നീ കൊണ്ട പേമാരിയും
തോരാതെ നനഞ്ഞു നീ നടന്ന വഴികളും കഥയായി കേട്ടു ഞാൻ ഇരുന്ന നേരം..
നേർത്തൊരു നൂലാൽ നീ ഉതിർത്തൊരു കണ്ണുനീരിൻ തുള്ളികൾ കണ്ടു ഇടറിയ എൻ കണ്ഠത്തിൽ നിന്നും പറയാൻ കൊതിച്ച വാക്കുകൾ ഇങ്ങനെ ..
"പറയാതെ ഉള്ളിൽ നീ ഒതുക്കിയ കനൽകാലത്തിന്റെ ഏടുകൾ മുറിപ്പാടുകൾ ഇല്ലാതെ മായ്ക്കണം നീ പതിയെ ..
കാലം ഇനിയും ഏറെയുണ്ട് ബാക്കി നിനക്ക് ,
നിന്റെ ചിരിയിൽ ഉണരുന്ന പ്രഭാതവും ,നിന്റെ മുടിയിൽ ഇഴചേർന്നു ഉറങ്ങുന്ന രാവുകളും ..നിന്നെ കിനാവ് കാണുന്നൊരാളും ,ഒടുവിൽ നിന്നെ തേടിവരുന്നോളാം ;നിനക്ക് തണലായി
ഇരുൾമൂടി ഉള്ളിലെവിടെയോ അധികനാളായി തുറക്കാതെ ഞാൻ താഴിട്ട എന്റെ സൗഹൃദത്തിൻ തണലിലേക്ക് നിനക്ക് സ്വാഗതം, പരിഭവങ്ങൾ ഇല്ല , ധാരണകൾ ഒന്നും ഇല്ല , നല്ലൊരു സായാഹ്നം പോലൊരു സൗഹൃദം ഉറപ്പു ..സൗഹൃദം അത് തന്നെയാണ് അതിനു ഉറപ്പു "