.
പ്രണയിക്കുകയാണെങ്കിൽ നിശ്ശബ്ദമായി പ്രണയിക്കണം. രണ്ടുപേർക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന മനോഹരമായ പ്രണയം. വേറൊരാൾക്ക് അറിയാനോ കാണാനോ കേൾക്കാനോ സാധിക്കാത്ത വിധം നിശ്ശബ്ദമായ പ്രണയം. ഒരു മരത്തണലിൻ്റെ മറവോ, കടൽത്തീരത്തു പകൽവെയിലിനെ മറയ്ക്കുന്നൊരു കുടയുടെ സ്വകാര്യതയോ ഒന്നും ആവശ്യമില്ലാത്തത്. ആളൊഴിഞ്ഞൊരു ബസിൻ്റെ പിൻസീറ്റോ, ഓടുന്നൊരു തീവണ്ടിയുടെ വാതില്പടിയോ, ആൾത്തിരക്കില്ലാത്ത ഇടനാഴികളോ വേണ്ടാത്തത്.
എനിക്ക് നിന്നോടുള്ള പ്രണയം അങ്ങനെയാകണം. ഒരായിരം പേർക്കിടയിൽ ഇരിക്കുമ്പോഴും ഒന്ന് തൊടാതെ, ചുണ്ടുകൾ തമ്മിൽ അമരാതെ കണ്ണുകളാൽ മാത്രം നിനക്ക് ചുംബനങ്ങൾ നൽകണം. മറ്റൊരാൾക്കൊന്ന് തുറിച്ചു നോക്കുവാൻ കഴിയാത്ത രീതിയിൽ നിന്റെ കൈപിടിച്ചു നടക്കാൻ കഴിയണം, മുന്നിലോ പിന്നിലോ ഒപ്പമോ നടന്നീടിലും തമ്മിൽ തൊടാതെയാ സാമീപ്യമറിയണം. അങ്ങനെ മറ്റൊരാൾക്ക് അറിയാനോ അപഹരിക്കാനോ അപഹസിക്കാനോ കഴിയാത്ത രീതിയിൽ മനോഹരമായി നിന്നെ എനിക്ക് പ്രണയിച്ചുകൊണ്ടേയിരിക്കണം. നീയും ഞാനും മാത്രമറിയുന്നൊരു പ്രണയം.