ഒരു ദിവസം രാവിലെ നിനക്ക് ദേഷ്യം വരില്ല, ദേഷ്യം വരാൻ ഒരു കാരണം വേണം, ആ കാരണത്തിൽ നിനക്ക് ഒരു നിലപാട് ഉണ്ടെങ്കിൽ, അതിന് വേണ്ടി നീ ഏത് അറ്റം വരെയും പോകും...
ഞാനും അങ്ങനെ തന്നെയാണ്....
പക്ഷെ, ഇവിടെ എന്റെ ദേഷ്യം ഒരു വ്യക്തിയോടല്ല... ഒരു കുടുംബത്തോടല്ല...
ഇന്നലെ വരെ ഈ ഭൂമിയിൽ ജനിച്ചു മരിച്ച അത്രയും ആളുകളോട് ദേഷ്യം...
ഇന്നീ ഭൂമിയിൽ ജീവിച്ചുകൊണ്ടിരിക്കുന്ന അത്രയും ആളുകളോട് ദേഷ്യം...
ലോകമിത്ര നെറികെട്ട് കിടന്നിട്ടും... നേരെയാക്കാൻ കഴിവുണ്ടായിട്ടും അവസരങ്ങൾ ഉണ്ടായിട്ടും ആരും അതിന് കൈ ഉയർത്തി ഇല്ലെന്ന ദേഷ്യം...
ഞാൻ അതിന് കൈ ഉയർത്താൻ മുതിർന്നത് അവർ പറഞ്ഞ കെട്ടുകഥകൾ യാഥാർഥ്യം ആക്കാൻ ശ്രെമിച്ചു കൊണ്ടാണ്... ബോധപൂർവ്വം യാഥാർഥ്യമാക്കാൻ ഇറങ്ങി തിരിച്ചിടത്തു... ഞാൻ എന്നിലെ വിധിയെ കണ്ടു...
ഞാൻ പറയാറുള്ള കഥകളിലെ ബ്രാൻഡ് നെയിം ന് വേണ്ടി അടി ഉണ്ടാക്കണോ...?
അതോ... എല്ലാം മറന്നു... ഒളിച്ചിരിക്കണോ..?
ഉത്തരം കിട്ടാതെ വീണ്ടും വീണ്ടും അതെ ചോദ്യത്തിനു തന്നെ ഉത്തരം തേടി കൊണ്ടിരിക്കുന്നു.....
ഒന്നും മനസിലാകാത്തവർ മാസ്സ് റീൽസ് തൂക്കി ഇട്...