാവുന്നുണ്ടെനിയ്ക്ക്‌..നിന്നിലേയ്ക്കൊഴുകുന്ന ഒരു കണ്ണീർപ്പുഴയെ..

വിധി എന്നിൽ വള്ളികളായ്‌ പടർന്നുകയറിയിരിയ്ക്കുന്നു..
ചിതലുകയറിയ പാദങ്ങൾ ഭൂമിയെ പുൽകിയിരിക്കുന്നു..

കറുത്തമഴയേറ്റിട്ടുണ്ടോ നീ !
ഇവിടെയെന്നും കറുത്ത മഴപെയ്യും..
മഴയ്ക്കുമുന്നേ ആകാശം എനിയ്ക്കായ്‌ ആ കാടു മുഴുവൻ നിറയ്ക്കുന്ന വെളിച്ചത്തെ,
കാതടപ്പിയ്ക്കുന്ന ശബ്ദത്തോടെ പെറ്റിടും,
താടിരോമങ്ങൾക്കുള്ളിൽ കണ്ടുമറന്ന ഒരു മുഖത്തെ അന്നേരം ഞാനെന്നും കാണാറുണ്ട്‌..
വെറുപ്പാണെനിയ്ക്ക്‌ ആ കാഴ്ച്ച..!

ഇനിയിവിടെ വസന്തം വരില്ലെന്നറിയുമോ നിനക്ക്‌.. !
ചതിയൻ കാറ്റതിനെ എങ്ങോട്ടോ കൊണ്ടുപോയിരിയ്ക്കുന്നു..
ഇവിടെയൊരു സുന്ദരിയുണ്ട്‌..
ഈ കാടുമുഴുവൻ കൊതിയ്ക്കുന്ന വെളിച്ചത്തെ ചിറകിലൊളിപ്പിച്ചു വച്ച്‌ അവളിങ്ങനെ പറന്നുയരും..
നിന്റെ നോട്ടം പോലെ പെട്ടെന്നവളെ കാണാതാവും..

ഒരു രഹസ്യം പറയട്ടെ ഞാൻ ?
ആ ചിറകുകളിൽ അവൾ സൂര്യനെ ഒളിപ്പിച്ചു വച്ചതാണത്രേ !
ഉറുമ്പുകൾ രഹസ്യം പറഞ്ഞതാണിത്‌,അസൂയക്കൂട്ടം !
എന്റെ ചെവിമടക്കുകളിൽരുന്ന് രഹസ്യം പറഞ്ഞ ഉറുമ്പുകളേയോർത്ത്‌ ഞാൻ ചിരിയ്ക്കാറുണ്ട്‌..

അറിയുമോ,ചീവീടുകളാണത്രേ ഈ കാട്‌ ഭരിയ്ക്കുന്നത്‌ !
കാർക്കശ്യത്തോടെയല്ലാതെ അവ സംസാരിക്കുന്നത്‌ ഞാൻ കേട്ടിട്ടില്ല..
മഞ്ഞുപെയ്യാറുണ്ടിവിടെന്ന് നീ അറിയുന്നുവോ, ഇലകളിൽ തട്ടി തട്ടി അതങ്ങനെ ഒഴുകിയിറങ്ങും..
എന്റെ താടിരോമങ്ങൾ അവയെ ആർത്തിയോടെ തിന്നും..
എന്നാൽ പല്ലുകൂട്ടിയടിയ്ക്കുന്ന തണുപ്പിൽപെട്ട്‌ എത്ര കുഞ്ഞനുറുമ്പുകൾ മരിച്ചുവെന്നോ !
അപരാധിയായ എന്നെ അവർ കുത്തിനോവിയ്ക്കും..
ഒരുപാട്‌ കുത്തിനോവിയ്കലുകളേൽക്കയാൽ വേദനിക്കാറില്ലെനിയ്ക്ക്‌..
പാപഭാരത്താൽ തലയൊന്നു കുനിയ്ക്കാനും കഴിയില്ലെനിയ്ക്ക്‌..
തലയിലെ കൂട്ടിലെ ആ അമ്മപ്പക്ഷിയോടെന്ത്‌ ഞാൻ പറയും..
ഇല്ലാതാവുന്നതിൻ വേദന എന്നോളമറിയുന്നവരുണ്ടോ ?

കേൾക്കുന്നുവോ നീ ?

കേൾക്കുന്നുവെങ്കിൽ, നിന്റെ ഹംസത്തെ ഈ കണ്ണീർ പുഴയിലൂടയയ്ക്കുക..
അവയുടെ ചിറകടിയിലൂടയുരുന്ന കാറ്റ്‌,
വസന്തങ്ങളെ ഈ കാട്ടിലേയ്ക്കയക്കും എന്നെനിയ്ക്കുറപ്പുണ്ട്‌..

വസന്തത്തിന്റെ വരവറിഞ്ഞ്‌ സൂര്യൻ ആ സുന്ദരിയുടെ വയറിൽ നിന്നൊന്നെത്തിനോക്കാതിരിക്കില്ല..
അന്നേരം , ഇലസുഷിരങ്ങളിലൂടെ വെളിച്ചം വീണ്ടുമീഭൂമിയിൽ പതിയ്ക്കും..
ചീവീടുകൾ ഇരുട്ടുതേടി അലയും..
അമ്മപക്ഷി ആ ചെറു ചുണ്ടിൽ ഒരു തുള്ളി വെളിച്ചം പകരും,
കനൽക്കട്ടകൾ ഭക്ഷിച്ച്‌ ചുവന്നുപഴുത്ത എന്റെ ഹൃദയത്തിൽ,
വർഷമേഘങ്ങളാർത്ത്‌ പെയ്യും..
ചിതൽപുറ്റുകളും എന്നെ ചുറ്റിയ വള്ളികളും ഒരത്ഭുതം പോലെ നമ്മുടെ പ്രണയത്തിനായ്‌ വഴിമാറും..
വറ്റിയ കണ്ണിർപ്പുഴയിലൂടെ ഞാൻ നടന്നടുക്കും നിന്നിലേയ്ക്ക്‌..

ഈ സ്വപ്നങ്ങളെ പെറ്റിടുന്ന ഇരുട്ടിനെ ഞാനും പ്രണയിച്ച്‌ തുടങ്ങിയിരിക്കുന്നു..
ഇനി മൗനങ്ങളാൽ കോർത്തെടുത്ത എന്റെ പ്രേമലേഖനങ്ങൾക്കൊരു മറുപടി തരിക..

- എന്ന് സ്വന്തം ..

IMG_1398.png
 
Last edited:

ആ ചിറകുകലിൽ അവൾ സൂര്യനെ ഒളിപ്പിച്ചു വച്ചതാണത്രേ !

View attachment 248895
Woww:clapping:
Ithe vayich veenilengil pinne endu vaayich veeyum nn areella:Cwl:
 
Koreee undelaa vayikaan
 
സ്വയമണിഞ്ഞ ഭ്രാന്തിൻ്റെ ചങ്ങലയഴിച്ചു മാറ്റൂ സഖേ...കിഴക്കുപടർന്ന വെള്ളിമേഘക്കീറിലൂടെ പ്രതീക്ഷയുടെ സൂര്യൻ എത്തി നോക്കുന്നുണ്ട്.....നിന്നെപുല്കി ഗാഢമായാശ്ലേഷിച്ച ആ വാല്മീകമുടച്ചു , സ്വയം സ്വാതന്ത്രനാവൂ...

നിന്നിലേക്കാഴ്ന്നിറങ്ങിയ ആ മുൾവള്ളിപ്പടർപ്പുകളിൽ എൻ്റെ ഹൃദയം ഇപ്പോഴും കുരുങ്ങിക്കിടക്കുന്നു....

ഹാ ! നിൻ്റെ വേദന അതെന്നെ തപിപ്പിക്കുന്നു....
നിൻ്റെ ഉൾച്ചൂട് , അതെൻ്റെ കോശസ്തരങ്ങളെ മെഴുകുപോൽ ഉരുക്കുന്നു...

നിൻ്റെ ഭ്രാന്തമായ സ്നേഹത്തിൻ്റെ തിരുശേഷിപ്പുകളിപ്പോഴും മുറികൂടാത്തുടലുകണക്കെ കിടന്നു പിടയ്ക്കുന്നുണ്ടെന്നിൽ. മണൽപ്പരപ്പിലുപേക്ഷിക്കപ്പെട്ട ആ വലംപിരിശംഖിൽ നീ ബാക്കി വെച്ചോരു അലയൊടുങ്ങാത്ത കടൽ , മൗനം ഭേദിച്ചുകൊണ്ടെന്നെ തട്ടിവിളിക്കാറുണ്ട്...

നീ തനിച്ചായിപ്പോയ നമ്മുടെ പ്രണയത്തിൻ്റെ ഇരുളടഞ്ഞ കാരാഗ്രഹത്തിൽ ഒരു ചെറിയ റാന്തൽ വെട്ടം ഞാൻ നിനക്കായെന്നും കരുതാറുണ്ട്....നിന്നിൽ കുറ്റബോധത്തിൻ്റെ കറുപ്പണിയിച്ചുകൊണ്ട് പെയ്യുന്ന ആ കറുത്ത മഴ ഇനി ദൂരെ സമുദ്രങ്ങളിൽ പെയ്യട്ടെ...താടിരോമങ്ങളിൽ തടവിലാക്കപ്പെട്ട ആ മഞ്ഞുതുള്ളിയെ എൻ്റെ നെറ്റിത്തടത്തിലേക്കാവേശിപ്പിച്ചു ഒരു കുഞ്ഞു പൊട്ടാക്കണമെനിക്ക്..കനൽ വിഴുങ്ങി ചുവന്ന നിൻ ഹൃദയം ഒരിക്കൽകൂടിയെനിക്ക് നൽകുക , തേൻപുരട്ടി ഞാൻ ശുശ്രുഷിച്ചുകൊള്ളാം...നിൻ്റെ ചുണ്ടുകൾ ബന്ധനസ്ഥയാക്കിയോരെൻ കണ്ണീർ പുഴകളെ എനിക്ക് വിട്ടുനൽകുക.... പൊട്ടിക്കരയണമെന്നുണ്ടെനിക്കീ രാത്രി.....ഇനിയീ ഇരുണ്ട രാവുകളിലെന്നും നിന്റെ കൂട്ടുവേണം......

മുൻപെന്നോ ഉപേക്ഷിച്ചു പോയാത്തുരുത്ത് തേടി ദേശാടപ്പക്ഷി വീണ്ടും പറക്കും...
കള്ളക്കഥ കാതിൽ ചൊല്ലി , പായാരം പറഞ്ഞുപോയ ആ കാറ്റും , കൂടിറങ്ങിപ്പോയ ആ വസന്തവും ഇനിയീവഴി വീണ്ടും വന്നു പോകും....ശരത്കാല മേഘങ്ങൾ നമുക്കായി കുടനീർത്തും....
നുണക്കുഴി കവിളുകളിൽ നാണത്തിൻ്റെ പൂത്തിരി കത്തിച്ചുകൊണ്ട് മറ്റൊരു ഹേമന്തവും ഇതാ ഇവിടെ , അനുവാദത്തിനായി കാത്തുനിൽക്കും..

മനസ്സിലെ കുറ്റബോധത്തിൻ്റെ മേൽക്കുപ്പായമഴിച്ചു മാറ്റൂ സഖേ....കാലം മായ്ക്കാത്തൊരു മുറിപ്പാടും നീയെനിക്ക് സമ്മാനിച്ചിട്ടില്ല... നിഷാദശരമേറ്റുവീണ ആ ക്രൗഞ്ചപക്ഷിയുടെ വിധി , അത് നീയെനിക്കായി വീണ്ടുമുരുക്കൂട്ടരുത്...
ഇരുൾവേർപ്പെടുത്തൊന്നോരാ ചക്രവാകികളെ പോലെ , ഇവിടെയീ പത്മദളത്തിൽ സ്വയമുരുകി തീർക്കുകയാണ് ഞാനോരോ രാവും.

ഇനിയും മടിച്ചു നിൽക്കാതെ , അസ്വാതന്ത്ര്യത്തിൻ്റെ ഭ്രാന്തൻ ചങ്ങലകളറുത്തുമാറ്റൂ.....ഒന്നും ഒന്നിന്റേയുംഅവസാനമല്ല.....
കാലം വേർപ്പെടുത്തിയിടത്തു നിന്നു നമുക്ക് തുടങ്ങാം...നമ്മളെ രണ്ടായിട്ടിഴകീറിയ ഇന്നലെകളെ ബോധപൂർവ്വം മറക്കാം....ഒരിരവിൻ്റെ ദൂരം താണ്ടി നിന്നിലേക്കണയണമെനിക്ക്....ചിറകിലൊളിപ്പിച്ച സൂര്യനെ തിരിച്ചു നൽകാം...പകരം എന്നെമാത്രം കാണുന്ന ആ കണ്ണുകളെനിക്ക് വേണം.... സ്വയമുറഞ്ഞൊരു ശിലയായ് നിൻ്റെ വഴിത്താരയിൽ ഒരു ജന്മം മുഴുവൻ ഞാൻ തപസ്സിരിക്കാം മറ്റൊരു രാമനായ് നീയെന്നിൽ പുനർജ്ജനിക്കുമെങ്കിൽ....
 
Top