എല്ലാവരും വ്യത്യസ്തരാണ്.. അതുപോലെ അവരുടെ മനസ്സും കാഴ്ചപ്പാടും സ്നേഹവും വ്യത്യസതമാണ്.. സ്നേഹത്തെ പറ്റി പൊതുവായ ധാരണകൾക്കിടയിൽ എവിടെയും കണ്ടു കാണാത്ത ചില അമൂല്യ സ്നേഹത്തിന്റെ പ്രതിരൂപങ്ങൾ ഉണ്ട്.. അവർ അത് എല്ലാവർക്കും മുന്നിൽ അടിയറവു ചെയ്യുന്നില്ല....തന്റെ സ്നേഹത്തിനു വേണ്ടി എന്തും ത്യജിക്കാനുള്ള മനോബലം അതിനുണ്ട്.. ആൾക്കൂട്ടത്തിൽ തിരിച്ചറിയാത്ത വിധം അത് പ്രകാശിക്കുന്നു. അതിനെ തിരിച്ചറിഞ്ഞാൽ നേടിയെടുക്കാനുള്ള വ്യഗ്രത പലരിലും ഉടലെടുക്കുന്നു.. നേടിയാൽ മൂല്യമറിയാതെ വലിച്ചെറിയപ്പെടുകയും പിന്നീട് ആ തിളക്കം മറ്റെവിടെയും കാണാതെ തിരിഞ്ഞു നോക്കുമ്പോൾ കയ്യെത്താ ദൂരത്തു കിടന്നു പ്രകാശിക്കുകയും ചെയ്യുന്നു..അതിന്റെ മൂല്യം അറിയില്ലെങ്കിലും വില കുറച്ചു കാണാതെ ഇരിക്കുക..അങ്ങനെ ഉള്ളവരിൽ കാലം തെറ്റി പെയ്യുന്ന മഴയാവാതെ ഇരിക്കുക...അർഹതപ്പെട്ട കൈകളിൽ ആ സ്നേഹം തിളങ്ങട്ടെ. 

Last edited: