• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പച്ചത്തുരുത്ത്

sebulon

Favoured Frenzy
Chat Pro User
സ്കൂൾവിട്ട് ഫ്ലാറ്റിലെത്തിയുടൻതന്നെ പ്രണവ് തന്റെ ചുമലിൽ തൂങ്ങുന്ന
കനത്തഭാരം ബെഡിലേക്കു വലിച്ചെറിഞ്ഞു.ഡ്രെസ്സ്പോലും മാറാതെ അവൻ ടി വി ഓൺ ചെയ്തു . റിമോട്ട് എടുത്തു തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാർട്ടൂൺചാനൽ തിരഞ്ഞു .
അത്കണ്ടുമടുത്തപ്പോൾ അവൻ ചെന്ന് ടി വി ഓഫ് ചെയ്തു
അമ്മ ജോലിക്കുപോകുമ്പോൾ മേശപ്പുറത്തു എടുത്തുവെച്ചിരിക്കുന്ന തണുത്തറഞ്ഞ ഭക്ഷണം കുറച്ചെടുത്തു കഴിച്ചെന്നുവരുത്തി .
ബാക്കി അവൻ വേസ്റ്റ്ബോക്സിലേക്ക് തട്ടി . അമ്മയുണ്ടാക്കിയ ഭക്ഷണമൊന്നും ഇപ്പോൾ അവനിഷ്ടമല്ല. അടുക്കളയിൽ ചെന്ന് ഒരു പാക്കറ്റ് ചിപ്സും,ഫ്രിഡ്ജ് തുറന്നു ജ്യൂസും എടുത്തുകുടിച്ചു വയറു നിറച്ചു.
കംപ്യൂട്ടറിന്റെ മുമ്പിൽ ഇരുന്നു ഗെയിമിം കളിച്ചുകൊണ്ടു സമയം തള്ളിനീക്കി .
വൈകുന്നേരം ജോലികഴിഞ്ഞു സരിത എത്തുബോള് പ്രണവ് കംപ്യൂട്ടറിനു മുമ്പിൽ തന്നെ ചടഞ്ഞുകൂടിയിരിപ്പുണ്ട് . അമ്മയെ കണ്ടയുടൻതന്നെ ചാടിയെഴുന്നേറ്റു .
‘’അമ്മെ എനിക്ക് വല്ലാണ്ടു വിശക്കുന്നു .......ന്യൂഡിൽസ് ഉണ്ടാക്കിതാ’’

‘’വല്ലാത്ത തലവേദനമോനെ കുറച്ചു നേരം അമ്മ റെസ്റ്റെടുത്തോട്ടെ ‘’
അവൾ തളർന്നു സോഫയിലേക്ക് ചാഞ്ഞു .

‘’പറ്റില്ല എനിക്ക് ഇപ്പൊത്തന്നെ വേണം അവൻ വാശിപിടിച്ചു ‘’.

‘’ഇനി അവനെ വാശിപിടിപ്പിച്ചാൽ തന്റെ തലവേദന കൂടും
എന്നവൾക്കു തോന്നി .ഉണ്ടാക്കികൊടുത്തില്ലെങ്കിൽ പിന്നെ അവൻ ബഹളം തുടങ്ങും .’’

‘’വേഗം പോയി കുളിച്ചിട്ടു വാ മോനെ അപ്പോഴേക്കും ഞാൻ ന്യൂഡിൽസ് തയ്യാറാക്കാം .’’

‘’ഉം’’…………..എന്ന് പതിയെ മൂളിക്കൊണ്ടു അവൻ ഉദാസീനതയോടെ ടവ്വലും എടുത്തു ബാത്റൂമിലേക്കു നടന്നു .

അവൻ കുളിച്ചുവരുമ്പോഴേക്കും സരിത ന്യൂഡിൽസും , ഹോർലിക്സും ഉണ്ടാക്കി ടേബിളിൽ വെച്ചിരുന്നു .

‘’വേഗം കഴിച്ചു ,പഠിക്കാൻ നോക്ക്.’’ അതുംപറഞ്ഞു അവൾ കിച്ചണിലേക്കു പോയി .രാത്രിക്കുകഴിക്കേണ്ട ഭക്ഷണംതയ്യാറാകുന്ന ജോലിയിലേർപ്പെട്ടു.
ഇടയ്ക്കു അവൾവന്നുനോക്കിയപ്പോൾ പ്രണവ് പുസ്തകത്തിൽ തലപൂഴ്ത്തിയിരിപ്പുണ്ട് ജോലിയെല്ലാംകഴിഞ്ഞു കുളിച്ചു വരുമ്പോഴേക്കും അവൻ പുസ്തകം കയ്യിൽപിടിച്ചു നല്ല ഉറക്കമായിരുന്നു. അവനെ എടുത്തു ബെഡിൽകിടത്തി അവൾ ഭർത്താവിനെ ചെന്ന്നോക്കി അയാൾ ടിവിയിൽ മുഴുകിയിരിപ്പുണ്ട്. .
‘’ദേ അവനുറങ്ങിയത് നിങ്ങൾ കണ്ടില്ലായിരുന്നോ??
രാത്രിക്കുള്ള ഭക്ഷണമൊന്നും കഴിക്കാതെയാ അവൻ കിടന്നത്.’’

‘’നീ എന്ത് ചെയ്യുകയായിരുന്നു ???’’ അയാൾ അരിശത്തോടെ ചോദിച്ചു
‘’‘എനിക്കടുക്കളയിൽ നൂറുകൂട്ടം ജോലിയുണ്ട് .അല്ലാതെ ഞാൻ ടി വി കണ്ടിരുന്നതല്ലലോ അല്ലെ .’’??നമുക്ക് അവനെ ശ്രദ്ധിക്കാൻപോലും സമയമില്ല .
നാളെ മുതൽ ക്രിസ്തുമസ് വെക്കേഷൻ തുടങ്ങുകയാ .ഇനി അവൻ ഈ ഫ്ലാറ്റിൽതനിച്ചിരിക്കണം ,കളിച്ചുനടക്കേണ്ട പ്രായത്തിൽ കമ്പ്യൂട്ടറിനും , ടി വി യുടെ മുമ്പിലും അവന്റെ ബാല്യം നമ്മൾ തളച്ചിടുകയാണ് ........അതോർക്കുമ്പോൾതന്നെ സങ്കടംതോന്നും ‘’.

‘’ഇപ്പോൾതന്നെ അവന്റെ സ്വഭാത്തിൽ ഒരു മാറ്റംവന്നിട്ടുണ്ട് .എപ്പോഴും ദേഷ്യമാ നമ്മളവനെ സ്നേഹിക്കുന്നില്ല എന്നവന് തോന്നുന്നുണ്ടാകാം അല്ലെ ??’’ അവൾ ചോദിച്ചു

അയാളെല്ലാം കേട്ടിരുന്നതല്ലാതെ ഒന്നും മറുപടിപറഞ്ഞില്ല.

പിറ്റേന്ന് രാവിലെ ജനൽവിടവിലൂടെ അരിച്ചിറങ്ങിയ സൂര്യ കിരണങ്ങൾ മുഖത്തുതട്ടിയപ്പോൾ പ്രണവ് എഴുനേറ്റു ക്ലോക്കിലേക്കു നോക്കി സമയം ഒമ്പതുമണി കഴിഞ്ഞിരിക്കുന്നു .അച്ഛനും അമ്മയും ജോലിക്കു പോയിക്കാണും അവൻ ഹാളിലേക്ക് ചെന്നു സോഫയിലേക്ക്ചാഞ്ഞു .ആ വലിയ ഫ്ലാറ്റിൽ അപ്പോൾ ഒരില വീണാൽ കേൾക്കുന്ന നിശബ്ദത തളം കെട്ടിനിന്നിരുന്നു . ആ ഏകാന്തത അവനെ വല്ലാതെ ഭയപ്പെടുത്തി .’
‘’’തന്നെ സ്നേഹിക്കാൻ ആരുമില്ല എന്നവന് തോന്നി .നാട്ടിൽ മുത്തശ്ശിയുടെ കൂടെയായിരുന്നപ്പോൾ എന്ത് രസമായിരുന്നു .എത്ര കഥകളാ മുത്തശ്ശിയുടെ മടിയിൽ കിടന്നു കേട്ടിട്ടുള്ളത് .പാടത്തും ,തൊടിയിലും കളിച്ചുനടക്കാൻ എത്ര കൂട്ടുകാരുണ്ടായിരുന്നു’’.
...അതൊക്കെ ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുബി ഇരുന്നു മടുത്തപ്പോൾ അവൻ ടി വി ഓൺ ചെയ്തു. റിമോട്ടെടുത്തു ചാനലുകൾ ഓരോന്നായി മാറ്റിനോക്കി . ബോറടിച്ചപ്പോൾ റിമോട്ട് അവൻ സോഫയിലേക്ക് വലിച്ചെറിഞ്ഞു വെറുതെ കിടന്നു .അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് ജനൽച്ചില്ലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചിത്ര ശലഭത്തെ .
അവനോടിപ്പോയി കർട്ടൻനീക്കി ജനൽതുറന്നു .ഒരു തണുത്തകാറ്റ് അവനെ തഴുകി .തൊട്ടപ്പുറത്തെ ടെറസിൽ പലതരത്തിലുള്ള ചെടികൾ വെച്ചുപിടിപ്പിച്ചിരിക്കുന്നു .എല്ലാ ചെടിയിലും പലതരത്തിലുള്ള പൂക്കൾ നിറഞ്ഞിരിക്കുന്നു .അവിടെയെല്ലാം പലനിറത്തിലുള്ള ശലഭങ്ങൾ പാറിനടക്കുന്നു അവന്റെ കുഞ്ഞു കണ്ണുകളിൽ കൗതുകം നിറഞ്ഞു .അവനാ ചെടികൾക്കിടയിൽ ഒരു കുഞ്ഞു കുരുവിക്കൂട് കണ്ടു .ജനലിന്റെ മുകളിൽ കയറി നോക്കിയപ്പോൾ 'അമ്മ കുരുവി പാറിപ്പോയി . ആ കൂട്ടിൽ തിളങ്ങുന്ന മൂന്നു കുഞ്ഞുമുട്ടകൾ.പിന്നെ എല്ലാദിവസവും അവനതിനെ നിരീക്ഷിക്കാൻ തുടങ്ങി . ആ മുട്ടകൾ വിരിഞ്ഞു കുഞ്ഞുകുരുവികൾ പുറത്തു വന്നത് കണ്ട് അവൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി .'അമ്മ കുരുവി കൊക്കിൽ ആഹാരവും കൊത്തിയെടുത്തു കൊണ്ടുവന്ന് കുഞ്ഞുങ്ങൾക്ക്കൊടുക്കുന്നത് കണ്ടപ്പോൾ അവനു സങ്കടംതോന്നി .അപ്പൊ മക്കൾക്കുള്ള ആഹാരത്തിനു വേണ്ടിയാണു അമ്മ പുറത്തു പോകുന്നത് അതോർത്തപ്പോൾ അവൻ സങ്കടം കൊണ്ട് കരഞ്ഞു .ആ ദിവസം വൈകുന്നേരംവരെ അവനമ്മയെകാത്തു ആ ഹാളിൽതന്നെയിരുന്നു . 'അമ്മ വന്നയുടൻതന്നെ അവനോടിച്ചെന്നു അമ്മയെ കെട്ടിപ്പിടിച്ചു .
‘’എന്താ പറ്റിയേ മോനെ?? അവളവന്റെ മുഖം പിടിച്ചുയർത്തി . അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു .’’
‘’എന്തു പറ്റി കുട്ടാ ???.............അവൾ വാത്സല്യത്തോടെ ചോദിച്ചു ‘’
അവൻ കയ്യിലുള്ള കടലാസ് അമ്മയെ കാണിച്ചു .
അവളതു വാങ്ങിനോക്കി അതിൽനിറയെ ....നിറമുള്ള പൂക്കളും , പക്ഷികളും, ആകാശവും .പൂമ്പാറ്റകളെയൊക്കെ അവൻ ഭംഗിയായി വരച്ചിരുന്നു
‘’ഞാൻ വരച്ച ഈ 'അമ്മകുരുവി അമ്മയാ...കുഞ്ഞുകുരുവി ഞാനും’’
.'അമ്മകുരുവി പുറത്തു പോയി ആഹാരം കൊണ്ട് വന്നു അതിന്റെ കുഞ്ഞിന് കൊടുക്കുന്നമ്മേ അപ്പൊ 'അമ്മ ജോലിക്കു പോകുന്നത് എനിക്ക് വേണ്ടിയാണല്ലേ?? ഇനി ഞാനമ്മയോടു ദേഷ്യപ്പെടില്ല ...അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു ‘’
സരിത അവനെ ചേർത്തുനിറുത്തി നെറ്റിയിലൊരു മുത്തം നൽകി .
അവനമ്മയുടെ കയ്യിൽ പിടിച്ചു ജനലിനടുത്തു കൊണ്ട് പോയി , കുരുവികൂടും ,പൂക്കളും ,പൂമ്പാറ്റയുമെല്ലാം , കാണിച്ചു കൊടുത്തു.
‘’ഇത്രയും നാളും ഈ ഫ്ലാറ്റിലുണ്ടായിട്ടും ഈ മനോഹര കാഴ്ചകൾ കാണാൻ സാധിച്ചില്ല ...അല്ലെങ്കിലും ഈ തിരക്ക് പിടിച്ച ജീവിതത്തിൽ അതിനൊക്കെ എവിടെ സമയം....കുഞ്ഞുങ്ങൾ എത്ര നിഷ്കളങ്കരാണ് ഈ പ്രകൃതിയിൽ നിന്നും അവർക്കൊരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് .ഇപ്പോൾ അവനും സ്വപനംകാണാൻ തുടങ്ങിയിരിക്കുന്നു നല്ല നിറമുള്ള സ്വപ്‌നങ്ങൾ.അവന്റെ സ്വപ്നങ്ങളുടെ പച്ചത്തുരുത്തിൽ ഇപ്പോൾ ഞാനും ’’അവളവനെ ചേർത്തുപിടിച്ചു.
 
Njan vayichillaa ennalum poli aan..ith oru kore indelloo:blessing:
 
Nalla oru kadha❤️
 
Top