Aathi
Favoured Frenzy
പിറവി കൊള്ളാതെ പോയൊരു സ്വപ്നമാണു നീ..
ഗർഭം പേറിയവൾ പോലും അറിയാതെ അലസി പോയൊരു പാഴ്സ്വപ്നം..
പെറ്റുനോവിൽ ചൂടറിയാതെവീണുടഞ്ഞ സ്വപ്നഭ്രൂണം..
കണ്ണോ കാതോ വളരാതെ കയ്യോ കാലോ കിളിർക്കാതെ
അടർന്നു പോയൊരാ മാംസപിണ്ഡം..
ഉയിരു നൽകുവാൻ തൻ പ്രാണരക്തം ഒഴുകിയവൾ
ഉയിരുവയ്ക്കാ ചാപിള്ളയെ കീറത്തുണിയിൽ പൊതിഞ്ഞുകെട്ടി...
ചവറ്റു കൂനയിൽ വലിച്ചെറിഞ്ഞീടുമ്പോൾ ആദ്യമായി ഒരു വേള അവളറിഞ്ഞു
പ്രാണൻ പിടയും പേറ്റുനോവ്...
ആതിര ആതി ️️