"ചിലർ അങ്ങനാ .. എത്ര ആട്ടിയോടിച്ചാലും പോവില്ല.. ഒരു പട്ടിയെ പോലെ വാലാട്ടി പിന്നേം വരും".. കേട്ടിട്ടില്ലേ പലരും പലരെയും പറ്റി ഇത്പോലെ പറഞ്ഞിട്ടുള്ളത്.. ഒരു തരത്തിൽ ശെരിയാണ്.. ഒരു പട്ടിക്ക് ന്തേലും തീറ്റ ഇട്ടു കൊടുത്തു നോക്കൂ.. വീണ്ടും കിട്ടുമെന്ന് ഓർത്ത് വാലാട്ടി മണിക്കൂറുകളോളം അതവിടെ തന്നെ നിൽക്കുന്നത് കാണാം.. പിന്നെ കൊടുത്തില്ലേലും നോട്ടം ഇങ്ങോട്ട് തന്നെ ആയിരിക്കും... അത്പോലെ ആണ് ചില മനുഷ്യർക്ക് സ്നേഹം കിട്ടിയാൽ.. പിന്നീട് ഒരിക്കലും കിട്ടില്ലെന്ന് അറിഞ്ഞാലും പ്രതീക്ഷയോടെ വാലാട്ടി പട്ടിയെ പോലെ അവർക്ക് മുന്നിൽ ചെന്ന് നില്കും..എത്ര ചവിട്ടിയരച്ചാലും കണ്ടില്ലെന്ന് നടിച്ചാലും അവിടുന്ന് കണ്ണെടുക്കാൻ ആവില്ല.സെൽഫ് റെസ്‌പെക്ട് എന്ന ഒന്നുണ്ട്..അത് നോക്കിയാൽ അവർക്ക് മുന്നിൽ നമ്മൾ നമ്മളായി തന്നെ നിൽക്കാം.തോൽക്കാതിരിക്കാം . പക്ഷെ അതിനപ്പുറം മനസ്സ് എന്ന് പറയുന്ന മറ്റൊന്ന് ഉണ്ട്. അതിനെ തൃപ്തിപ്പെടുത്താൻ കുറച്ചു ദിവസങ്ങൾ മതിയായെന്നു വരില്ല..വേണ്ടി വന്നാൽ വർഷങ്ങൾ പോലും പോരാതെ വരാം.അറുക്കാൻ വേണ്ടി വളർത്തിയ മൃഗത്തിനു നേരെ കത്തി ഉയർത്തിയാലും കലങ്ങുന്ന നെഞ്ചുകൾ ഉണ്ടാവാം.. എന്നാൽ ചില മനുഷ്യ മനസ്സുകൾ അതിലേറെ താഴെത്തട്ടിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അവിടെ അവർക്ക് യാതൊരു ഭാവഭേദവും ഇല്ല ..ഓരോരുത്തർക്കും ഓരോ ചിന്താഗതിയല്ലേ!പലരിലും പലതാവാം വേദന.. സ്വയം സ്നേഹിക്കാൻ മറക്കരുത്..നമ്മുടെ സ്നേഹം അവർ അർഹിക്കുന്നില്ലെന്ന് അങ്ങ് കരുതിയേക്കണം.മറ്റൊരാൾക്ക് വേണ്ടി സ്വയം നഷ്ടപ്പെട്ടാൽ നൂല് പൊട്ടിയ പട്ടം കണക്കെയാവാം.. ദിശയറിയാതെ പാറി നടക്കേണ്ടി വരാം. കളങ്കമില്ലാത്ത സ്നേഹത്തിന്റെ ആഴമറിയാത്ത അഗാധ ഗർത്തത്തിൽ നിന്നു ഉയർത്തെഴുന്നേൽക്കുക അത്ര എളുപ്പമല്ല..വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും മുറിവേൽപ്പിച്ചവർക്കെതിരെ നമ്മുടെ മുഖത്തെ പുഞ്ചിരി ആയുധമാകുക.. എല്ലാവർക്കും നല്ല ഒരു ദിവസം ആവട്ടെ ഇന്നും ഇനിയെന്നും ♥
Last edited: