ഏയ് ....
പെണ്ണേ ...
മഴപെയ്യാൻ സാധ്യതയുണ്ടോ ?
ഈ വേനലിലോ ?
അല്ല ഒരു തണുത്ത കാറ്റ്
വന്നെന്നെ തഴുകിയപോലെ
അതെന്റെ സമീപ്യമാണ് .
ആയിരിക്കും ലേ ..
നമ്മുടെ നിഴലുകളെവിടെ ?
ഇല്ല കാണുന്നില്ലാലോ ..
ഹൃദയങ്ങൾ തമ്മിൽ പ്രണയിക്കുമ്പോൾ
നിഴലുണ്ടാവാറില്ല ..
ഉം ...
ആത്മാവുകൾ ഇണചേർന്നങ്ങിനെ
നിൽക്കുമ്പോൾ എങ്ങിനെയാണ്
നിഴലുണ്ടാവുക ..
നമ്മുടെ രൂപങ്ങൾ എവിടെ ?
നമുക്ക് രൂപങ്ങൾ ഇല്ലാലോ ...
നമ്മളിതുവരെ കണ്ടുമുട്ടിയില്ലാലോ ..
കണ്ടുമുട്ടുമോ ?
അറിയില്ല ..
നിനക്കീ രാത്രിയെ പേടിയുണ്ടോ
പേടിയൊക്കെയുണ്ട്
എങ്കിലും നീ കൂടെയുള്ളപ്പോൾ എന്തിന്
പേടിക്കണം ..
നിലാവിന് ഇന്ന് അവധിയായിരിക്കുമോ ?
മുഖങ്ങളിൽ തെളിയുന്നത്
കണ്ടുപിടിക്കപ്പെടാതിരിക്കാൻ
അവ ഒളിച്ചിരിക്കുകയാണ് ..
ഓ നമുക്ക് മുഖമില്ലാലോ ..
ഇല്ലേ ..
ഉണ്ട് .. എന്നാലും ...
ഈ രാത്രി കഴിയുമ്പോൾ നാം
രണ്ടുവഴിക്ക് പോവല്ലേ ..
പിന്നേയും രാത്രികൾ ജനിക്കാനുണ്ടല്ലോ
അവിടെയും നമ്മൾ ഒന്നായിരിക്കുമോ ?
ഹൃദയത്തോട് ചോദിച്ചു നോക്ക്
ഹൃദയത്തിൽ നിന്റെ പേരല്ലാതെ
മറ്റൊന്നുമില്ല ..
എങ്കിൽ ഇടറിപോവാതെ നമുക്ക്
കുറച്ചു ദൂരം നടക്കാം ..
എത്ര ദൂരം ..
പകൽ നിന്നെ സ്വന്തമാക്കും വരെ ..
പകലിൽ എന്നെ തിരയാറുണ്ടോ ..
ഉണ്ടെന്നോ ... രാത്രിചിന്തകളെ
ഉടുത്താണ് ഞാൻ പകൽ തീർക്കുന്നത് ..
സത്യത്തിൽ നമ്മൾ തമ്മിൽ എന്താണ് ?
അറിയില്ല ..
എന്നാലോ
ഒന്നിക്കാനോ , ഒഴിച്ചു വെക്കാനോ
കഴിയാത്ത ഒന്ന് ...
ആയിരിക്കും ലേ ..
ആണ് ...
എത്ര മനുഷ്യർ ഉണ്ടിങ്ങിനെ ..
ഞാനും നീയും എന്നത് മാത്രം
ഓർത്താൽ മതി...
പെണ്ണേ ...
മഴപെയ്യാൻ സാധ്യതയുണ്ടോ ?
ഈ വേനലിലോ ?
അല്ല ഒരു തണുത്ത കാറ്റ്
വന്നെന്നെ തഴുകിയപോലെ
അതെന്റെ സമീപ്യമാണ് .
ആയിരിക്കും ലേ ..
നമ്മുടെ നിഴലുകളെവിടെ ?
ഇല്ല കാണുന്നില്ലാലോ ..
ഹൃദയങ്ങൾ തമ്മിൽ പ്രണയിക്കുമ്പോൾ
നിഴലുണ്ടാവാറില്ല ..
ഉം ...
ആത്മാവുകൾ ഇണചേർന്നങ്ങിനെ
നിൽക്കുമ്പോൾ എങ്ങിനെയാണ്
നിഴലുണ്ടാവുക ..
നമ്മുടെ രൂപങ്ങൾ എവിടെ ?
നമുക്ക് രൂപങ്ങൾ ഇല്ലാലോ ...
നമ്മളിതുവരെ കണ്ടുമുട്ടിയില്ലാലോ ..
കണ്ടുമുട്ടുമോ ?
അറിയില്ല ..
നിനക്കീ രാത്രിയെ പേടിയുണ്ടോ
പേടിയൊക്കെയുണ്ട്
എങ്കിലും നീ കൂടെയുള്ളപ്പോൾ എന്തിന്
പേടിക്കണം ..
നിലാവിന് ഇന്ന് അവധിയായിരിക്കുമോ ?
മുഖങ്ങളിൽ തെളിയുന്നത്
കണ്ടുപിടിക്കപ്പെടാതിരിക്കാൻ
അവ ഒളിച്ചിരിക്കുകയാണ് ..
ഓ നമുക്ക് മുഖമില്ലാലോ ..
ഇല്ലേ ..
ഉണ്ട് .. എന്നാലും ...
ഈ രാത്രി കഴിയുമ്പോൾ നാം
രണ്ടുവഴിക്ക് പോവല്ലേ ..
പിന്നേയും രാത്രികൾ ജനിക്കാനുണ്ടല്ലോ
അവിടെയും നമ്മൾ ഒന്നായിരിക്കുമോ ?
ഹൃദയത്തോട് ചോദിച്ചു നോക്ക്
ഹൃദയത്തിൽ നിന്റെ പേരല്ലാതെ
മറ്റൊന്നുമില്ല ..
എങ്കിൽ ഇടറിപോവാതെ നമുക്ക്
കുറച്ചു ദൂരം നടക്കാം ..
എത്ര ദൂരം ..
പകൽ നിന്നെ സ്വന്തമാക്കും വരെ ..
പകലിൽ എന്നെ തിരയാറുണ്ടോ ..
ഉണ്ടെന്നോ ... രാത്രിചിന്തകളെ
ഉടുത്താണ് ഞാൻ പകൽ തീർക്കുന്നത് ..
സത്യത്തിൽ നമ്മൾ തമ്മിൽ എന്താണ് ?
അറിയില്ല ..
എന്നാലോ
ഒന്നിക്കാനോ , ഒഴിച്ചു വെക്കാനോ
കഴിയാത്ത ഒന്ന് ...
ആയിരിക്കും ലേ ..
ആണ് ...
എത്ര മനുഷ്യർ ഉണ്ടിങ്ങിനെ ..
ഞാനും നീയും എന്നത് മാത്രം
ഓർത്താൽ മതി...