"ദെയ് ചന്നം പിന്നം മഴപെയ്യുന്നിവിടെ....നീ ഇത് കാണുന്നുണ്ടോ ???ആകെ ഇരുണ്ടിരിക്ക ഇവിടെ.... നിനക്കോര്മയുണ്ടോ നമ്മൾ ഒന്നിച്ചു നനഞ്ഞ ആദ്യ മഴ .എത്ര കോരിചൊരിഞ്ഞിട്ടും ഇമ ചിമ്മാതെ നിന്നെ നോക്കി നിന്ന എന്റെ ഉണ്ടക്കണ്ണുകളോടാണ് നിന്റെ പ്രണയമെന്നു പറഞ്ഞത് .എന്നെ മാത്രം നനയ്ക്കാനായി പെയ്യുംപോലെ അല്ലേ ?തോരാത്ത എന്റെ മിഴികളെ , നനഞ്ഞു കുതിർന്ന കവിളിണകളെ ഒന്നു തലോടികൂടെ ഒരിക്കൽ കൂടി .നമ്മളൊന്നിച്ചു നനഞ്ഞു തീർത്ത ചാറ്റൽ മഴ കുളിരെന്നെ മൂടട്ടെ , നിന്റെ ആദ്യ ചുംബനത്തിന്റെ ചൂടെന്നിൽ നിറയട്ടെ ..കാത്തിരിക്കും കുളിരു പെയ്യുന്ന രാവുകളിൽ നിനക്കായി മാത്രം മെത്തയും വിരിച്ചു ...