അനിവാര്യമായ ചില പടിയിറക്കങ്ങളുണ്ട് ...അത്
നമ്മളിൽ നിന്ന് തന്നെയാവുമ്പോൾ ആണ് ഇത്രമേൽ ബുദ്ധിമുട്ടുള്ളതാവുന്നത്...
വാദ്യഘോഷങ്ങളുടെ അകമ്പടിയില്ലാതെ, വിലകൂടിയ വാക്കുകളുടെ അതിപ്രസരമില്ലാതെ നിശബ്ദമായൊരിറങ്ങിപ്പോക്ക്....
എന്നും കൂടെക്കാണുമെന്നു പറഞ്ഞെന്നെ മോഹിപ്പിച്ചവർക്ക് , ഇടയ്ക്കു വച്ചു തനിച്ചാക്കി ഇറങ്ങിപ്പോയവർക്ക്...
പ്രതീക്ഷകളുടെ വസന്തം വെച്ച് നീട്ടി മുൾക്കാട്ടിലേക്കാനയിച്ചവർക്ക് ...
ഒരിക്കൽ നിലച്ചൊരെൻ ഹൃദയത്തിൻ ഉൾത്തുടിപ്പായിരുന്നവർക്ക് ....
തിരസ്‌കരണത്തിന്റെ ഗദ്ഗദം കുഴിച്ചുമൂടിയ തെണ്ടക്കുഴിയിൽ ദാഹനീരായിരുന്നവർക്ക്...
അത്രമേൽ പ്രിയപ്പെട്ടൊരാളുടെ ഹൃദയത്തിൽ നിന്നും മൗനം പുതച്ചുകൊണ്ട് പടിയിറങ്ങി പോകുവാനാണിത്രയേറെ ബുദ്ധിമുട്ട്....
വാക്കുകൾ തണുത്തുറഞ്ഞു മരവിച്ച തൊണ്ടക്കുഴിയിൽ അവർക്കായിമാത്രം രണ്ടു വരി സൂക്ഷിക്കണം . നന്ദി !എനിക്കിത്രമേലന്യയായൊരെന്നെ ഭദ്രമായി തിരിച്ചേൽപ്പിച്ചതിനു...!!

Last edited: