തീരാത്ത പ്രണയം
എന്ന് മുതലാണ് ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയത്? പഠിക്കുന്ന സമയത്ത് ജനലിലൂടെ നീ തോരാതെ പെയ്യുന്നത് നോക്കി ഇരുന്നപോഴോ? നിൻ്റെ പ്രഹരതിനാൽ മണ്ണിൻ്റെ ഗന്ധം എന്നുളളിൽ പടർന്നപ്പോഴാണോ? ഒരിക്കൽ അവനുമായി കടലിൻ്റെയും ആകാശത്തിൻ്റെയും സൗധര്യം ആസ്വദിക്കുമ്പോൾ, അവക്കിടയിലായി നീ തീർത്ത ആ കാർമേഖത്തിൻ്റെ വശ്യത ഒരു അത്ഭുദം പോലെ കണ്ടു നിന്നപോളണോ...
നീ എന്നെ ഓരോ തവണ സ്പർശിക്കുമ്പോളും നിന്നിലെ സ്നേഹം ഞാൻ അറിഞ്ഞിട്ടുണ്ട്... കുഞ്ഞുനാളിൽ പാടവരമ്പത് ഓടി നടക്കുമ്പോൾ നിൻ്റെ ചാറ്റൽ പോലും എന്നിൽ പത്തിയരുതെന്ന് കരുതിയ എൻ്റെ അമ്മുമയുടി താക്കീതു പോലും നിന്നെ എന്നിൽ നിന്ന് വീർപിരിച്ചിട്ടില്ല...
വസന്തകാലം ആകാൻ ഞാൻ മോഹിക്കുമ്പോളും, പ്രണയം നിന്നോടു മാത്രമായിരുന്നു... എന്നിലെ പൂവുകളും, കയ്ക്കളും, ചെടികളും, മരങ്ങളും, പുൽക്കോടികളും എന്നും നിൻ്റെ തുള്ളികൾക്കായി കാത്തിരുന്നു... നിൻ്റെ നനവാർന്ന സ്പർശനം കൊതിച്ചിരുന്നു...
വസന്തകാലം ആയിട്ടും എന്തേ
ഞാൻ മഴയെ സ്നേഹിച്ചു...?
നിന്നിലെ തുള്ളികൾ എന്നിൽ
പതിയാൻ എന്തേ കാത്തിരുന്നു...?
