• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പഴയ കത്തുകൾ

sebulon

Favoured Frenzy
Chat Pro User
ജീവിതസുഖം ഞാനാസ്വദിച്ചിരിക്കെ
എന്റെയരികിലേക്കവൾ വീണ്ടും വന്നു
നാണം കുണുങ്ങി കൊണ്ട്,
സുന്ദരിയെന്നു വിഭാവനം ചെയ്തു കൊണ്ട്.

ചിതലരിച്ച മണൽപുറ്റുകൾ
അവളെ ആലിംഗനം ചെയ്തു.
വെട്ടി മാറ്റിയ വാഴത്തണ്ടിനേക്കാൾ
ക്ഷീണിതയായിരുന്നു അവൾ.
വിണ്ടുകീറിയ ചുമരുകൾ പോലെ
അവളെയും ആരോമാനഭംഗപ്പെടുത്തിയിരുന്നു.
ഭക്ഷ്യവശിഷ്ടങ്ങൾ അവളുടെ
മാറിനെ മറിച്ചിരുന്നു.

അവളുടെ ഓർമ്മകൾ എന്റെയുള്ളിൽ
ഫണം വിടർത്തി.
മട്ടുപ്പാവിൽ കിടന്ന് ഞാനാലോചിച്ചു,
അവളുമായി പങ്കിട്ട സുന്ദരി നിമിഷങ്ങൾ.
അവളുടെ കരങ്ങൾ സ്പർശിച്ച കത്തിനെ
ഞാൻ നെഞ്ചോട് ചേർത്തു,
കണ്ണുകളടച്ചു.

പാദസര കിലുക്കം എന്നെ ഞെട്ടിയുണർത്തി,
കണ്ണുകൾ തുടച്ചു ഞാൻ നിശ്ചലനായി,
അതവളല്ല, എന്റെ കാമുകിയല്ല,
ഇവളെന്റെ ജീവിതപങ്കാളി മാത്രം.
അവളന്വേഷിച്ചു ആ പഴയകത്തിനെ പറ്റി
അതിനോടൊരുങ്ങി നിൽക്കുന്ന ഓർമ്മകളെ പറ്റി
അവളെപ്പറ്റി.

അഗ്നിജ്വാലകൾ അവളുടെ കണ്ണിനെ
അലങ്കരിച്ചു.
ഫണം വിടർത്തി, തീ പാറി
കഴിയില്ലെനിക്കവളെയടർത്തി മാറ്റുവാൻ,
കഴിയിലിനിക്കുനിന്നെയുപേക്ഷിക്കുവാൻ,
ക്ഷമിക്കണം പ്രിയേ.... ഞാൻ നിരപരാധി.
നൽകണം പ്രിയേ... ആ പഴയ കത്ത്
നിന്റെ ഹൃദയം പൊതിഞ്ഞുകൊണ്ട്.
 
Top