സെന്റ് മേരീസ് സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ആദ്യത്തെ രണ്ടു പ്രണയവും തകർന്ന് ഇനി പെണ്ണുവേണ്ട പഠിപ്പിൽ കോൺസെൻട്രേറ്റ് ചെയ്യാം എന്ന് കരുതി നടക്കുന്ന കാലം. സ്കൂൾ മുറ്റത്തെ ചെന്തെങ്ങിന്റെ കുല കാറ്റിൽ ആടുന്നുണ്ടോ എന്ന് നോക്കി പുറത്തേക്കു ഇരിക്കുമ്പോ...യൂണിഫോമിൽ അല്ലാതെ കളർ ഡ്രെസ്സിൽ ഒരു കുട്ടി ക്ലാസ്സിലേക്ക് വരുന്നു... New admission.
എന്റെ പ്രതിജ്ഞയും പഠനവും തകിടം മറിച്ചുകൊണ്ട് അവൾ എന്റെ ക്ലാസ്സിലേക്ക് കയറി വന്നു. കൃത്യം ഒരു വർഷം..
ഒരു വർഷത്തിന് ശേഷം ഏഴാം ക്ലാസ്സിൽ ഒരു ഫെബ്രുവരി 14.
വാലെന്റിനെസ് ഡേ എന്നൊരു ഡേ ഉണ്ടെന്നും അന്ന് പ്രണയം തുറന്നു പറയാമെന്നും കിരൺ ടീവി വഴി മനസിലാക്കിയ ഞാൻ അന്നേ ദിവസം അവൾക്കു കൊടുക്കാൻ ഒരു കത്ത് എഴുതിയിരുന്നു.... ബുക്കിനുള്ളിൽ ആ കത്തും വെച്ച് ക്ലാസ്സിൽ ഉള്ള പിള്ളേര് പോകാൻ വേണ്ടി, അവളെ ഒറ്റയ്ക്കു കിട്ടാൻ വേണ്ടി 3 മണിക്കത്തെ ഇന്റർവെൽ വരെ കാത്തിരുന്നു... ശേഷം ആരും ആരും പോകാതായപ്പോ... കത്ത് എടുത്തു പോക്കറ്റിൽ ഇട്ടു പുറത്തേക്കു പോയിട്ട് കത്ത് എടുത്തു കയ്യിൽ പിടിച്ചു തിരികെ അവൾക്കടുത്തു വന്നു പതിയെ വിളിച്ചു : ലെച്ചു... ഈ കത്ത് പ്രിൻസിപ്പൽ തന്നതാ... ലെച്ചുന്റെ അച്ഛനുള്ളതാ... വീട്ടിൽ ചെന്നിട്ട് വായിച്ച മതി.. പക്ഷേ അച്ഛന്റെ കയ്യിൽ കൊടുക്കും മുന്നേ നീ വായിക്കണം..
എന്റെ മുഖത്തെ കള്ളത്തരം കണ്ടോ അവൾക്ക് അത് എന്താണെന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടോ.. അവൾ ആ കത്ത് ക്ലാസ്സിന്റെ ഒത്ത നടുക്ക് വെച്ച് തുറന്നു..
ഐ ലവ് യു ലെച്ചു..
എന്ന് അതിൽ എഴുതിയിരുന്നു...
അത് കണ്ടതും അവൾ എന്നെ നോക്കി ആ കത്തി 4 ആയിട്ട് കീറി വേസ്റ്റ് ബിന്നിൽ ഇട്ടു. ക്ലാസ്സിലെ ഫ്രണ്ട്സ്തെണ്ടികൾ വേസ്റ്റ് ബിൻ കട്ടെടുത്തോടി... എന്നിട്ട് ഗ്രൗണ്ടിൽ കുടഞ്ഞിട്ട് ആ കത്ത് കൂട്ടിവായിച്ചു..
ഇവിടെ മൂന്നാമത്തെ പ്രണയം തുടങ്ങുന്നു...