പെട്ടെന്നിരിക്കെ പണ്ടത്തെ ഒരു സംഭവം ഓർമവന്നു. വാപ്പാടെ ഫാമിലി മുന്നറിയിപ്പില്ലാതെ കടന്നു വരുന്നൊരു ദിവസം.
കാർണോർ എല്ലാരുംകൂടി പെറ്റുപെരുകി ഒരു കുടുംബത്തിൽ തന്നെ 5-10 മക്കൾ. കുട്ടികൾ ഉണ്ടാക്കുന്നത് ഒരു വിനോദം ആണെങ്കിൽ തന്നെ, അതിനെയൊക്കൊരേ പൊറുക്കാനോ, പള്ളിക്കൂടത്തിൽ ചേർത്തി ഫീസ് അടക്കാനോ, നേരത്തിനു ഭക്ഷണം കൊടുക്കാനോ ഉള്ള ശേഷിയോ ആഗ്രഹമോ ഇല്ലാതെ സ്വയം ഒരു പരാജയം ആണെന്ന് വരുത്തിത്തീർക്കുന്ന, കിട്ടുന്ന പൈസക്ക് കള്ളുകുടിച്ചും വേശ്യകളെ തപ്പി ഇറങ്ങുന്ന മെന്റലി അസ്വസ്ഥരായ പുരുഷൻമാരും ,അവരുടെ നിസ്സഹായരായ വരുമാനമില്ലാത്ത ഭാര്യമാരും.
ഇന്നും ഒരു പെണ്കുഞ്ഞു പിറന്നു വീണു, എല്ലാവരും പറഞ്ഞു - "അൽഹംദുലില്ലാഹ് ".
കുഞ്ഞിന്റെ പിതാവിന്റെ ആദ്യ ഡിവോഴ്‌സിന് കാരണം cheat ചെയ്തു എന്നാണ്--ഇന്നും വല്യ മാറ്റങ്ങളൊന്നും ഇയാളിലില്ല. ആദ്യ വിവാഹത്തിൽ ജനിച്ച പെൺകുഞ്ഞിനെ കുറിച്ച് പിതാവിന് ആശങ്ക ഇല്ലാ .. അവൾ കാലങ്ങളോളം പള്ളിക്കൂടത്തിൽ പോകാതെ ഇരുന്നിട്ടുണ്ട്. എല്ലാ വാഴുകൾക്കിടയിലും നിശ്ശബ്ദയായി ഇരുന്നു ഒരു വട്ടുള്ള ചിരിയോടെ ചോദിച്ചതിന് മാത്രം ഉത്തരം നൽകുന്നൊരു പെൺകുട്ടി -- അന്ന് പലപ്പോഴും രക്ഷപെടുത്താൻ തോന്നിയിട്ടുണ്ട്, പക്ഷെ അന്ന് ഞാൻ earning അല്ല..
പക്ഷെ ഇതുപോലെ എത്ര പേരെ?
എന്നിട്ടും കേട്ടത് "അൽഹംദുലില്ലാഹ് "
എനിക്ക് unplanned parenting-ഇനോട് വെറുപ്പാണ്. ചെറുപ്പത്തിൽ 10 കുണുപ്പുകളും അതിഥിയായി വന്നുകേറിയാൽ അവരെ ചുമകണ്ട ചുമതല എനിക്കാവും. കാർണോർ ഉപേക്ഷിച്ചു ഓടിക്കളയും -- കൊച്ചുവാർത്തനം പറയാൻ, വിശപ്പടക്കാൻ, നിസ്കരിക്കാൻ - ഒറ്റക്കിരിക്കാൻ.
"ഇത്താടെ അടുത്തോട്ടു ചെന്നോ " എന്ന് കേട്ടപാടെ മൂക്കട്ട ഒലിപ്പിച്ച നിരവധി വിയർത്ത ശരീരങ്ങൾ വന്നു കെട്ടിപുണരും. മാതാപിതാക്കൾ ഉപേക്ഷിച്ച അനാഥ പിള്ളേർ, ഇന്നേവരെ കുണുപ്പുകളുടെ പേരു പോലും ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടില്ല.
വാപ്പനോട് ഞാൻ പോയി പറയും, "ധാ, ഇവർക്കു വിശക്കുന്നുണ്ട്. എന്തേലും വാങ്ങിക്കൊണ്ട് വാ. കുറുക്കു വെച്ചോ, ഇങ്ങള് കോരി കൊടുത്തോ.."
എല്ലാം സമ്മതിച്ചു 5-10 മണിക്കൂറുകൾക്കു ശേഷം വാപ്പ സഞ്ചിയിൽ ഉണ്ണിയപ്പോം ആയിട്ടെത്തും. അതുവരെ കരച്ചിൽ കേട്ടു മനസ്സമാധാനം കെട്ട എന്റെ മുഖം ചൊന്നു തുടുത്തിരിപ്പാവും.
വാല് പോലെ പിന്നാലെ കൂടിയ 10 വവ്വാലുകളെ വിട്ടുപോകാൻ കഴിയാതെ ഒടുവിൽ വിശ്രമിക്കുന്നത് കോണിപ്പടിയുടെ handrail- മേൽ ആണ് - കാലങ്ങളായുള്ള practiced move. എന്നെ അനുകരിച്ചുകൊണ്ട് അടവറിയാതെ ചാകാൻ നിക്കുന്ന കുണുപ്പുകൾ. കണക്കിൽ 2 കുറഞ്ഞോട്ടെ വിചാരിച്ചു ഞാനും തിരിഞ്ഞുനോക്കില്ല. അശ്രദ്ധർ ആയ അവരുടെ മാതാപിതാക്കൾ ഇന്നേവരെ എന്നെ സംശയിച്ചിട്ടില്ല!
എനിക്ക് കുട്ടികൾ ഉണ്ടാകണമെന്ന ആഗ്രഹം ഇല്ല. ഞാനതിനെ എനിക്കിഷ്ടമില്ലാത്ത വലിയൊരു ചുമതല ആയി കാണുന്നു. ഇത് കാരണം എനിക്ക് നല്ലൊരു കുടുംബത്തിൽ നിന്ന് നികാഹ് കിട്ടില്ലെന്നാണ് കാർണോർ പറയുന്നത്.
അൽഹംദുലില്ലാഹ്, എനിക്കാ കഷ്ടപെട്ടുള്ള കൂട്ടുകുടുംബ സമൃദയവും വേണ്ട !

Last edited: