• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പകർന്നാട്ടം

sebulon

Favoured Frenzy
Chat Pro User
അമ്മിണ്യമ്മേടെ തോരൻ കറീടെ മണം ആ നടുമുറ്റം പടർന്നിറങ്ങുന്നുണ്ട്.അമ്മിണ്യമ്മേം മകൻ ദേവനന്ദനും മാത്രമുള്ള ആ പുത്തനേടത്ത് തറവാട്ടിൽ എന്നും നാടൻ ശീലുകൾ നിലനിന്നിരുന്നു.അഞ്ച് വർഷം മുൻപ് ഭാസ്കരേട്ടൻ അവരെ തനിച്ചാക്കിപോയിട്ടും,അദ്ദേഹം കൊണ്ട് നടന്ന ആ എട്ടുകെട്ട് തറവാടും,പാമ്പിൻകാവുമെല്ലാം നോക്കി നടത്താൻ ദേവൻ മടി കാട്ടിയിട്ടില്ല…! “അമ്മിണ്യമ്മേടെ ഭാഗ്യാണ് ദേവൻ” നാട്ടുകാർക്ക് പലർക്കും പ്രിയപ്പെട്ടവൻ. അച്ഛൻ്റെ പേരുകൊണ്ട് പെരുമ സമ്പാദിച്ചവൻ ചുരുക്കത്തിൽ അത്ര മാത്രമായിരുന്നു ദേവനന്ദൻ.

വെെകുംനേരമായാൽ ആ കാവ് നിശബ്ദത പാലിക്കും,ആലിലകൾ അത്യതികം ആകാംക്ഷാപൂർവ്വം ആരുടേയോ വരവും പ്രതീക്ഷിച്ചിരിക്കുന്നപോലെ. അതെ ആറുമണിയെന്നൊരു സമയമുണ്ടെങ്കിൽ ചിലങ്കയുടെ നനുത്ത കാലടി സ്പർശം ആ നന്മ മണ്ണറിഞ്ഞിരിക്കും. !!!. അവളെ വരവേൽക്കാൻ എന്നും ഒരു മണിനാഗം നാഗത്തറയിൽ കാത്തുനിൽപ്പുണ്ടാകും. ഒരു ചിരിയോടെ അവിടം വലം വെച്ച് വിളക്കുകൊളുത്താൻ ഇത്രയും അർഹതപ്പെട്ട ആരും തന്നെ ഇന്ന് അവരുടെ തറവാട്ടിലില്ല…!. ചിലങ്ക ….! ഭാസ്കരൻ്റെ സഹോദരി നാരയണീടെ മകളാണ്. ദേവൻ്റെ മുറപ്പെണ്ണ്. എന്തൊക്കെയായാലും അമ്മിണ്യമ്മക്ക് ചിലങ്കയോട് മുഷിക്കായിരുന്നു. ഉപദ്രവിക്കൊന്നൂല്ല.. ഒരിഷ്ടകേട്.! “ജനിച്ചപ്പൊഴേ അമ്മയെ കൊന്ന അവളെങ്ങനെ ഈ കാവിന് ഐശ്വര്യമാകും.?” എന്ന് പലതവണ ഭാസ്കരേട്ടന് നേരെ ചോദ്യശരമെറിഞ്ഞപ്പോഴും ഒരു പുഞ്ചിരിയിൽ എന്നും അദ്ദേഹം അതിനുള്ള ഉത്തരം ഒതുക്കുമായിരുന്നു..! ചിലപ്പോൾ അമ്മിണിക്ക് മനസ്സിലാക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നിരിക്കണം ചിലങ്കയുടെ മഹിമ…! പട്ടണത്തിൽ പോയി തന്നെ മാത്തമാറ്റിക്സ് ബിരുദം നേടിയെടുത്തു എന്നൊന്നും പറഞ്ഞിട്ടുകാര്യമില്ല. ചിലങ്കയെന്നും ആ പ്രകൃതിയുടെ മകളായിരുന്നു.. നിഷ്കളങ്കതയുടെ പര്യായം. വരമ്പത്തു കണ്ട പുൽതകിടിനോടും പൂമ്പാറ്റയോടും കിന്നാരം പറയും ,, വഴിയിലെ വേലിക്കപ്പുറത്തുള്ള അത്തിപ്പഴത്തിന് മുത്തം കൊടുക്കും .. അങ്ങനെ ചില്ലു പോലെ ചിണുങ്ങി പരക്കുന്നൊരു ചിലങ്ക. അച്ഛൻ്റെ ഓമനപുത്രിയായിരുന്നു.ഭാസ്കരൻ്റെ പുറകെ ബാലകൃഷ്ണനും യാത്രയായിട്ട് നാലുവർഷം കഴിഞ്ഞിരിക്കുന്നു. മുത്തശ്ശീടെ തണലിലാണ് ഇപ്പോൾ ചിലങ്കയുടെ ബാക്കി ജീവിതം. കാലത്തെ മുറ്റമടിയും കാവിലെ വിളക്കുവെക്കലും കഴിഞ്ഞാൽ ചിലങ്ക അമ്മിണ്യമ്മായിയെ സഹായിക്കാൻ കൂടും. ഇഷ്ടകേടാണേലും അമ്മിണിയൊന്നും പറയില്ല. അല്ലെങ്കിലും വീട്ടുപണിക്ക് ഒരാള് കൂട്ടുള്ളത് നല്ലതാണല്ലോ..! എങ്കിലും തൻ്റെ മകൻ്റെ ജാതകത്തിൽ പ്രേമവിവാഹമാണെന്നറിഞ്ഞതോടുകൂടെ ചിലങ്കയെ വീട്ടിൽ കയറ്റാൻ അമ്മിണ്യമ്മക്ക് തെല്ലൊരു ഭയമുണ്ടായിരുന്നു. കാണാൻ സുന്ദരി . അവളാ തുളസിതറയിലേക്ക് നീങ്ങുമ്പോൾ തുളസി കതിരുകൾപോലും അവളുടെ മുടിയിഴകളിൽ സ്ഥാനം പിടിക്കാൻ വഴക്കു കൂടുന്നുണ്ടോ എന്ന് പോലും തോന്നിപോകും.അത്രയും ഐശ്വര്യം. ഏത് ദേവനും കൺചിമ്മാതെ നോക്കിനിൽക്കുന്ന എണ്ണകറുപ്പാർന്ന ചിലങ്ക..!

അടുക്കളയിൽനിന്നും നടുമുറ്റത്തേക്കും അവിടെനിന്നും പത്തായത്തിലേക്കും അങ്ങനെ ആ എട്ടുകെട്ടുതറവാട്ടിൽ ചിലങ്കയത്താത്ത സ്ഥലമില്ല.. പത്തായപുരേന്ന് നെല്ലുംകൊണ്ട് ആടിപാടി ഉല്ലസിച്ചു വരുന്ന ചിലങ്കയെ ദേവൻ ഇമവെട്ടാതെ നോക്കുന്നത് കണ്ട് ആ കൂവളമിഴികൾ പതറിപോയി. മിഴികൾ അനുരാഗപൊയ്യ്കകളായി.. ഇതുവരെയും ദേവേട്ടൻ്റെ പ്രണയം തന്നിൽ നിന്നും ഒളിപ്പിച്ചുവെച്ചതെന്തിനായിരുന്നു. ? പ്രണയതൽപത്തിൻ്റെ മടിയിൽ കുളിരേകി ചിലങ്ക ചിന്തകളോട് കൂട്ട് കൂടി. പിന്നീട് ചിലങ്ക ആ വീട്ടിൽ പോകുന്നത് ദേവനെ പ്രതീക്ഷിച്ചുകൊണ്ട് മാത്രമായിരുന്നു. അമ്മിണ്യമ്മയുടെ കണ്ണെത്താ ദൂരത്തിൽ ദേവൻ അവളെ കപടപ്രണയലോകത്തേക്ക് കൂട്ടികൊണ്ട്പോയി..! അവളുടുത്ത പട്ടുപാവാടയുടെ കസവ് കീറിമുറിഞ്ഞു. ചുമർചിത്രങ്ങൾ നിറഞ്ഞ ആ മുറിയിൽ കറപറ്റി..! വാഗ്ബന്ധങ്ങളുടെയും കരി പുരണ്ട വിശ്വാസത്തിൻ്റെയും പേരിൽ ചിലങ്ക ചില്ലുപോലെ ഉടഞ്ഞുവീണു.! നെറ്റിയിൽ വട്ടത്തിലണിഞ്ഞ കുങ്കുമത്തിൻ്റെ ശോഭ അവളിൽ നിന്നും പടിയിറങ്ങി.

പിറ്റേ ദിവസം അത്യുത്സാഹത്തോടെ കാവിൽചെന്ന ചിലങ്ക അവിടത്തെ അന്തരീക്ഷത്തെ ശ്രദ്ധിച്ചു. ആരോടോ കോപം ജ്വലിച്ച തീപോലെ കാവുറഞ്ഞുതുള്ളി. മണിനാഗത്തിൻ്റെ അസാന്നിദ്ധ്യം അവളെ ചിന്തയിലാഴ്ത്തി. അന്ന് ആ തറവാട്ടുപടി കയറുമ്പോൾ അമ്മിണ്യമ്മയുടെ മുഖം വളരെ പ്രസന്നമായി കണ്ടു.അവൾ കാര്യം തിരക്കാതെ തന്നെ അകത്തു കയറി. ദേവേട്ടനെവിടെയെന്ന് ഒരു മടിയോടുകൂടെയാണെങ്കിലും അമ്മായിയോട് ചോദിച്ചു. അല്ലെങ്കിൽ താൻ വന്നാൽ ആ മിഴികൾ തന്നെ വലംചുറ്റി ഇവിടെ കാണേണ്ടതാണല്ലോയെന്നവൾ സ്വയം ആകുലപ്പെട്ടു. “വിദേശത്തൂന്ന് ദിവാകരനും ഭാര്യേം മക്കളും വരണുണ്ടേ..അവരെ കൂട്ടികൊണ്ട്രാൻ പോയേക്കാ..” . അമ്മിയിയുടെ സന്തോഷത്തിൻ്റെ കാരണം ആ വാക്കുകഹിൽ തന്നെ തളം കെട്ടി നിന്നിരുന്നു.അമ്മിണ്യമ്മയുടെ ആങ്ങളയാണ് ദിവാകരൻ. ഭാര്യ ഭാർഗവിയും മക്കൾ ആർദ്രയും ആകാശും. അവരെ കാറിൽ കൊണ്ട് വന്ന് ഇറക്കുമ്പോഴും ദേവേട്ടൻ ചിലങ്കയെ കണ്ട ഭാവം നടിച്ചില്ല. അമ്മായി കാണുമെന്ന് കരുതിയാകും ചിലങ്ക ആശ്വസിച്ചു. കാറിൻ്റെ മുൻസീറ്റിൽ നിന്നും ആർദ്രയിറങ്ങിവന്നപ്പോൾ ആ ഉമ്മറാത്താകെ വിദേശ പെർഫ്യൂമിൻ്റെ ഗാഢ ഗന്ധം പരന്നു. ആ വായുവിന് പോലും അത് സ്വീകരിക്കാൻ കഴിയാത്തപോലെ തോന്നി. ആകാശ് കറുത്ത കോട്ടും ഗ്ലാസ്സും വെച്ചിറങ്ങിയ ഒരു വിദേശ സുന്ദരൻ. “ന്നാലും ൻ്റെ ദേവേട്ടൻ്റെ കസവുമുണ്ടിനൊപ്പമൊക്കില്ല” ചിലങ്ക മനസ്സിൽ പറഞ്ഞു . ഉച്ചയൂണ് കഴിഞ്ഞ് വിശ്രമത്തിലിരിക്കുന്ന ദേവേട്ടന് ഒരു മൂന്ന് കവിൾ വെള്ളം നിർബന്ധമാണ്. പതിവ് തെറ്റിക്കാതെ ചുമർചിത്രം നിറഞ്ഞ ആ മുറിവാതിൽ തള്ളിതുറന്ന് കടന്ന ചിലങ്ക കണ്ടത് നിഷ്കളങ്കയായ ഏതൊരു സ്ത്രീക്കും സഹിക്കാൻ പറ്റാവുന്നതിലുമപ്പുറമായിരുന്നു. ആർദ്രതയിൽ മുങ്ങിനിവരുന്ന ദേവനെന്ന വിഷസർപ്പത്തെ അവൾ ഒരു നിമിഷംകൊണ്ട് വെറുത്തു. തൊടിയിലെ പറമ്പിൽ നടക്കുന്ന അമ്മിണ്യമ്മയുടേയും ദിവാകരൻ്റേയും ഭാർഗവിയുടേയും സംഭാഷണശകലങ്ങൾ ചിലങ്ക ശ്രദ്ധിച്ചു. “അപ്പൊ പാമ്പിൻകളത്തിൻ്റെ തലേന്ന് മിന്ന്കെട്ട് നിശ്ചയിക്കല്ലേ ദിവാകരാ….,,അങ്ങനാവട്ടെ ചേച്ചീ..” . ചിലങ്കയുടെ താളം തെറ്റിയുള്ള ഓട്ടം പാടവരമ്പത്തുള്ള ആ ഓടുമേഞ്ഞ വീട്ടിൽ ചെന്നുനിന്നു. “ചിലങ്കേ...നാളെ മുതൽ ഏഴുദിവസം വ്രതം വേണം..ഇത്തവണ കളത്തിൽ കന്യകയായിരിക്കേണ്ടത് നീയാണെത്രേ..!!”. മുത്തശ്ശിയാണ് ..ആ വാക്കുകളിലവൾ പൂർണ്ണസംതൃപ്തയായി എന്തോ തീരുമാനിച്ചപോലെ കളങ്കം പുരണ്ട ആ കണ്ണുനീർ തുടച്ചുനീക്കി.

പിറ്റേ ദിവസം മുതൽ വ്രതം ആരംഭിച്ചു. കുളകടവിൽ നിന്നും ഈറനോടെ കാവിൽ കയറി തിരിതെളിയിക്കുന്ന ചിലങ്കയെ ക്യാമറയിൽ പകർത്താൻ ന്യൂജനറേഷൻ ഫോട്ടോഗ്രാഫറായ ആകാശും മറന്നില്ല. കല്ല്യാണദിവസം വന്നെത്തി.പട്ടിൻ്റെ ചുവന്ന സാരിയും സൂര്യനെ വെല്ലുന്ന കുങ്കുമചെമർപ്പോടെ ദേവൻ്റേയും ആർദ്രയുടേയും മുൻപിൽ ചിലങ്ക ആത്മധെെര്യത്തോടെ വന്നുനിന്നു. നേരെ നോക്കാൻ കഴിയാത്ത ദേവൻ്റെ ഈർന്നുവീഴുന്ന വിയർപ്പുതുള്ളികൾ നോക്കി അവൾ വശ്യമായി പുഞ്ചിരിച്ചു. ആർദ്രയുടെ വലംകെെ ദേവൻ്റെ ഇടംകെെയ്യിൽ മുറുകാതെ മുറുകി. വിവാഹപന്തൽ നാളത്തെ ഉത്സവപന്തലായി. പാമ്പിൻകളത്തിൻ്റെ പൊടികൾ ആർത്തുകുളിക്കാൻ ചിലങ്ക തയ്യാറായിരിക്കുന്നു. കന്യക കളത്തിലിരിക്കൂ. പുള്ളുവൻപ്പാട്ടിൽ ലയിച്ച ചിലങ്കയിലെ പകർന്നാട്ടം കൂടി നിന്ന ഓരോരുത്തർക്കും കൗതുകമായി. പുള്ളുവൻകുടത്തിൻ്റെ കുത്തി തളക്കുന്ന താളത്തിലവൾ ആടിതിമിർത്തു. ചിലങ്കയുടെ സ്ഥാനം കളം വിട്ട് കാവിലേക്ക് പടർന്നു. അവൾ കലിയിറങ്ങിയ മണിനാഗത്തെ ദർശിച്ചു. അമ്മയെപോലെ കരുതലായി നിന്നിരുന്ന ആ നാഗദെെവങ്ങൾ അവളെ നെറ്റിയിൽ മുത്തി സ്വീകരിച്ചു..!. കാവൽക്കാരായി ആയിരത്തോളം നാഗങ്ങൾ അവളുടെ പുണ്യശരീരത്തിന് മൃതിയടയുവോളം കാവൽനിന്നു. ചിലങ്ക സ്വരമായി മണ്ണിൽ പൊലിഞ്ഞു .പ്രകൃതിയവളെ ആലിംഗനം ചെയ്തു.ചിലങ്കയുടെ ഉദരത്തിൽ ദേവൻ കൊരുത്ത മുത്തിൻപവിഴം മാത്രം ഉടഞ്ഞ പളുങ്കിൻപാത്രമായി പ്രകൃതി വിട്ടു..!. ദേവൻ്റെ കെെകൾ അവർക്ക് ചിത കൂട്ടി. ആർദ്രതയിൽ മുഴുകാൻ അവൻ്റെ ചുമർചിത്രത്തിൻ്റെ മുറികൾ വീണ്ടും തയ്യാറെടുത്തു. ചളി പുരണ്ട ,കഴുകി കളയാൻ കഴിയാത്ത കറയുടെ സാക്ഷികളായി..!! അവ അടുത്ത പകർന്നാട്ടത്തെ വരവേറ്റു….!!

മൃതിയടഞ്ഞ ഓരോ ചിലങ്കകൾക്കും ……
 
Top