നേരമ്പോക്കാകുന്ന ചില ജീവിതങ്ങളുണ്ട് , ചില ബന്ധങ്ങളുണ്ട് നമുക്കിടയിൽ .ഒരുപക്ഷേ നീയും എന്നിൽ തിരഞ്ഞത് അത് തന്നെയാകും.... നിന്റെ കണ്ണുകളിൽ ഞാൻ വൃഥാ നമ്മളെ തിരഞ്ഞു കൊണ്ടിരുന്നപ്പോൾ
, കാണാതിരുന്നപ്പോൾ , കണ്ടെത്താൻ കഴിയാതായപ്പോൾ , തുളുമ്പുന്ന കണ്ണുകളും ഇടറുന്ന കാലൊപ്പുകളൂം മാത്രം സ്വന്തമാക്കി ഞാൻ തിരിഞ്ഞു നടന്നതും അതുകൊണ്ടാകും .സൃഷ്ടിയുടെ വിരസമാർന്ന പകൽചില്ലകളിലിരുന്ന് നിന്ന് നേരം പോക്കുന്ന ഒഴിവുവേളകളിലാകും ഒരുപക്ഷെ ദൈവവും എന്നെപോലുള്ളവരെ സൃഷ്ടിച്ചത്.. ...മറ്റുള്ളവരുടെ നേരമ്പോക്കുകളിൽ സ്വയം കുരിശു മരണമേറ്റു വാങ്ങി ഞാനീ കല്ലേറുകളും മുൾക്കിരീടവും ഏറ്റുവാങ്ങട്ടെ !!