ഋതുഭേദങ്ങളോട് പടപൊരുതി ചോരചിതറി പൂത്തിട്ടും മണമില്ലെന്ന് ചൊല്ലി ഭ്രാന്തിയെന്ന് മുദ്രകുത്തി തൊടിയിലെ മൂലയിൽ തളച്ചപ്പോഴാണ് തലകുനിച്ചു പോയതെന്ന് ചെമ്പരത്തി...ചെഞ്ചുവപ്പ് കണ്ട് ആരാധനാപാത്രമാകുമെന്ന് വിശ്വസിച്ചവൾ! സൗന്ദര്യം കണ്ട് തലയിൽ ചൂടുമെന്ന് മോഹിച്ചവൾ! സ്നേഹത്തോടെ ഹൃദയത്തിൽ ചേർത്തുവയ്ക്കുമെന്ന് സ്വപ്നംകണ്ടവൾ! പക്ഷേ ലോകമവൾക്ക് ചാർത്തി കൊടുത്ത പേർ ഭ്രാന്തിയെന്ന്! വിഡ്ഢിയാക്കപ്പെട്ടത് അറിയാതെ, ഇതളുകളിൽ സ്നേഹം നിറച്ച്, അവളിപ്പോഴും തൊടിയുടെ അറ്റത്ത് കാത്ത് നിൽപ്പണ്ട്!