ധർമക്ഷേത്രത്തിൽ, കുരുക്ഷേത്രത്തിൽ, സമവേദരരും യുയുത്സവരുമായ കൗരവ പക്ഷത്ത് തന്റെ പിതാമഹനെയും, ഗുരുക്കന്മാരെയും, വല്യച്ഛന്റെ മക്കളെയും ചീട്ടുകളി സഖാക്കളെയും കണ്ട അർജ്ജുനൻ വില്ല് തേർത്തട്ടിലിട്ട് വിഷാദയോഗാസനത്തിലിരുന്ന് വിതുമ്പി.
ഇത് കണ്ടു ശത്രുപക്ഷം പൊട്ടിച്ചിരിച്ചു, കൂവി: 'അർജ്ജുനൻ, നിർഗുണൻ, പോത്തൻ, പരാജയൻ, അശ്ശ്രുതമായ പേര്...'
തത്ര പാർത്ത സാരഥി ക്ഷുഭിതനായി ചാടിയെഴുന്നേറ്റു. പാർത്ഥനോട് ചോദിച്ചു: 'ഹേ ഭാരതാ, എന്താണിതിന്റെയര്ഥം?'
അർജുനൻ ദുഖാർത്ഥനായി തലയാട്ടി. 'ഒന്നൂല്യ.'
അതല്ല, എന്തോ ഉണ്ടെന്നായി കൃഷ്ണൻ. പിടിച്ച പിടിയാലെ പിടിച്ചപ്പോൾ പൂച് പുറത്തു ചാടി. 'നീ കാണുന്നില്ലേ കിച്ചു, ശത്രു പക്ഷത്തു, മുത്തച്ഛൻ, ഗുരുകാരണവന്മാർ, വല്യച്ഛന്റെ മക്കൾ...?'
കിച്ചൻ 'ങും' എന്ന് തലയാട്ടി. പിന്നെ ശത്രു സൈന്യത്തെ നോക്കി ഏതാനും നിമിഷങ്ങൾക്കുള്ളിൽ യുദ്ധം തുടങ്ങാം എന്ന് ആംഗ്യം കാണിച്ചു.
ദുര്യോധനന് മുഷിഞ്ഞു. കർണ്ണൻ മുറുമുറുത്തു. ഭീഷ്മർ മുറുക്കാൻ ചെല്ലമെടുത്തു.
കൃഷ്ണൻ അർജുനനെ നോക്കി. കീഴ്പടിയാൻ വിഷാദയോഗാസനത്തിൽ തന്നെ.
'ഹേ ഭാരതാ,' കൃഷ്ണൻ വിളിച്ചു. 'ദേ ഇങ്ങോട്ടു നോക്ക്.'
അർജുനൻ അങ്ങോട്ട് നോക്കി.
'ക്ഷത്രിയൻറെ ധർമമാണ് യുദ്ധം. യുദ്ധത്തിൽ സുഹൃത്തോ സഹോദരനോ ഇല്ല. പിതാവോ പുത്രനോ പരിശുധാത്മാവോ ഇല്ല. ആമേൻ.'
'നോ മേൻ.' അർജുനൻ വിഷാദയോഗാസനം തുടർന്നു.
ഭവൻസിനു കാര്യം പിടികിട്ടി. ധൈര്യം കൊണ്ടുള്ള വിറയലാണ്. അങ്ങോർ മന്ദസ്മിതം തൂവി. പൊടുന്നനെ ആകാശത്തിൽ മേഘപടലങ്ങൾ പ്രത്യക്ഷപെട്ടു. അവ പാർത്ഥനെയും സാരഥിയേയും മറച്ചു പിടിച്ചു.
കൃഷ്ണൻ ചുറ്റും നോക്കി. ഭദ്രം! അനന്തരം അരക്കെട്ടിൽ നിന്നും ഒരു കുപ്പി പുറത്തെടുത്തു.
'പിടി,' കൃഷ്ണൻ പറഞ്ഞു.
അർജുനൻ പിടിച്ചു.
'കുടി,' കൃഷ്ണൻ നിർദേശിച്ചു.
അർജുനൻ കുടിച്ചില്ല. മറിച്ചു ചോദിച്ചു:' വാട്ട്?'
'വാറ്റു തന്നെ,' കൃഷ്ണൻ ഉറപ്പു കൊടുത്തു. 'ഗീത ബ്ലാക്ക് ലേബൽ. ശുദ്ധമായ ഗംഗാജലത്തിൽ വാറ്റിയ സ്കാച്ച്. കാച്ച്.
അർജുനൻ കാച്ചി. പേടി ഗംഗ കടന്നു.
'എങ്ങനുണ്ട്?' കൃഷ്ണൻ ചോദിച്ചു,
'കൊള്ളാം.' പിന്നെ ബാക്കി ഗീത കൂടി ഒറ്റ വലിക്കു കുടിച്ചു ചിറി തുടച്ചു തല കുടഞ്ഞു അർജുനൻ ചോദിച്ചു: 'തൊട്ടു നക്കാൻ ഒന്നുമില്ലേ?'
'ദാ നിക്കയല്ലേ?' ശ്രി കൃഷ്ണൻ പതിനെട്ടക്ഷൗഹണിയെ ചൂണ്ടി പറഞ്ഞു.
ബാക്കി അവർ പറയും പോലെ ഇതിഹാസം.