എത്രയേറെ ചേർത്തുപിടിച്ചാലും ഒരിക്കൽ തട്ടിമാറ്റി പടിയിറങ്ങി പോകേണ്ടിവരുമെന്നറിയാം ... അപ്പോഴും ഉള്ളിൽ അണയാത്ത നാളമായി നീയുണ്ടാവും.. സ്വന്തമാവില്ലെന്ന് അറിഞ്ഞു സ്നേഹിച്ച എനിക്ക് അവകാശമില്ലാത്തതിനോട് തോന്നിയ മോഹം വെറുമൊരു ഭ്രാന്തായിരുന്നില്ല... സ്നേഹിക്കാൻ നീയുണ്ടെന്ന തോന്നൽ പോലും എന്റെ പുഞ്ചിരിയായപ്പോൾ നിന്നിൽ ഞാൻ എന്തൊക്കെയോ കണ്ടെത്തുകയായിരുന്നു... ഒരിക്കൽ നഷ്ടമായേക്കാം.. നിനക്കൊപ്പമുള്ള നിമിഷങ്ങളുടെ ഓർമ്മകൾ വേദനിപ്പിച്ചേക്കാം.. ജീവിതമെന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ലാതാവാം... എന്നെ കാണാൻ കൊതിച്ച കണ്ണുകളും എനിക്കായി കാത്തിരുന്ന മനസ്സും എന്നെ കൊണ്ടുനടന്ന ഹൃദയവും നാളെ എല്ലാം മറന്നേക്കാം.. എങ്കിലും എനിക്കു വേണം നിന്നെ.. നിനക്കെന്നിൽ മരണമില്ലാത്ത കാലം വരെയും ഞാൻ നിന്നെ സ്നേഹിക്കും... കാരണം അന്നും ഇന്നും എന്നും നീയെനിക്കു സ്വന്തമല്ല എന്നറിഞ്ഞു സ്നേഹിച്ചതാണ് നിന്നെ ഞാൻ........
Last edited: