HARAAMI
Wellknown Ace
നിന്നോടെനിക്കുള്ള പ്രണയം
നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ ഞാൻ കാത്തിരുന്ന ദിനം
പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ പ്രണയിക്കുമീ സുദിനം
നിന്നെ പ്രണയിക്കുമീ സുദിനം
നിന്നോടെനിക്കുള്ള പ്രണയം,പ്രണയം,പ്രണയം
അരികിൽ വീണ്ടും വിടരാൻ നമ്മൾ ശലഭങ്ങൾ ആകുന്ന സുദിനം
പറയാനേറെ പറയാതെ മൗനം അരികിൽ അണയും നിമിഷങ്ങൾ
കള്ളനും കള്ളിയും കടമിഴിയിലാരൊ കഥ പറയും സുദിനം
കളമെഴുതും സുദിനം
നിന്നോടെനിക്കുള്ള പ്രണയം,പ്രണയം,പ്രണയം
അഴകുള്ള കൗമാരം കനവിന്റെ താലത്തിൽ നിറമേഴുമാടുന്ന സുദിനം
കരളിൽ നീളെ നുരപോലെ മോഹം വിടരും പടരും കുളിരോടെ
വിങ്ങുമി സന്ധ്യയിൽ പിരിയുവാനാവാതെ വിരഹിതമായി മൗനം
വിടപറയുന്ന ദിനം
നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ ഞാൻ കാത്തിരുന്ന ദിനം
പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ പ്രണയിക്കുമീ സുദിനം
നിന്നെ പ്രണയിക്കുമീ സുദിനം
നിന്നോടെനിക്കുള്ള പ്രണയം,പ്രണയം,പ്രണയം