അതിഭാവുകത്വങ്ങൾ പടിക്കുപുറത്തു വെച്ചു ആത്മാർത്ഥമായി നിനക്ക് എന്തെങ്കിലും എഴുതണമെന്ന് കരുതുന്നത് കുറച്ചു ദിവസമായി... ബോധമണ്ഡലത്തിൽ നിന്നും, അവസാനത്തെ ചില്ലക്ഷരത്തെയും പെറുക്കി, അക്ഷരക്കൂട്ടങ്ങൾ അരങ്ങൊഴിഞ്ഞു...അത്രമേൽ നിർമ്മലമായി, അതിലേറെ സത്യസന്ധമായി, പഴകി ദ്രവിച്ചൊരെൻ ഹൃദയഭിത്തികളിൽ നിന്നും
നിനക്കായി ഒരു വാക്ക്
' നന്ദി......!'
ഇത്രമേൽ ഞാൻ നിന്നിലലിഞ്ഞിട്ടും, എന്നിൽ ഇടകലരാതെ വേർപെട്ട് എനിക്കപ്രാപ്യാമാം നക്ഷത്രദൂരം എനിക്ക് മുന്നിൽ അളന്നിട്ട്, സ്നേഹം കൊരുത്ത ചൂണ്ടക്കൊളുത്തിൽ എന്റെ ഹൃദയം കോർത്തു വലിച്ച് നിശബ്ദനായെന്നിൽ നിന്നിറങ്ങി പോയതിന്...
'നന്ദി...വീണ്ടും വരിക....!
നിന്റെ മൗനം ചീന്തിയ ചോരത്തുള്ളികൾ കട്ടപിടിക്കാതെൻ ഓർമകളിലിപ്പോഴും ഒഴുകിപ്പടരാറുണ്ട്... ആ മുറിപ്പാടുകളിപ്പോഴും അത്രമേലെന്നെ നോവിക്കാറുണ്ട്....

Last edited: