പെണ്ണെന്നാൽ
കണ്ണുനീരെന്ന് വിധിയെഴുതിയവരെ
ചാതുർവർണ്ണ്യം ചമച്ച്
ബ്രാഹ്മണ ക്ഷത്രിയ വൈശ്യശുദ്രാദികൾക്ക്
ദൈവത്തിൻ്റെ
മുഖം തൊട്ട്
കാൽപ്പാദംവരെ
പകുത്തേകിയ
പൊള്ളയായ
തലച്ചോറുകൾക്ക്
നെഞ്ചിൽ കുരുക്കിതൂക്കിയ
ഒരു വെളുത്ത
ചരട് മാത്രമേ
അധികമായുണ്ടായിരുന്നുള്ളു
എന്നിട്ടുമെന്തേ
പാടത്തും പണിയിടങ്ങളിലും
അന്നത്തിനും അപ്പത്തിനും പണിയെടുക്കുന്ന
പച്ചയായ മനുഷ്യരെ
അവരന്നു
മനുഷ്യരായ് കണ്ടില്ല?
പെരുവിരലറ്റ
ഏകലവ്യന്മാരും
ഉയിരുബലിയായ ശംബൂകന്മാരും ചാർവ്വാകന്മാരും
പാതാളം പൂകിയ
മഹാബലിമാരും
താടകമാരും
ഇരകളായും
കൊലയാളികൾ
പൂജാ ബിംബങ്ങളായും
എങ്ങിനെ മാറ്റിയെഴുതപ്പെട്ടു?
പെണ്ണേ.......
നീയെങ്ങിനെ
അടിമയായി
വീടാം കൂട്ടിലെ
തത്തമ്മകളായി?
പ്രസവിച്ചു കൂട്ടുന്ന യന്ത്രങ്ങളായി?
ഉപഭോഗവസ്തുവായി
തരം മാറ്റപ്പെട്ട
നിന്നെ
നീയെന്തേ
അറിയാതെ പോയി?
നിനക്കും
കൈകൾ രണ്ട്
കാൽകൾ രണ്ട്
ബുദ്ധിയും സിദ്ധിയും
ആണിനു തുല്യം
പിന്നെന്തേ
നിങ്ങൾ സ്വന്തം കാലിൻ ഉറച്ചുനിൽക്കാൻ മറന്നു ?
സ്ഥിതി സമത്വത്തിൻ്റെ പ്രവാചക പ്രഘോഷകരെ
നിങ്ങൾ തലചെരിച്ച്
വശങ്ങളിലേക്ക് നോക്കാറുണ്ടോ?
ചുനരിയുടെ ആസുരവാദനങ്ങളും
സതിയനുഷ്ഠിച്ച്
പൊള്ളി പിടയുന്നവരും
രാത്രിവണ്ടിയിൽ
മൃഗീയ വേഴ്ച്ചക്കടിപ്പെട്ട്
രഹസ്യഭാഗത്ത്
ഇരുമ്പു ദണ്ഡം
കുത്തിയിറക്കപ്പെട്ട്
കൊല ചെയ്യപ്പെട്ടവളും
അങ്ങിനെയണ്ടിനെ
എണ്ണിയാൽ തീരാത്ത
പെൺ ജന്മങ്ങളെ
നിങ്ങൾ കാണാതെ വിട്ടുകളയുന്നതെന്ത്?
ചാതുർവർണ്ണ്യ കോയ്മകൾ
മനുഷ്യരല്ലാതെ
ഗണിച്ചവരാണ്
നിങ്ങളുമെന്ന്
ഇനിയും
അറിയാതിരിക്കുന്ന
അന്തപ്പുര നാരികൾക്കും
മറക്കുട മറവ്!!!
ന: സ്ത്രീ സ്വാതന്ത്ര്യമർഹതി
ചങ്ങല കുരുക്കിയത് മനു വെങ്കിൽ
വരിഞ്ഞു മുറുക്കിയത്
പുരുഷവലുമ തന്നെ ######
കണ്ണുനീരെന്ന് വിധിയെഴുതിയവരെ
ചാതുർവർണ്ണ്യം ചമച്ച്
ബ്രാഹ്മണ ക്ഷത്രിയ വൈശ്യശുദ്രാദികൾക്ക്
ദൈവത്തിൻ്റെ
മുഖം തൊട്ട്
കാൽപ്പാദംവരെ
പകുത്തേകിയ
പൊള്ളയായ
തലച്ചോറുകൾക്ക്
നെഞ്ചിൽ കുരുക്കിതൂക്കിയ
ഒരു വെളുത്ത
ചരട് മാത്രമേ
അധികമായുണ്ടായിരുന്നുള്ളു
എന്നിട്ടുമെന്തേ
പാടത്തും പണിയിടങ്ങളിലും
അന്നത്തിനും അപ്പത്തിനും പണിയെടുക്കുന്ന
പച്ചയായ മനുഷ്യരെ
അവരന്നു
മനുഷ്യരായ് കണ്ടില്ല?
പെരുവിരലറ്റ
ഏകലവ്യന്മാരും
ഉയിരുബലിയായ ശംബൂകന്മാരും ചാർവ്വാകന്മാരും
പാതാളം പൂകിയ
മഹാബലിമാരും
താടകമാരും
ഇരകളായും
കൊലയാളികൾ
പൂജാ ബിംബങ്ങളായും
എങ്ങിനെ മാറ്റിയെഴുതപ്പെട്ടു?
പെണ്ണേ.......
നീയെങ്ങിനെ
അടിമയായി
വീടാം കൂട്ടിലെ
തത്തമ്മകളായി?
പ്രസവിച്ചു കൂട്ടുന്ന യന്ത്രങ്ങളായി?
ഉപഭോഗവസ്തുവായി
തരം മാറ്റപ്പെട്ട
നിന്നെ
നീയെന്തേ
അറിയാതെ പോയി?
നിനക്കും
കൈകൾ രണ്ട്
കാൽകൾ രണ്ട്
ബുദ്ധിയും സിദ്ധിയും
ആണിനു തുല്യം
പിന്നെന്തേ
നിങ്ങൾ സ്വന്തം കാലിൻ ഉറച്ചുനിൽക്കാൻ മറന്നു ?
സ്ഥിതി സമത്വത്തിൻ്റെ പ്രവാചക പ്രഘോഷകരെ
നിങ്ങൾ തലചെരിച്ച്
വശങ്ങളിലേക്ക് നോക്കാറുണ്ടോ?
ചുനരിയുടെ ആസുരവാദനങ്ങളും
സതിയനുഷ്ഠിച്ച്
പൊള്ളി പിടയുന്നവരും
രാത്രിവണ്ടിയിൽ
മൃഗീയ വേഴ്ച്ചക്കടിപ്പെട്ട്
രഹസ്യഭാഗത്ത്
ഇരുമ്പു ദണ്ഡം
കുത്തിയിറക്കപ്പെട്ട്
കൊല ചെയ്യപ്പെട്ടവളും
അങ്ങിനെയണ്ടിനെ
എണ്ണിയാൽ തീരാത്ത
പെൺ ജന്മങ്ങളെ
നിങ്ങൾ കാണാതെ വിട്ടുകളയുന്നതെന്ത്?
ചാതുർവർണ്ണ്യ കോയ്മകൾ
മനുഷ്യരല്ലാതെ
ഗണിച്ചവരാണ്
നിങ്ങളുമെന്ന്
ഇനിയും
അറിയാതിരിക്കുന്ന
അന്തപ്പുര നാരികൾക്കും
മറക്കുട മറവ്!!!
ന: സ്ത്രീ സ്വാതന്ത്ര്യമർഹതി
ചങ്ങല കുരുക്കിയത് മനു വെങ്കിൽ
വരിഞ്ഞു മുറുക്കിയത്
പുരുഷവലുമ തന്നെ ######