• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പെണ്ണുകാണൽ

sebulon

Favoured Frenzy
Chat Pro User
പെണ്ണിൻറെ വീട്ടു പടി വരെ ഓട്ടോ റിക്ഷയിലും അവിടുന്നങ്ങോട്ട് ടാക്സിയിലും സഞ്ചരിച്ചാണ് ചെക്കനും വീട്ടുകാരും പെണ്ണ് കാണാൻ എത്തിയത്. പാലക്കാടൻ അർദ്ധബ്രാഹ്മണാൽ കുടുംബം. അഗ്രഹാരം. അടയാളം കഴുത.

പുറത്തു, മുറ്റത്തു, കളം വരച്ചു കളം വരച്ചു അരിമാവ് തീർക്കുന്ന കോലങ്ങൾ. കോലത്തിൽ കളം വെട്ടി കളിക്കുന്ന ഉണ്ണികൾ.

അകത്തു, അതിഥികൾക്കായി, സാദാ ദോസ, മസാല ദോസ, മൈസൂർ ദോസ, വട, സാമ്പാർ ഇത്യാദികൾ. ശുട് ശുടേന്നു.

പെൺവീട്ടുകാരും, ആൺവീട്ടുകാരും ദോശയടിച്ചു വെടി പറഞ്ഞു നേരം കളഞ്ഞു. ബോറടിച്ചപ്പോൾ പെണ്ണിനെ വിളിച്ചു.

പെണ്ണ് മന്ദം മന്ദം തുളുമ്പുന്ന യൗവനവും ഫിൽറ്റർ കോഫിയുമായി വന്നു. അവസാന ഗ്ലാസ് നോക്കി ഇനി ഇതാർക്ക് കൊടുക്കും എന്ന മട്ടിൽ നിന്നപ്പോൾ ചെക്കന്റമ്മാമ്മൻ പറഞ്ഞു: ‘അതാണ് ചെക്കൻ.’

പെണ്ണ് ചെക്കന് കാപ്പി കൊടുത്തു. കൂടെ ഒരു ഡവറ കടാക്ഷവും. ചെക്കനും പെണ്ണിനും നൂറു വട്ടം സമ്മതം!

പെണ്ണിന്റെയച്ഛൻ ഭാഗവതർ ഇളകിയിരുന്നു. ‘എന്നാൽ പിന്നെ ഉറപ്പിക്കയല്ലേ?’ അങ്ങോർ എല്ലാവരെയും നോക്കി ചോദിച്ചു.

ചെക്കന്റെ അമ്മാമൻ മരുമകനെ നോക്കി. അവനു സമ്മതം. മുൻപത്തെ നൂറും ഇപ്പത്തെ നൂറും അധികം ഇരുന്നൂറു വട്ടം സമ്മതം.

‘ഉറപ്പിക്ക്യന്നെ,’ അമ്മാൻ പറയാൻ ഭാവിച്ചു.

അപ്പോൾ അമ്മ, ചെക്കന്റെ അമ്മ, മൈസൂർ ദോസയെ വിടാതെ പിടിക്കുകയായിരുന്ന ലക്ഷ്മിയമ്മ. വിരൽ നക്കി, ചിറി തുടച്ചു ചോദിച്ചു: ‘ഈ ദോശയൊക്കെ ഉണ്ടാക്കിയത് മകളായിരിക്കും?’ അവർക്കു ദോസകൾ ‘ക്ഷ’ ‘ത്ര’ ‘ജ്ഞ’ പിടിച്ചിരിക്കുന്നു.

ഭാഗവതർ മന്ദഹസിച്ചു. പിന്നെ സ്വപത്നിയെ നോക്കി പറഞ്ഞു: ‘അതിവളുടെ കൃതിയാണ്, മകൾക്കു പാചകം മാത്രം വശമില്ല. പക്ഷെ വളരെ നന്നായി പാടും.’

ലക്ഷ്മിയമ്മയുടെ മുഖം കറുത്തു. കാര്മേഘവർണമായി. പല്ലു ഞെരിച്ചപ്പോൾ ഒരു നിമിഷം ഇടിവെട്ടിയതാണെന്നു തോന്നി.

ചെക്കനെ കെട്ടിക്കുന്നതു അവനു മൂത്തിട്ടല്ല. തനിക്കൊരു ആൾ സഹായമാവുമല്ലോ എന്ന് കരുതിയിട്ടാണ്. പാചകമറിയാത്ത ഇവളെ വിളിച്ചു കൊണ്ട് വന്നാൽ പിന്നെ ഇവൾക്ക് കൂടി താൻ തന്നെ വച്ചുണ്ടാക്കി കൊടുക്കണം. വെളുക്കാൻ തേച്ചത് പാണ്ട്. അല്ലെങ്കിൽ അത്തരത്തിലുള്ള വേറൊരു ഉപമ.

ലക്ഷ്മിയമ്മ പ്ലേറ്റ് നീക്കി വച്ച്, കിഴക്കേലെ രാമപ്പണിക്കരെ കൊണ്ട് കൂടിയൊന്നു നോക്കിച്ചിട്ടു പോരെ എന്നായി.

അതോടെ ചെക്കൻ ഡെസ്പ്. പെണ്ണും. ചെക്കൻ അമ്മാമനെ നോക്കി കെഞ്ചി 'എനിക്കിവൾ തന്നെ മതി' എന്ന മട്ടിൽ.

മറുമക്കത്തായതിന്റെ കാലമാണ്. മരുമക്കൾക്കായി അമ്മാമന്മാർ മക്കളെ വധിച്ചിരുന്നു കാലം.

അങ്ങോർ പെണ്ണിനോട് ചോദിച്ചു: 'എങ്ങന്യാ, കോലമൊക്കെ വരക്ക്യോ?'

പെണ്ണ് തലയാട്ടി. 'ഉം.'

വട്ടത്തിലും വരക്ക്യോ കോലം?

ഉം.

ശകലം വെള്ളം ചേർത്താലും ഫലിക്കില്ലേ കോലം?

ഉം.

നെയ്യ് ചേർത്താലോ?

ഉം

ഇപ്പറഞ്ഞതെല്ലാം ഒരു ദോശക്കല്ലിൽ ആയാലോ?

ഉം

രണ്ടു വട്ടം 'ശീ' കേട്ടാൽ തിരിച്ചിടാനും അറിയില്ലേ?

ഉം

അപ്പൊ ദോശ റെഡി.

‘ഹൈ.’ ഭാഗവതർ ഇളകിയിരുന്നു.

ചെക്കന്റെ അമ്മാമൻ ചെക്കന്റെ അമ്മയെ നോക്കി. ‘എന്നാൽ പിന്നെ ഒറപ്പിക്ക്യല്ലേ ഓപ്പോളേ?’

ലക്ഷ്മിയമ്മ ദോശകളെ നോക്കി. വരാനിരിക്കുന്ന നെയ് റോസ്റ്റുകളെ ഓർത്തു. പിന്നെ ചോദിച്ചു: ‘അരിമാവ് കൊണ്ട് തന്നെയല്ലേ കോലം?
 
വസാനം ചെക്കൻ പെണ്ണിനോട് ഒരു ചോദ്യം. എനിക്ക് എന്നെ പറ്റി.. നിനക്ക് നിന്നെ പറ്റിയോ
 
വസാനം ചെക്കൻ പെണ്ണിനോട് ഒരു ചോദ്യം. എനിക്ക് എന്നെ പറ്റി.. നിനക്ക് നിന്നെ പറ്റിയോ
Ha ha ha aaa chothikatu
 
Top