• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പരാജയത്തിലും പിന്തുണക്കൂ

sebulon

Favoured Frenzy
Chat Pro User
ഒരു നഗരത്തിൽ പുതിയതായി വിവാഹം കഴിഞ്ഞു ഒരു ദമ്പതികൾ താമസം തുടങ്ങി. വിവാഹം കഴിഞ്ഞതിനാൽ, ആ ഭർത്താവു അവിടെ ഉള്ള ഒരു സ്കൂളിൽ അധ്യാപകനായി ജോലിക്കു കയറി. പക്ഷെ, അദ്ദേഹത്തിന് അധ്യാപനത്തിൽ ഉള്ള പരിചയക്കുറവു കാരണം വിദ്യാർത്ഥികൾക്ക് അദ്ദേഹം നയിക്കുന്ന പഠനരീതി മനസിലാക്കാൻ കഴിഞ്ഞില്ല. അവർ അത് പ്രിൻസിപ്പാലിനോട് പറയുകയും, അദ്ദേഹത്തിന്റെ ജോലി നഷ്ടമാകുകയും ചെയ്തു. വളരെ സങ്കടത്തോടെ അദ്ദേഹം വീട്ടിലെത്തി ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു ദുഖിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു, ” ചിലരർക് അറിവ് ധാരാളം ഉണ്ടെങ്കിലും അത് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാൻ ഉള്ള കഴിവ് കുറവ് ആയിരിക്കും. അതിനാൽ സങ്കടപെടേണ്ട, നിങ്ങൾക്കു വേണ്ടി വേറെ നല്ല ജോലി കാത്തിരിക്കുന്നുണ്ട്”.

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് വേറെ ഒരു ജോലി കിട്ടി, പക്ഷെ അദ്ദേഹത്തിന്റെ ജോലിയിൽ ഉള്ള സാവധാനം കാരണം അദ്ദേഹത്തിന്റെ ബോസ് അദ്ദേഹത്തെ പിരിച്ചു വിട്ടു.

ഇത്തവണ അദ്ദേഹം വളരെ സങ്കടത്തോടെ വീട്ടിലെത്തി ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു. എന്നാൽ ഇത്തവണയും അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.” ഇവിടെ ധാരാളം കഴിവുള്ളവരും കഴിവ് കുറഞ്ഞവരുമുണ്ട്, ചിലർക്ക് വര്ഷങ്ങളുടെ പരിചയസമ്പത്തു അവരുടെ ജോലിയിൽ ഉണ്ട്. പക്ഷെ ഇത്ര ചുരുങ്ങിയ നാളുകൾ കൊണ്ട് നിങ്ങൾക്കു എങ്ങനെ പരിചയസമ്പത്തുള്ള ആൾക്കാരുടെ പോലെ ജോലി ചെയ്യാൻ കഴിയും
ആ ഭർത്താവു ഒരിക്കലും തളർന്നു പോകാൻ ഭാര്യ അനുവദിച്ചില്ല. അങ്ങനെ അദ്ദേഹം പുതുയ ധാരാളം ജോലി കണ്ടുപിടിച്ചു, പക്ഷെ അദ്ദേഹത്തിന് അവിടെ സ്ഥിരം നിൽക്കാൻ പറ്റിയിരുന്നില്ല. എന്നാൽ എല്ലാ പ്രാവശ്യവും ജോലി പോകുമ്പോൾ അദ്ദേഹം നിരാശപെട്ടു വീട്ടിൽ എത്തുമെങ്കിലും അദ്ദഹത്തിന്റെ ഭാര്യ ഒരിക്കലും അദ്ദേഹത്തെ കുറ്റപ്പെടുത്തുകയോ ചെയ്യാതെ തന്റെ ഭർത്താവിൽ പൂർണ വിശ്വാസം അർപ്പിച്ചു അദ്ദേഹത്തെ ധൈര്യപ്പെടുത്തി കൊണ്ടിരുന്നു.

അങ്ങനെ വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ മികവ് കാണിച്ചു, അങ്ങനെ അദ്ദേഹം ഒരു കൗൺസിലർ ആയി സംസാരിക്കാനും കേൾക്കാനും കഴിയാത്ത കുട്ടികളുടെ സ്കൂളിൽ. അധികം താമസിയാതെ അദ്ദേഹം വൈകല്യം ഉള്ള കുട്ടികൾക്ക് വേണ്ടി ഒരു സ്കൂൾ സ്വന്തമായി തുടങ്ങി.

കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം ആ നഗരം ഉൾപ്പെടെ പല നഗരങ്ങളും വൈകല്യം ഉള്ളവർക്ക് ആവശ്യമായ ഉപകരണങ്ങൾ ഉള്ള ധാരാളം

കടകൾ തുടങ്ങി. അങ്ങനെ അദ്ദേഹത്തിന്റെ ബിസിനസ് കൂടിയത് മൂലം അദ്ദേഹം ഒരു സമ്പന്നനായി മാറി.

അങ്ങനെ ഒരിക്കൽ അദ്ദേഹം തന്റെ ഭാര്യയോട് ചോദിച്ചു, “ഞാൻ പല ജോലികൾ ചെയ്തു പരാജയപെട്ടു ഭാവിയെ കുറിച്ച് ഉത്കണ്ഠപ്പെട്ടിരുന്നപ്പോൾ നീ എങ്ങനെ ആണ് എന്നിൽ പൂർണ വിശ്വാസം അർപ്പിച്ചത് .”

അപ്പോൾ ആ ഭാര്യ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,” ഒരു വയല് ഗോതമ്പു കൃഷിക്ക് അനുയോജ്യമല്ലെങ്കിൽ മറ്റൊരു ധാന്യം നാട്ടു നോക്കുക. ആ ധാന്യങ്ങളും ശെരിയായി വളരുന്നില്ലെങ്കിൽ പകരം പഴങ്ങളോ പച്ചക്കറികളോ നടുക. ഇങ്ങനെ പലതു നാട്ടു നോക്കുമ്പോൾ ഏതേലും ഒന്ന് ശെരിയായി വളരും. അതിന്റെ അർഥം ആ വയലിന് അനുയോജ്യമായ കൃഷി ആണ് അവിടെ വളരുന്നത് എന്ന് മനസിലാകും. ഒരു കൃഷിയും വളരാത്ത ഒരു വയലും ഇല്ല. അനോയോജ്യം ഏതാണെന്നു കണ്ടു പിടിക്കണം. അത് പോലെ ആണ് മനുഷ്യരും , ഒരു കഴിവും ഇല്ലാത്ത മനുഷ്യർ ആരും ഈ ലോകത്തിൽ ഇല്ല,.എന്നാൽ അവർക്കു വളരാൻ പറ്റുന്ന സ്ഥലത്തു എത്തിപ്പെടാൻ ശ്രെമിക്കുകയാണ് ആവശ്യം. നിങ്ങളിൽ ഉള്ള കഴിവ് എവിടെയെങ്കിലും വിജയിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനാൽ നിരാശപ്പെട്ട് ഇരിക്കാതെ മുന്നോട്ടു പോകാൻ നിങ്ങളെ ഞാൻ പ്രോത്സാഹിപ്പിച്ചു. അവസാനം നിങ്ങൾ വിജയിക്കുകയും ചെയ്തു.”

നമ്മൾ ഒരിക്കൽ പരാജയപ്പെട്ടാൽ വീണ്ടും ശ്രെമിക്കുക, വീണ്ടും പരാജയപ്പെട്ടാൽ വീണ്ടും ശ്രെമിക്കുക, അവസാനം നിങ്ങൾക്കു അനുയോജ്യമായ സ്ഥലത്തു എത്തിപ്പെട്ടു നിങ്ങൾ വിജയിക്കും. ആരും ഒരു കഴിവും ഇല്ലാത്തവരല്ലാ. അതിനാൽ പരസ്പരം പിന്തുണച്ചു മുന്നോട്ടു പോയാൽ വിജയം സുനിശ്ചിതം.
 
Messss
 
Top