Gargi
Newbie
എന്റെ ബഷിയെ … പറഞ്ഞാൽ ഇയ്യ് ബിശ്വാസിക്കൂല.. ആ എൻജിനീയർ മൂക്കുകുത്തി നിന്നിട്ടു പറ്റാത്ത പ്രശ്നല്ലേ ഞമ്മൾ പുട്ടുകുറ്റിയിലെ പുട്ട് എഡ്ക്കണ പോലെ തീർത്തത്….
എന്നാലും എന്റെ സുലൈമാനിക്ക ഇങ്ങളെ സമ്മതിക്കണം. എല്ലാ എന്നിട്ട് ഇങ്ങള് ആ കടലിൽ എങ്ങനെ ഇറങ്ങി..????
എന്താ അന്റെ വിചാരം.. ആ കടലിൽ.. കടലെന്ന് പറഞ്ഞ… ഫുൾ ടൈം തിര… അതും മ്മളെ ചന്തകുന്ന് മൂടുന്ന ടൈപ്പ് …
അതിന്റെ അടീലാണ് ആ പൈപ്പ്.. ആ പൈപ്പിലാണ് ബോംബെ നഗരത്തിന്റെ മൊത്തം കുടിവെള്ളം.. പൈപ്പ് എന്നൊക്കെപറഞ്ഞാൽ എജ്ജാതി പൈപ്പ്. അണക്കറിയോ.. മന്ത്രി വിളിച്ചു ചീത്ത പറഞ്ഞിട്ട്, ആ എൻജിനീയർ നിന്ന് വേശർക്കാണ്…
പിന്നെ അതിന്റെ ഉള്ളിൽ ഇറങ്ങി ബ്ലോക്ക് മാറ്റാൻ ഞമ്മള് ഖലാസിമാർക്കിള്ള നേക്ക് ഓർക്കില്ലല്ലോ… ഏതു.. നേക്ക്…
ഞാൻ പിന്നെ ഒന്നും നോക്കീല ഒരു ഹലാക്കിലെ ഹെൽമറ്റും പിന്നെ ഒര് കോട്ടും അതിട്ട് നമ്മള് ഇറങ്ങി. ഒരു തട്ട് രണ്ട് വലി .. തീർന്നു.. ആ എൻജിനീര് കുടിച്ച ഇഞ്ചിനീര് കക്കിച്ചിലെ ഞമ്മളുടെ പെർഫോമൻസ് കണ്ടിട്ട്…
ബഡായി കഥ പറയാന് സുലൈമാന് ഒരു വല്ലാത്ത കഴിവാണ്.. അത് പക്ഷേ പറയുന്നത് കോയക്കാന്റെ ചായപീടികയിൽ ആകുന്നതാണ് പ്രശ്നം.. ബഡായിക്ക് നല്ല ചെലവാണെങ്കിലും ചായക്ക്യൂം കടിക്കും അത്ര ചെലവില്ല. കോയക്കാന്റെ പ്രശ്നം അതുമല്ല. ബഡായി കേൾക്കാൻ വരണ ബഷീറും മുസ്തഫയും ബാലനും കുട്ടിയാമദും സ്ഥലം മെനക്കടത്തും. പിന്നെ ഒരു ബഡായിക്ക് ഒരു കുല പഴം പകുതിയാകും. ആരുടെ പറ്റിൽ എഴുതണം എന്ന് കണക്കുകൂട്ടി ഒരു നോട്ടബുക്ക് തീർന്നു. മൊത്തം പറഞ്ഞാൽ കോയക്കാന്റെ കടയിൽ ബഡായി ആണ് മെയിന് ഐറ്റം. പക്ഷേ 5 പൈസയ്കുള്ള വരുമാനം നഹീ നഹീ..
അപ്പോ ബാക് ടൂ സ്റ്റോറി
ബോംബേയിൽ 22 കൊല്ലം ജീവിച്ച കോയക്ക, 10 ഇഞ്ച് വട്ടമുള്ള പൈപ്പിൽ ഇറങ്ങിയ കഥ കേട്ട് കിളി പോയി നിക്കുവാണ്.
കുറെ കാലത്തെ ബഡായി അടിച്ചിട്ടാണോ അതോ ഗാന്ധിയൻ ആദർശങ്ങളോടു തോന്നിത്തുടങ്ങിയ വിരക്തിയാണോ എന്നറിയില്ല, തികഞ്ഞ കോൺഗ്രസ് ആയ കോയക്ക പ്രതികരിക്കാൻ തീരുമാനിച്ചു
എന്റെ ബഷിയെ ഇതൊന്നുമല്ല.. ഇവിടെ പുടുകുറ്റിയില് ആവി വരാത്ത കഥ അറിയോ അനക്ക്..
അതെന്താണ് കോയക്ക.. അങ്ങനൊരു കഥ.. ഇമ്മാളെ സുലൈമാൻകാക്ക തന്നെയെന്യോ അതിലും..
പിന്നല്ലാണ്ട്… ഈ ഹമുക്കു അല്ലേ എന്ന് അന്ന് si പ്രഭാകരന്റെ മുമ്പിൽ ഞമ്മന്റെ മാനം കൈച്ചിലാക്കിയത്…
si വന്നു പുട്ടും കടലയും പറഞ്ഞു.. കടല റെഡി.. പുട്ടികുറ്റിന്ന് പക്ഷേ ആവി വരണില്ല.. വന്നിലെ മുസീബത്ത്.. പടച്ചോനെ വിളിച്ചിട്ട് ഒരു കാര്യോം ഇണ്ടായില്ല..
സൈനബ വന്ന് നോക്കി രക്ഷയില്ല.. si ആണെങ്കിൽ കടല തീർത്ത്.. രണ്ട് പഴവും തീർത്ത്.
മനുഷ്യൻ കയ്യും കാലും വിറച്ചിട്ട് വയ്യാ ആ siന്റെ ഇടി ആലോചിച്ചപ്പോ..
അപ്പോ മലക്ക് കൊണ്ടു വന്ന പോലെ വരണിണ്ട് ഈ ഹമുക്ക്.. അവസാനം പണി പതിനെട്ടും നോക്കിയിട്ടും വരാത്ത ആവി ഈ ശൈത്താൻ ഓന്റെ ഹെൽമറ്റും കോട്ടും ഇട്ട് കുറ്റിലേക്കിറങ്ങി.
എന്ത് ഊതിപ്പിച്ചതാണോ എന്തോ, രണ്ട് തട്ടും മുട്ടും കേട്ട്. ഈ പഹയൻ എങ്ങനെയോ അത് ശരിയാക്കി.. അവസാനം ആവി വന്നപ്പോ ഇമ്മാളെ ശ്വാസം വന്നു. അന്ന് അത് കണ്ടുനിന്ന si പറഞ്ഞില്ലേ ഇജ്ജ് സുലൈമാനല്ല ഹനുമാൻ ആണെന്ന്.
അല്ലെടാ സുലൈമാനെ.. ആ ഹെൽമറ്റ് ഇൻഡ അന്റെ കയ്യില്.. ഇടക്കിവിടെ പിന്നെ ആവി നിന്നുപോകാറിണ്ടു…
ബോബെലെ കുഴലില് ഇറങ്ങിയ അത്ര പണി ഉണ്ടാവൂലെങ്കിലും കോഴലില് ഇടക്ക്യൊക്കെ ഇറങ്ങണത്ത് ഒരു ബർക്കത്ത് ഇള്ള പണി അല്ലേ…..
-- AB

Last edited: