പ്രേമമെന്നാൽ അത് അതിന്റേതായ നിഷ്കളങ്കതയിൽ നിറഞ്ഞിരിക്കണം. എന്നാലേ അതിന് സൗന്ദര്യമുണ്ടാകുകയുള്ളൂ. മിണ്ടിയിരിക്കുമ്പോൾ ഒരുമ്മ തരുമോ എന്ന് ചോദിക്കുന്നതിൽ പ്രേമമനുഭവപ്പെട്ടാൽ, അതൊരു രസകരമായ സന്തോഷമാണ്. അന്നെരമൊക്കെയുള്ള മനുഷ്യ ഭാവങ്ങളും സംസാരവുമൊക്കെ ഓർത്തിരിക്കാൻ തന്നെ കൊള്ളാവുന്ന കാര്യങ്ങളാണ്!
പ്രേമത്തിലായിരിക്കുമ്പോൾ ഭാരമെന്നത് അനുഭവപ്പെടരുത്! പ്രേമത്തിൽ തന്നെ ആയിരിക്കുവാൻ വേണ്ടി നിർബന്ധപൂർവ്വം യാതൊന്നും ചെയ്യുകയുമരുത്! മറിച്ച് ഒഴുകിയൊഴുകി അങ്ങനെയങ്ങനെ പോകുക! പ്രേമത്തിന് സമ്മാനിക്കാൻ കഴിയുന്നതനിയെല്ലാം ആസ്വദിക്കുക.
ഇനി പ്രേമത്തിന് സമ്മാനിക്കാൻ കഴിയുന്നതിൽ ഏറ്റവും ഭംഗിയുള്ളതെന്തെന്ന് ചോദിച്ചാൽ അത് സമീപ്യം തന്നെയാണ്. അകലത്തിലായാൽ പോലും പ്രേമത്തിലൂടെ ആ സാമീപ്യം അനുഭവപ്പെടുത്താൻ പ്രേമത്തിന് കഴിയണം.എന്തായാലും ഉമ്മകൾ ചോദിക്കാത്ത പ്രേമമുണ്ടാകുമെന്ന് തോന്നുന്നില്ല! ഉമ്മകൾ ചോദിക്കാത്ത കാമുകി- കാമുകന്മാരുണ്ടാകുമെന്നുമറിയില്ല! ആദ്യമായിട്ട് ഉമ്മ ചോദിക്കാൻ ആഗ്രഹം മുളച്ചപ്പോൾ തോന്നിയ പരിഭ്രമത്തിനെയൊക്കെ ഓർത്തെടുത്ത് നോക്കൂ, പ്രേമത്തിന്റെ സൗന്ദര്യമൊക്കെ നിലനിൽകുന്നത് തന്നെ അവിടെയൊക്കെയാണ്