നല്ല മഴ.. ജനാല തുറന്നിട്ടപ്പോൾ തണുത്ത കാറ്റിൽ തട്ടി മഴത്തുള്ളികൾ പാറി എന്റെ മുഖത്തേക്ക് തെറിച്ചു കൊണ്ടിരുന്നു.ഇതുപോലൊരു അന്തരീക്ഷത്തിൽ ആർക്കാണ് സംഗീതത്തോട് പ്രണയം തോന്നാതിരിക്കുക? എന്നിലും പ്രണയം ചില സമയങ്ങളിൽ മൊട്ടിടാറുണ്ട്.. ആരുമറിയാതെ അവ പൂത്തു തളിർക്കാറുമുണ്ട്. അവ എന്റെ സ്വകാര്യതയിൽ മയങ്ങിക്കൊള്ളട്ടെ.. ദൂരെ നിന്ന് ആരോ പാടുന്ന പോലെ എന്റെ കാതോരം ആ പാട്ട് വന്നണഞ്ഞു.. 'പാർവണങ്ങൾ തേടും വന ചന്ദ്രകാന്തിയിൽ..സോമം പോൽ പകരൂ നിൻ രാഗോന്മാദം..മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം തളിരിടും.. മനമാകുവാൻ മഴവിൽ തേരിറങ്ങീ ഞാൻ ദേവീ"... പണ്ടെങ്ങോ ചെറുപ്പത്തിൽ മനസ്സിൽ പതിഞ്ഞ ഗന്ധർവ്വനും അതിലെ മനോഹരമായ പാട്ടുകളും.. ഇന്നും അതിന്റെ മാറ്റ് കുറഞ്ഞിട്ടില്ല എന്നത് മറ്റൊരു സത്യം.. അതേ ഇന്നും അത് കേൾക്കുമ്പോൾ കുറച്ചു വർഷങ്ങൾ പുറകോട്ടു സഞ്ചരിക്കുന്നു.. ഇതിലും മികച്ച അന്തരീക്ഷം ഇനി അടുത്തെങ്ങും കിട്ടാനില്ല.. ഉടനെ ഹെഡ്സെറ്റ് എടുത്തു ചെവിയിൽ വച്ചു.. പലയാവർത്തി വീണ്ടും വീണ്ടും എന്നെ ആ പാട്ടിലേക്ക് ആരോ വലിച്ചടുപ്പിക്കുന്നു. ഒരു തോന്നലിൽ അത് ഡൌൺലോഡ് ആക്കി വാട്സാപ്പ് സ്റ്റാറ്റസ് വച്ചു.. നിമിഷങ്ങൾക്കകം അത് മനസിലായി.. ഞാൻ മാത്രമല്ല ഇന്നും ആ പാട്ടിനെ സ്നേഹിക്കുന്നത്.. പലരും ഇന്ന് ആ ഗന്ധർവ സംഗീതം നെഞ്ചോട് ചേർത്തു വച്ചിരിക്കുന്നു.. ഒന്ന് കണ്ണടച്ചാൽ ഇന്നും എനിക്ക് ആ ദിവസങ്ങൾ ആണ്.. ആ സമയങ്ങൾ ആണ്.. മനസ്സാകുന്ന പാലമരം ഇന്നും പൂത്തു നിൽക്കാറുണ്ട്.. അതിന്റെ ചുവട്ടിൽ രാത്രിയുടെ യാമങ്ങളിൽ പാല പൂത്ത ഗന്ധത്താൽ മയങ്ങി ആ കരങ്ങളിൽ ഞാൻ സ്വയം മതിമറന്നു പോകാറുമുണ്ട്.. ഇന്നും ഞാൻ അതേ പ്രണയത്തോടെ ആ ഗന്ധർവ്വനെ ഓർത്തു പാലമരത്തിൻ ചുവട്ടിൽ കാത്തു നില്കുന്നു.ഇന്നും ആ മുഖമാണ് എന്റെ ഗന്ധർവ്വന്റെ ഓർമകൾക്ക് .കാലമാകുന്ന ചക്രമെത്ര കറങ്ങിയാലെന്ത്, മനസ്സിലെ ചിന്തകൾക്ക് കടിഞ്ഞാണിടാൻ ആർക്കുമാവില്ലലോ..അതങ്ങനെ മനസ്സിന്റെ അടിത്തട്ടിൽ കിടന്നു വിഹരിച്ചു കൊള്ളട്ടെ...
"ചിത്രശലഭമാവാനും,
മേഘമാലകളാകാനും,
പാവയാകാനും,
പറവയാകാനും,
മാനാവാനും,
മനുഷ്യനാവാനും,
നിന്റെ ചുണ്ടിലെ മുത്തമാവാനും, നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി!
ഞാൻ ഗന്ധർവ്വൻ"♥
"ചിത്രശലഭമാവാനും,
മേഘമാലകളാകാനും,
പാവയാകാനും,
പറവയാകാനും,
മാനാവാനും,
മനുഷ്യനാവാനും,
നിന്റെ ചുണ്ടിലെ മുത്തമാവാനും, നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി!
ഞാൻ ഗന്ധർവ്വൻ"♥
Last edited: