പതിവില്ലാതെ അവന്റെ മുഖം ആയിരുന്നു സ്വപ്നത്തിൽ.. കുറച്ച് അകലെ മാറി നിന്നു എന്നെ നോക്കി പുഞ്ചിരിക്കുന്നു.. പെട്ടന്ന് കണ്ണുകൾ വലിച്ചു തുറന്നു.. 2,3 മാസം ആയിക്കാണും.. സ്റ്റോറി, സ്റ്റാറ്റസ് എല്ലാം പതിവ് അല്ലെങ്കിലും ചിലപ്പോഴെല്ലാം കാണാറുണ്ട്.. എന്റെ ചോദ്യങ്ങൾക്കു മാത്രം മറുപടി ഇല്ലായിരുന്നു.. നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ അവന്റെ പേരും ചേർക്കേണ്ടി വരുമോ എന്ന് പലപ്പോഴും സംശയിച്ചിരുന്നു.. എന്നാൽ അന്ന് പതിവ് ഇല്ലാതെ അവനെ സ്വപ്നം കണ്ടു ഉണർന്ന എനിക്ക് എന്തോ ഇൻസ്റ്റ നോക്കണം എന്ന് തോന്നി.. കുറച്ച് ആയിട്ട് ഇന്റസ്റ്റ റീൽസ് നോക്കാൻ തോന്നുമ്പോ നോക്കും എന്നല്ലാതെ ഇൻബോക്സിൽ വന്ന് കിടക്കുന്ന നോട്ടിഫിക്കേഷൻ ഒന്നും നോക്കാറില്ലായിരുന്നു.. പക്ഷെ, അന്ന് ഞാൻ ഉണരുന്നതിന് അര മണിക്കൂർ മുന്നേ വന്ന ഒരു മെസ്സേജ്.. അതിൽ എന്റെ കണ്ണുടക്കി... അതേ അവൻ തന്നെ.. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ ആയില്ല... വെറുതെ ആയിരുന്നില്ല അപ്പോൾ ഞാൻ കണ്ട സ്വപ്നം.. ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ ഞാൻ അത് ഓപ്പൺ ആക്കി.. ഞാൻ ചോദിച്ച പല ചോദ്യങ്ങളെയും മറി കടന്നു കൊണ്ട്.. അവക്കൊന്നും മുഖം കൊടുക്കാതെ യാതൊരു ഭാവഭേദവും കൂടാതെ അവൻ ചോദിച്ചു.. നിനക്ക് ആ വാട്സാപ്പ് ൽ മെസ്സേജ് അയച്ചാൽ പോരെ,? ഇവിടെ ഞാൻ നോക്കാറില്ല എന്ന് അറിഞ്ഞൂടെ??
24/7 ഇൻസ്റ്റയിൽ റീൽസ് 5 മിനിറ്റ് കൂടുമ്പോ അയക്കുകയും അതിനേക്കാൾ വിഷയ ദാരിദ്ര്യം കൂടാതെ അതിൽ തന്നെ വാ തോരാതെ എന്നോട് സംസാരിച്ചോണ്ട് രാത്രി പകൽ ആക്കുകയും ചെയ്തിരുന്ന അവൻ ആണ് ഇൻസ്റ്റ നോക്കാറില്ലെന്ന കല്ല് വച്ച നുണ എന്നോട് പറയുന്നത്.. ഞാൻ അത് കേട്ടു ചിരിച്ചു.. തുടർന്ന് പറഞ്ഞു : വാട്സാപ്പ് ഞാൻ യൂസ് ആക്കാറില്ല.. കളഞ്ഞു..
അടിപൊളി, അപ്പൊ നീ സ്നാപ്പിൽ നിന്നു എവിടെക്കാ ഓടി പോയെ?
അതും ഇല്ലായിരുന്നു.. പക്ഷെ വേറെ എടുത്തു..
എങ്കിൽ അവിടെ വാ.. ക്ഷണം ഞാൻ നിരസിച്ചില്ല..
5,6 വർഷങ്ങൾ കൂടെ ഉണ്ടായിരുന്നു.എന്റെ ഒരു മെയിൽ വേർഷൻ. ഇന്നേ വരെ പിണങ്ങാൻ ഒരു അവസരം ഞാനോ അവനോ ഉണ്ടാക്കിയിട്ടില്ല.. അവന്റെ മനസ്സ് എനിക്കും എന്റെ മനസ്സ് അവനും കണ്ണാടി പോലെ ആയിരുന്നു.. സ്വന്തം പ്രതിബിബം പോലെ.. ഓരോ ഡയലോഗ് ഉം കണക്ട് ചെയ്ത് പോയികൊണ്ടിരുന്ന സംസാരം കേട്ടു ഗ്രൂപ്പിൽ ഉള്ളവർ നിശബ്ദമായിട്ടുണ്ട്.. കാരണം അത്ര വൈബ് മറ്റാർക്കും അവനിൽ നിന്നു കിട്ടിയിട്ടില്ലായിരുന്നു..പക്ഷെ ഒരു സുപ്രഭാതത്തിൽ കാരണം ഇല്ലാതെ എന്തിന് മാറി നിന്നു എന്ന് പിന്നീട് എനിക്ക് ചോദിക്കാൻ തോന്നിയില്ല.. അതിനാൽ ആവണം എവിടെയോ സംസാരിക്കാൻ ഒരു മടി.. എന്തിനും ഏതിനും കൂടെ നിന്നവന്റെ സ്നേഹം.. മറ്റൊരാളോടും കാണിക്കാത്ത അടുപ്പം എന്നോട് മാത്രമായിരുന്നു..അതേ ചൊല്ലി പലരും മുഖം കറുപ്പിച്ചത് ഇന്നും ഓർമ്മയുണ്ട്.. കൂടെ ഉണ്ടായിരുന്ന പലരും എന്നേക്കാൾ മുന്നേ അവന്റെ ജീവിതത്തിൽ കടന്നു വന്നവർ ആയിരുന്നു.. അവരുടെ പരാതി പോലും അവൻ ചെവി കൊണ്ടില്ലായിരുന്നു.. എന്നോട് ഉള്ള സംസാരം കൂടുകയല്ലാതെ കുറഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല.. എവിടെയോ ഞാൻ എന്റെ സ്വാർത്ഥതയുടെ പേരിൽ പറഞ്ഞ ഒരു വാക്കിനാൽ ആവണം അവൻ മാറി നിന്നത്.. ഇന്ന് അതേ സ്വാതന്ത്ര്യത്തോടെ എന്നിലേക്ക് വീണ്ടും കയറി വന്നിരിക്കുന്നു.. പക്ഷെ എവിടെയൊക്കെയോ ഞാൻ അവനെ കണ്ടില്ലെന്ന് നടിച്ചിരുന്നില്ലേ എന്ന് ഇന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നു.എന്നോട് മിണ്ടാൻ വേണ്ടി ഓടി വരുമ്പോൾ ഒന്ന് രണ്ടു മറുപടിയിൽ ഞാൻ ആ സംഭാഷണം അവസാനിപ്പിച്ചിരുന്നില്ലേ??പക്ഷെ എന്നെ അവൻ മനസ്സിലാക്കും.. മനസിലായതിനാൽ ആവണം കൃത്യമായി ഇപ്പോൾ വന്നു കേറിയത്..ചിലത് അങ്ങനെയാണ്.. നഷ്ടമായെന്ന് തോന്നും വിധം അകന്നാലും നമ്മിലേക്ക് തന്നെ വന്നു ചേരും.. ഇതുപോലെ യാതൊരു ഉളുപ്പും ഇല്ലാതെ പുഞ്ചിരിച്ച മുഖവും ആയി, പറയാൻ ഒരുപിടി ബാക്കി വച്ച കഥകളുമായി....