ദർശന - പ്രണയം എന്താണെന്നറിയാത്ത പ്രായത്തിൽ പ്രണയിച്ചു പഠിച്ച ഏറ്റവും നിഷ്കളങ്കമായ പ്രണയം. തെറ്റിദ്ധാരണയോടെ ആ പ്രണയം അവസാനിപ്പിച്ചു രണ്ട് വഴിക്കു പോയിട്ടും... അകലാൻ കഴിയാതെ ഒരിക്കലും ഒന്നിക്കില്ലെന്ന് അറിഞ്ഞിട്ടും തിരികെ വന്നു ജീവൻ തന്നു പ്രണയിച്ച കാമുകിയായ കൂട്ടുകാരി.അകന്നും അടുത്തും ഇണങ്ങിയും പിണങ്ങിയും കളിച്ചും ചിരിച്ചും കഥപറഞ്ഞു ബാല്യം സുന്ദരമാക്കിയവളെ, അത്രമേൽ ശക്തമായിരുന്ന പ്രണയം, എന്തുകൊണ്ട് നമ്മൾ ഒന്നിച്ചില്ല എന്ന ചോദ്യം കൂടെ പഠിച്ച കുട്ടികൾ ചോദിക്കുമ്പോൾ ഒന്നേ പറയാനുള്ളു...
കൃഷ്ണന്റെയും രാധയുടെയും കഥ കേട്ടിട്ടുണ്ടോ... രാസലീലയിലെ മായകളിൽ അനേകം കൃഷ്ണനും രാധയും ഉണ്ട്. അതിൽ ജീവനുള്ള ഒരു കൃഷ്ണൻ ഞാനും ഒരു രാധ നീയും.!
ഞാൻ ആയിട്ട് ഒരാളെയെ ഈ ഭൂമിയിൽ ഇഷ്ട്ടം ആണെന്ന് പറഞ്ഞിട്ടുള്ളു... അത് നിന്നെയാണ് എന്നും എന്റെ പ്രിയപ്പെട്ട രാധ.