പ്രിയപ്പെട്ട എനിക്ക്,
സുഖമല്ലേ?എന്നു ചോദിക്കാൻ ആളില്ലാതാവുമ്പോഴൊക്കെ ഉള്ളിലേക്ക് നോക്കുക.
മാറ്റം അനിവാര്യമെന്ന് സ്വയം തോന്നും വരെയും നീ ആയി തന്നെ തുടരുക..
വീഴ്ചകളുണ്ടാവും..തളരരുത്!
വിജയിക്കുവോളം ശ്രമിച്ചുകൊണ്ടിരിക്കുക.
സങ്കടം വരുമ്പോഴൊക്കെയും കരയുക.ചിരിക്കുവാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതിരിക്കുക.
ദുഃഖങ്ങളെ ചിരിച്ചു തോല്പിക്കുന്നൊരു സന്തോഷമായി മാറുക.
ക്ഷമിക്കാൻ പഠിക്കുക. തെറ്റുകൾ പറ്റും.ക്ഷമ ചോദിക്കാൻ മടിക്കാതിരിക്കുക.
ഒരുതെറ്റിന്റെ പാട് ഒരിക്കൽ മാത്രം സൂക്ഷിച്ചു വയ്ക്കുക.
സമാധാനത്തോടെ ഉറങ്ങുക.ഒത്തിരി സ്വപ്നം കാണുക.ഇത്തിരി മാത്രം പ്രതീക്ഷിക്കുക.
മരണത്തെ ഭയപ്പെടാതിരിക്കുക.മടുപ്പില്ലാതെ മനുഷ്യരെ വായിക്കുക.
മടുക്കുവോളം എഴുതുക.
സ്നേഹിക്കുക..സ്നേഹിക്കപ്പെടുക...
കൊഴിഞ്ഞു പോകുന്നവരെ തടഞ്ഞു വയ്ക്കാതെ,സ്നേഹപൂർവ്വം യാത്രയാക്കുക.
ചോർന്നു പോകാത്തവരെ ചേർത്തു നിർത്തുക.
സന്തോഷം നൽകുന്ന കുഞ്ഞു കുഞ്ഞു ഇഷ്ട്ടങ്ങളെ നാളേക്ക് മാറ്റി വയ്ക്കാതിരിക്കുക.
ഓർമ്മകൾ കൊണ്ട് സമ്പന്നരാകുക!
ചുറ്റിലും ആരുമില്ലാതായാലും നീ ഒറ്റയ്ക്കാവുന്നില്ല.
ഒറ്റപ്പെടുമ്പോഴൊക്കെ ഞാൻ കൂടെയുണ്ടെന്ന് മറക്കാതിരിക്കുക.
എന്തെന്നാൽ മറ്റെന്തിനേക്കാളും നീ എനിക്കേറെ പ്രിയ്യപ്പെട്ടതാവുന്നു.
അന്നും...ഇന്നും...എന്നും!