എന്തിനാണ് നീ എൻ്റെ മറ്റെല്ലാ ചിന്തകളും ഇല്ലാതാക്കി കൊണ്ട് എന്റെ ചിന്തകളിൽ മുഴുവൻ സ്ഥാനം പിടിച്ചിരിക്കുന്നത്? എന്തിനാണ് ഞാൻ അറിയാതെയൊന്ന് മയങ്ങുമ്പോൾ പോലും എൻ്റെ സ്വപ്‌പ്നങ്ങളിൽ ഓടിയെത്തുന്നത്? മറ്റാരുടെയും വാക്കുകൾക്ക് ചെവിയോർക്കാനാവാത്ത വിധം നിൻ്റെ ഓരോ വാക്കും.. ചിരിയും ചെവിയിൽ വന്നു ആഞ്ഞടിക്കുന്നത്? എൻ്റെ കണ്ണുകളിൽ നിന്നെക്കാൾ സൗന്ദര്യമുള്ള പലതുമുണ്ടായിട്ടും നീ മാത്രമെന്തിനാണ് കണ്ണിലിങ്ങനെ മിന്നി മറയുന്നത്? ഓർമകളിൽ പോലും മറ്റൊന്നിനെയും കടത്തി വിടാൻ സമ്മതിക്കാതെ നീ മാത്രം ഇങ്ങിനെ നിറഞ്ഞു നിൽക്കുന്നതെന്തിനാണ്? എൻ്റെ ഓരോ ഭ്രാന്തിലും നീയും കൂടെയുണ്ടെന്നു തോന്നുന്നതെന്തു കൊണ്ടാണ്? എത്രയൊക്കെ ചിന്തിച്ചിട്ടും എനിക്ക് മനസിലാവാതെ പോവുന്ന ഒന്നേയുള്ളു.. അതിനു മാത്രം നീയെനിക്കാരാണ്?