എല്ലാവർക്കും ഓരോ ഇഷ്ട ദൈവങ്ങൾ ഉണ്ടാവും.അതിൽ ശ്രീകൃഷ്ണന്റെ ഫാൻസ് ഒട്ടും പുറകിൽ അല്ല.. ഉണ്ണിക്കണ്ണന്റെ ലീലകളെ ചെറുപ്പം മുതൽക്കേ കേട്ടും വായിച്ചും അറിഞ്ഞും വളർന്നതിനാൽ ഇഷ്ടമായിരുന്നു ശ്രീകൃഷ്ണ കഥകൾ.. ഇവിടെ സോസോയിൽ എത്തിയപ്പോൾ ദേ കിടക്കുന്നു തരുണീ മണികളെ മനം മയക്കി ഓടക്കുഴലും മയിൽപീലി തുണ്ടും ഇല്ലാതെ പാറി പറന്നു നടക്കുന്ന അസ്സൽ ശ്രീകൃഷ്ണൻ.. ആദ്യമൊന്നും എന്താണ് ഇവന്റെ കാരക്റ്റർ എന്ന് അറിയാതെ മിണ്ടാൻ മടിച്ചു മാറി നിന്നിട്ടുണ്ട്.. ടാഗ് ആക്കാതെ ഉള്ള സംഭാഷണം ആണ് ആശാന്റെ കയ്യിൽ.. അതൊരു തരത്തിൽ പറഞ്ഞാൽ ഒരു സേഫ് സോൺ ഗെയിം അല്ലെ? എന്ന് തോന്നിയിട്ടുണ്ട്.. പ്രണയാഭ്യർത്ഥനകളും തമാശകളും പഞ്ചാരയും കലർന്ന സംഭാഷണങ്ങൾ ആർക്കു നേരെ ആണ് തൊടുത്തു വിടുന്നത് എന്ന് അറിയില്ല.. ആരോടാ എന്ന് ചോദിച്ചാൽ ഉടനെ വരും " നിന്നോടാ " എന്ന മറുപടി.. ഇവനൊരു കോഴി ആണെന്ന ലേബൽ പലയാവർത്തി പലരും ഉരുവിട്ടപ്പോഴും എനിക്കെവിടെയോ ഒരു നിഷ്കളങ്കമായ സൗഹൃദം ഈ കണ്ണനോട് തോന്നിയിരുന്നു.. ഇടക്കിടക്കുള്ള ആകാരണമായ ബ്ലോക്ക് എനിക്ക് ഇവനിൽ ഒരു കൗതുകമാണ് ഉണർത്തിയത്.. അതിനെ ചൊല്ലി പരിഹസിച്ചു കൊണ്ട് തന്നെ ഞാൻ ആദ്യമായി അവനെ ചൂണ്ടി കാണിച്ച് കൊണ്ട് ഒരു പോസ്റ്റ് ഇട്ടു.. ഒത്തിരി വാശിയുള്ള കൂട്ടത്തിൽ ആണെന്ന് കരുതി പരസ്പരം ഒരു അകലം പാലിച്ചിരുന്നു.. എന്നാൽ അതിനെ ഭേദിച്ചു കൊണ്ട് ഒരു ദിവസം അവൻ എന്റെ മനസ്സിൽ ഇടം പിടിച്ചു.. മറ്റാർക്കും കണക്ട് ചെയ്യാൻ പറ്റാത്ത ചില സംഭാഷണങ്ങൾ ഞങ്ങൾക്കിടയിൽ ഉടലെടുത്തു.. എനിക്കും അവനും അതിന്റെ സാരം ഉൾക്കൊള്ളാൻ ആകുമായിരുന്നു.. പരിഹാരം കാണാൻ ആവാത്ത പല ചോദ്യങ്ങൾക്കും അവൻ ഉത്തരവുമായി ഓടി വന്നിരുന്നു.. ഇന്ന് അവൻ ഗോപികമാരെ മയക്കി ഓടി മറയുന്ന കൃഷ്ണൻ മാത്രമല്ല.. തന്റെ നിഷ്കളങ്കമായ പുഞ്ചിരിയോടെ ആശ്വാസമേകി തന്റെ വാക്കുകളിലെ നൈർമല്യം പകർന്നു തരുന്ന ഒരു കൊച്ചു കൂട്ടുകാരൻ കൂടിയാണ്.. നിന്റെ സോസോയിലെ ലീലാവിലാസങ്ങൾ തുടരട്ടെ.. നിന്റെ പുഞ്ചിരി മായാതിരിക്കട്ടെ.. നിന്നിലെ കുട്ടിത്തം വീണുടായാതിരിക്കട്ടെ..
രാധയോ റുക്‌മിണിയോ പ്രിയമേറെ എന്നറിയില്ല..നിന്റെ ഉള്ളിന്റെയുള്ളിൽ ഉള്ള ആത്‍മാർത്ഥമായ സ്നേഹം പൂവണിയട്ടെ.. കുറച്ച് നാളുകളായി തരാതെ മാറ്റി വച്ച ഈ കൈനീട്ടം ഇന്നീ വിഷു ദിനത്തിൽ ഇതാ നിനക്ക് ഞാൻ തരുന്നു..

@Gupthan
രാധയോ റുക്‌മിണിയോ പ്രിയമേറെ എന്നറിയില്ല..നിന്റെ ഉള്ളിന്റെയുള്ളിൽ ഉള്ള ആത്‍മാർത്ഥമായ സ്നേഹം പൂവണിയട്ടെ.. കുറച്ച് നാളുകളായി തരാതെ മാറ്റി വച്ച ഈ കൈനീട്ടം ഇന്നീ വിഷു ദിനത്തിൽ ഇതാ നിനക്ക് ഞാൻ തരുന്നു..


Last edited: