എത്ര വേണ്ടെന്നു വിലക്കിയാലും ചിലനേരങ്ങളിൽ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയാകും....ഓരോ യാത്രയിലും തോളുരുമ്മി കടന്നുപോകുന്നവർക്കും, നനുത്ത പുഞ്ചിരികൊണ്ട് സ്വയം അടയാളപ്പെടുത്തുന്നവർക്കും ഒരു കഥയുണ്ടാകും....ചുരുക്കം ചിലർക്ക് മാത്രം മനസിലാകുന്ന അവരുടെ ഭാഷയിലെ കഥ...ചിലപ്പോൾ മൗനമാകാം..മറ്റുചിലപ്പോൾ വിഷാദം ചാലിച്ച പുഞ്ചിരിയാവാം, അല്ലെങ്കിൽ ഒരു നനുത്ത സ്പര്ശനമാവാം....വാക്കുകൾക്കതീതമായി , മറ്റൊരാളുമായി സംവദിക്കാനുള്ള മനസ്സിന്റെ കഴിവിനെ പൂർണ്ണമായി വിശ്വസിച്ചാൽ ലോകം നമുക്ക് മുന്നിൽ വിശാലമാകും.... നമുക്കോരോരുത്തർക്കും ഓരോ കഥയാകാം......മറ്റൊരാളുടെ കഥയിലെ കഥാപാത്രവും....
ചിലനേരങ്ങളിൽ നമുക്കൊരാളുടെ കാതാകാം...
നാവാകാം നമുക്ക് ഇടയ്ക്കെങ്കിലും...
പിന്നെയോ അന്ധതയുടെ ഇരുളിൽ വെളിച്ചമാകാം...
മറ്റൊരാളുടെ കുറവുകളെ പൂർണ്ണതയിലെത്തിക്കുമ്പോഴത്രേ നമ്മുടെ ജീവിതം ഇത്രമേൽ അർത്ഥപൂര്ണമാകുന്നത് ..
നമുക്ക് നാമേ പണിവതു നാകം , നരകവും അതുപോലെ ..

Last edited: