Aathi
Favoured Frenzy
ചിലരങ്ങനെയാണ്
ഒരിക്കൽ വായിച്ചൊരു
പുസ്തകം പോലെ,
മനസ്സിൽ തറഞ്ഞാൽ
മായ്ക്കാനും മറക്കാനും
കഴിയാത്ത വിധം
ഹൃദയത്തിൽ
കൊളുത്തിപ്പിടിക്കും..
ഇടയ്ക്കിടെയെല്ലാം
ആ പുസ്തകങ്ങൾ
എടുത്തു മറിക്കുമ്പോൾ
അതിലെ ഓരോ താളുകളിലും
പഴമയുടെ ഗന്ധത്തോടൊപ്പം
ഓരോ വരികളും
അത്രയഗാധമായി
മനസ്സിനെ പിടിച്ചുലയ്ക്കുന്നുണ്ടാവും
വേദനിക്കുമെന്നറിയുമ്പോഴും
ഉള്ള് പിടയുമ്പോഴും,
ഇടയ്ക്കിടെ അവയൊരു
ഓർമ്മപ്പെടുത്തലാണ്
ഇങ്ങനെ.. ഇങ്ങനെ
ചാരം മൂടാതെ ചേർത്ത്
വയ്ക്കുന്ന ഓർമ്മപ്പെടുത്തൽ !!
ഒരിക്കൽ വായിച്ചൊരു
പുസ്തകം പോലെ,
മനസ്സിൽ തറഞ്ഞാൽ
മായ്ക്കാനും മറക്കാനും
കഴിയാത്ത വിധം
ഹൃദയത്തിൽ
കൊളുത്തിപ്പിടിക്കും..
ഇടയ്ക്കിടെയെല്ലാം
ആ പുസ്തകങ്ങൾ
എടുത്തു മറിക്കുമ്പോൾ
അതിലെ ഓരോ താളുകളിലും
പഴമയുടെ ഗന്ധത്തോടൊപ്പം
ഓരോ വരികളും
അത്രയഗാധമായി
മനസ്സിനെ പിടിച്ചുലയ്ക്കുന്നുണ്ടാവും
വേദനിക്കുമെന്നറിയുമ്പോഴും
ഉള്ള് പിടയുമ്പോഴും,
ഇടയ്ക്കിടെ അവയൊരു
ഓർമ്മപ്പെടുത്തലാണ്
ഇങ്ങനെ.. ഇങ്ങനെ
ചാരം മൂടാതെ ചേർത്ത്
വയ്ക്കുന്ന ഓർമ്മപ്പെടുത്തൽ !!