• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തടിയനായ പുത്രൻ

sebulon

Favoured Frenzy
Chat Pro User
കുറച്ചു കാലങ്ങളുടെ ഇടവേളയ്ക്കു ശേഷം ഞാൻ തിരിച്ചെത്തി. ചിലതൊക്കെ പറയാനും ചിലതൊക്കെ കേൾക്കാനും.
നരസിംഹത്തിലെ ലാലേട്ടന്റെ പോലെ ഒരു ഗംഭീര എൻട്രിയൊന്നുമില്ല. ആരും ചോദിച്ചതുമില്ലാ, ഇത്രേം കാലം എവിടെയായിരുന്നുവെന്നു?
അങ്ങനെ ചോദിച്ചിരുന്നെങ്കിൽ പറയാമായിരുന്നു. കാലമാകുന്ന ചക്രത്തിന്റെ ഇടയിൽപ്പെട്ടു വട്ടം കറങ്ങി നടക്കുവായിരുന്നുവെന്നും, അല്ലെങ്കിൽ എടിഎം ക്യുവിൽ ആയിരുന്നുവെന്നും, അതുമല്ലെങ്കിൽ ഞാൻ എന്നെ തന്നെ തേടി നടക്കുകയായിരുന്നുവെന്നുമൊക്കെ.
അങ്ങനെ ആരും അന്വേഷിച്ചില്ല എന്ന് പറയരുത്. "പുതിയ വെറുപ്പിക്കൽ ഒന്നുമില്ലേഡെയ്... അല്ലെങ്കിൽ ഇടക്ക് ഫേസ്ബുക്കിലൊക്കെ കാണാമായിരുന്നല്ലോ" എന്ന് ചോദിച്ചവർ ഉണ്ട്. അതും ഒരുതരത്തിലുള്ള അന്വേഷണമാണ്.
മകിഴ്ച്ചി.
ഇപ്പൊ എന്താ വന്നത് എന്നാവും ചോദ്യം. അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല.
എന്തായാലും വന്ന സ്ഥിതിക്ക് ഒരു കഥ പറയാം.
ഈ കഥ നടക്കുന്നത് ഇന്നലെയാണ്. ഇന്നും നടക്കുന്നു. നാളെ നടക്കാനും സാധ്യതയുണ്ട്.
അതായത് ദിവസവും നടക്കുന്ന ഒരു കഥ.
ഞാനും ഞാനുമെന്റെ ആളും, (കൂടെ 40 പേരൊന്നുമില്ല), ഞങ്ങൾ 2 ആളും കൂടെ ഒരു കല്യാണത്തിന് പോയി. നമ്പർ 20 മദ്രാസ് മെയിലിൽ കയറി, മദ്രാസപട്ടണത്തിലേക്കുള്ള യാത്ര.
ദിവസവും നടക്കുന്ന കഥയെന്ന് പറഞ്ഞിട്ട് മദ്രാസിലേക്ക് പോകുന്നതെന്തിനാണ്? എല്ലാറ്റിനും ഒരു തുടക്കം വേണമല്ലോ.അതിനു ഒരു യാത്ര നല്ലതാ.
കല്യാണത്തിന് ഒരുപാടു ബന്ധുക്കൾ വന്നിരിക്കുന്നു. ഞങ്ങളും അണിഞ്ഞൊരുങ്ങിയെത്തി. ഹോ. നല്ല സൂപ്പർ ജോഡി. ആര്? വരനും വധുവുമല്ല. ഞങ്ങൾ 2 പേർ.
എല്ലാവരും പുകഴ്ത്തലുകൾ തുടങ്ങി. ഞാൻ ശ്രദ്ധിക്കാനൊന്നും പോയില്ല. എന്നെ കാണാൻ ലാലേട്ടനെ പോലിരിക്കുന്നുവെന്നൊക്കെ പറയുന്നത് കേട്ടു. നമ്മളിത് എത്ര കേട്ടിരിക്കുന്നു. (ഒരല്പം അലങ്കാരത്തിന് ഇച്ചിരി അഹങ്കാരമാവാം എന്ന് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്).
എന്റെ ആളുടെ ഡ്രസ്സിങ് സെൻസിനെ പറ്റിയും ധാരാളം പോസിറ്റീവ് കമന്റ്സ് വന്നു. അങ്ങനെ ഞങ്ങൾ ആ കല്യാണ ഹാളിൽ പൊങ്ങി പൊങ്ങി ഒരു എവറസ്റ്റിനു മുകളിലെത്തി. പെട്ടന്നാണ് ആ മഞ്ഞു മലയിലേക്കു ഒരു ടൈറ്റാനിക് ഇടിച്ചു കയറിയത്.
ഒരാളുടെ കമന്റ്: "എടാ! കല്യാണം കഴിഞ്ഞു ഭാര്യേടെ വയറാണ് വീർക്കേണ്ടത്. ഇത് നിന്റെ വയറാണല്ലോ വീർത്തിരിക്കുന്നത്." എന്നിട്ട് ഒരു മഹാ കോമഡി അടിച്ച അഭിമാനത്തോടെ ഒരു ഊള ചിരിയും.
എവറെസ്റ്റിൽ നിന്നും ഞങ്ങൾ ആനമുടിയിലേക്കെത്തി.
പിന്നെ അവിടന്നങ്ങോട്ട് ഭൂമിയിലേക്കെത്താൻ അധികം സമയം വേണ്ടി വന്നില്ല. കേട്ടവർ കേട്ടവർ ഏറ്റു പറഞ്ഞു. ഓടണം,ചാടണം, ഭക്ഷണം നിയന്ത്രിക്കണം,നീന്തണം, തുള്ളണം അങ്ങനെ ഉപദേശങ്ങൾ വെടിയുണ്ടകൾ പോലെ വന്നുകൊണ്ടിരിക്കുന്നു. ചർച്ചകൾ പെരുകി. ഒന്ന് വഴി തിരിച്ചു വിടുവാൻ ഞാൻ ഡിമോണെടൈസേഷൻ എടുത്തിട്ടു. ഏറ്റില്ല. അതിനെ പറ്റി ചർച്ച ചെയ്യാൻ ആരും തയ്യാറായില്ല. എന്നാലും നമ്മുടെ 'അമ്മ' , ജയലളിത , പോയല്ലോ.. വിഷയം മാറ്റാൻ ഞാൻ ഉപയോഗിച്ച അടുത്ത തന്ത്രം. പക്ഷെ അതും ഏറ്റില്ല.
27 വര്ഷം ഞാൻ പൊന്നു പോലെ കൊണ്ട് നടക്കുന്ന എന്റെ വയർ, അവനെ ഇല്ലാതാക്കാനുള്ള ക്രൂര മാർഗ്ഗങ്ങളാണ് ഇവർക്ക് ചർച്ച ചെയ്യാൻ ഇഷ്ടം.
ഒടുവിൽ ശക്തിയാർജ്ജിച്ചു ഞാൻ പറഞ്ഞു. " നിർത്തിൻ!!!! മതി എല്ലാവരും കൂടി എന്റെ വയറിനെ കൊന്നത് മതി." എങ്ങും മൂകത. ലൈറ്റ് ആയിട്ട് ഒരു ഇമോഷണൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്. (ചിത്രം സിനിമയിലെ തൂക്കി കൊല്ലാതിരിക്കാൻ പറ്റുമോ എന്ന് ചോദിക്കുമ്പോൾ വരുന്ന മ്യൂസിക് ആയിരിക്കും നല്ലത്)
"എല്ലാവരും കേട്ടോളു. കുഞ്ഞായിരിക്കുമ്പോൾ ഞാൻ കരഞ്ഞാൽ എന്റെയമ്മ എനിക്ക് സർലക് കലക്കി തരും. അങ്ങനെ നല്ല ഭംഗിയുള്ള ഗുണ്ടുമണിയായി ഞാൻ വളർന്നു. അന്ന് ആ തടി കാണാൻ എല്ലാവർക്കുമിഷ്ടമായിരുന്നു. ആർക്കും ഒരു പരാതിയുമില്ല. നിങ്ങളുടെ സ്നേഹമെല്ലാം മധുര പലഹാരങ്ങളിലൂടെയും,മിട്ടായികളിലൂടെയും നിങ്ങൾ എനിക്ക് നൽകി. മതിയെന്ന് പറഞ്ഞാലും ഒരെണ്ണം കൂടി തിന്നെന്നും പറഞ്ഞു വീണ്ടും വീണ്ടും തന്നു സ്നേഹിക്കുന്ന വല്യമ്മമാരേ..., ചോറ് കഴിക്കുമ്പോൾ മതിയെന്ന് പറഞ്ഞാലും "ഇച്ചിരി കൂടി കഴിക്കേടാ ഇത് നല്ലോണം കഴിക്കേണ്ട പ്രായമാ....എടി കുറച്ചു ചോറും കൂടി ഇട്ടു കൊടുക്ക് അവനു" എന്ന് പറഞ്ഞിരുന്ന വല്യച്ഛൻമാരെ.. നിങ്ങളുടെ സ്നേഹത്തെയാണ് ഇപ്പോൾ അറുത്തു മാറ്റാൻ പറയുന്നത്."
മറുപടികൾ വരുന്നില്ല. ചുറ്റിലും മൗനം. സംഗതി ഏതാണ്ട് ഏറ്റു എന്ന് തോന്നി തുടങ്ങിയപ്പോൾ അതാ വരുന്നു അടുത്ത പീരങ്കി. എന്റെ "ട്ടെക്കി" യായ കസിൻ. പുള്ളിയും സോഫ്റ്റ്വെയറാണ്. കുറച്ചു ടെക്നിക്കൽ അറിവുകളുമുണ്ട്. പീരങ്കിയിൽ നിന്നും വന്ന ആ വലിയ ഉണ്ട ഇതായിരുന്നു: " നിനക്കു ഓൺസൈറ്റ് ഒന്നും കിട്ടിയില്ലേ ഇത് വരെ."
ശബ്ദങ്ങൾ ഉയർന്നു വന്നു തുടങ്ങി. അതാ.. തുരു തുരെ വെടിയുണ്ടകൾ. കമ്പനി ചാടുന്നില്ലേ, ശമ്പളം എത്രയാണ്, പുറത്തേക്കു പോകാൻ നോക്കുന്നില്ലേ, പിന്നെ എല്ലാവരുടെയും മക്കളുടെ ഉദാഹരണങ്ങൾ. എന്റെ മോൻ ദുബായ്.എന്റെ മകൾ അമേരിക്കയിൽ. പാവം ഞാൻ മാത്രം കൊച്ചി കാക്കനാട്.
ഒടുവിൽ വീണ്ടും ശക്തിയാർജ്ജിച്ചു ഞാൻ പറഞ്ഞു: "നിർത്തിൻ!!!! മതി. എന്റെ നാടും വീടും വിട്ടു ഞാൻ എങ്ങോട്ടുമില്ല. (പുഴയും, പച്ചപ്പും പറഞ്ഞാൽ ക്ലിഷെ ആയി പോകുമെന്നറിയാം. അതുകൊണ്ട് ഞാൻ പറയുന്നില്ല). എന്റെ അമ്മയുടെ കൂടെ,എന്റെ വീട്ടിൽ തട്ടിയും മുട്ടിയും ജീവിക്കുന്നതാണ് എനിക്കിഷ്ടം.മക്കളൊക്കെ പുറത്തുള്ള അമ്മമാരേ...നിങ്ങള്ക്ക് നിങ്ങളുടെ മക്കളെ വർഷത്തിൽ ഒരിക്കലോ 2 പ്രാവശ്യമോ കണ്ടാൽ മതിയായിരിക്കാം. പക്ഷെ എന്റെ അമ്മക്ക് അങ്ങനെയല്ല.(മൈൻഡ് വോയിസ്: കോപ്പാണ്.അമ്മയായിട്ട് സ്ഥിരം അടിയാണ്)."
വീണ്ടും ചുറ്റിലും മൗനം. ഒടുവിൽ ആ വാതിൽ തുറന്നു. കല്യാണ സദ്യക്കായുള്ള വാതിൽ. എല്ലാവരും അങ്ങോട്ട് നീങ്ങി. ഞങ്ങളും. എന്റെ സഹധർമ്മിണിയുടെ മുഖം വാടിയിരിക്കുന്നു. ഞാൻ പറഞ്ഞു: "ഭവതി! താങ്കൾ പ്രണയിച്ചത് എന്റെ ശരീരത്തെയാണോ? എന്റെ ഈ തടി അവിടത്തേക്കു ഒരു നാണക്കേടായി തോന്നി തുടങ്ങിയോ? എങ്കിൽ മടിക്കാതെ പറയു നാം വേണ്ടത് ചെയ്യാം. പറയു. വിളമ്പാൻ വരുന്ന ആളിനോട് പറയട്ടെ ചോറിടണ്ട എന്ന്. പറയു. വേഗം പറയു.(വായ്ക്കുള്ളിൽ ആവിയലിന്റെയും, സാമ്പാറിന്റെയും, പായസത്തിന്റെയും കപ്പലുകൾ സൈറൺ മുഴക്കിക്കൊണ്ട് ഓടിക്കൊണ്ടിരിക്കുന്നു)."
ഭവതി മൊഴിഞ്ഞു:"ഭക്ഷണം കുറയ്ക്കൊന്നും വേണ്ട. നല്ലോണം കഴിച്ചോളൂ.പക്ഷേ...."
ഞാൻ:"പക്ഷേ...????”
ഭവതി:"ഇവര് പറയുന്നത് കേൾക്കുമ്പോൾ പേടിയാകുന്നു. വല്ല അസുഖവും വന്നാലോ. അതുകൊണ്ട് കുറച്ചു എക്സ്സെർസൈസ് ചെയ്യണം."
താത്കാലിക ആശ്വാസത്തിനായി ഞാൻ ഓക്കേ പറഞ്ഞു.
പക്ഷെ ഈ കഥ തീരുന്നില്ല . ആരെ കണ്ടാലും ഈ കഥ തുടരുന്നു. എപ്പോഴും ഓരോ ന്യായങ്ങൾ പറഞ്ഞു രക്ഷപ്പെട്ടുക്കൊണ്ടിരിക്കുന്നു. ചോദ്യങ്ങളിൽ നിന്നും ഉപദേശങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഇനി മാർഗ്ഗം ഒന്നേയുള്ളു: തടി കുറയ്ക്കുക. ഞാൻ തീരുമാനിച്ചു. (മൈൻഡ് വോയിസ്: കോപ്പാണ്..
 
Top